• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സോഷ്യല്‍ മീഡിയ സര്‍വേയില്‍ ബിജെപി തോറ്റ് തുന്നംപാടി.... രാഹുലിന്റെ കരിയര്‍ ഗ്രാഫ് കുതിക്കുന്നു

  • By Vidyasagar

ദില്ലി: സോഷ്യല്‍ മീഡിയ ബിജെപിയുടെ കുത്തകയാണെന്ന വാദത്തില്‍ അല്‍പ്പം പ്രസക്തിയുണ്ട്. 2013ല്‍ ഇന്ത്യയില്‍ അലയടിക്കാന്‍ തുടങ്ങിയ മോദി തരംഗത്തിന് തുടക്കമിട്ടത് സോഷ്യല്‍ മീഡിയയാണ്. അന്നു തൊട്ട് ബിജെപിയുടെ നേട്ടത്തിനൊപ്പമാണ് സോഷ്യല്‍ മീഡിയ നിന്നിട്ടുള്ളത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ട്രെന്‍ഡ് മാറുന്നുവെന്നാണ് വ്യക്തമാകുന്നത്. ബിജെപിയും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും നടത്തിയ സര്‍വേയില്‍ എല്ലാം പാര്‍ട്ടി തോറ്റ് തുന്നംപാടിയിരിക്കുകയാണ്.

ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന പ്രതീതി ഇതോടെ കുറഞ്ഞ് വരികയാണ്. ഏറ്റവും ഞെട്ടിക്കുന്ന കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ പിന്തുണ ഈ സര്‍വേകളിലെല്ലാം ലഭിച്ചു എന്നതാണ്. മോദിക്കുള്ള എതിരാളിയായി രാഹുല്‍ വളര്‍ന്ന് കഴിഞ്ഞു എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം തരംഗം ഇല്ലാത്ത സാഹചര്യത്തില്‍ ബിജെപി മറ്റ് വഴികളും ഇതോടൊപ്പം വിജയിക്കാന്‍ കണ്ടെത്തേണ്ടി വരും.

സോഷ്യല്‍ മീഡിയയില്‍ ഇടിവ്

സോഷ്യല്‍ മീഡിയയില്‍ ഇടിവ്

നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് സര്‍വേകള്‍ ചൂണ്ടിക്കാണിക്കുന്നു. മോദിക്കെതിരെ തന്നെ ജനവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ ഗോബാക്ക് പ്രക്ഷോഭം ഇതിന്റെ തുടക്കമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുണ്ട്. പ്രാദേശികതയെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് ഇവരൊക്കെ ആരോപിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയിലും പ്രതിഫലിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്.

സ്വന്തം സര്‍വേയിലും തോല്‍വി

സ്വന്തം സര്‍വേയിലും തോല്‍വി

ബിജെപിക്ക് ഏറ്റവും തിരിച്ചടി നല്‍കുന്നത് സ്വന്തം അനുഭാവികള്‍ നടത്തിയ സര്‍വേയിലും തോല്‍വി നേരിട്ടു എന്ന കാര്യമാണ്. സംവിധായകന്‍ വിവേക് അഗ്നിഹോത്രി തന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നടത്തിയ സര്‍വേയില്‍ ഞെട്ടിപ്പിക്കുന്ന ഫലങ്ങളാണ് ലഭിച്ചത്. മോദിയും രാഹുല്‍ ഗാന്ധിയും സംവാദം നടന്നാല്‍ രാഹുലിന് എത്ര മാര്‍ക്ക് ലഭിക്കുമെന്നയിരുന്നു വിവേക് അഗ്നിഹോത്രിയുടെ ചോദ്യം. രാഹുല്‍ ഗാന്ധിയെ ഈ സര്‍വേയില്‍ 100 മാര്‍ക്ക് രാഹുലിന് കിട്ടുമെന്ന് 56 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

അഗ്നിഹോത്രിക്ക് പരിഹാസം

അഗ്നിഹോത്രിക്ക് പരിഹാസം

മോദിക്ക് മുന്‍തൂക്കം ലഭിക്കുമെന്ന തോന്നലിലാണ് അഗ്നിഹോത്രി സര്‍വേ നടത്തിയത്. എന്നാല്‍ വന്‍ തിരിച്ചടിയാണ് ഉണ്ടായത്. അഗ്നിഹോത്രിക്ക് നേരെ ട്രോളുകളും വന്നിട്ടുണ്ട്. അദ്ദേഹം സെല്‍ഫ് ഗോള്‍ അടിച്ചെന്നാണ് പരിഹാസം. ട്വിറ്ററില്‍ ബിജെപിയുടെ ഏറ്റവും വലിയ പ്രചാരകനാണ് അദ്ദേഹം. 1.4 ലക്ഷം ഫോളോവേഴ്‌സുണ്ട് അദ്ദേഹത്തിന് ട്വിറ്ററില്‍. എന്നിട്ടും ബിജെപിക്കെതിരായി സര്‍വേ മാറിയത് ട്രെന്‍ഡ് മാറുന്നു എന്ന സൂചനയാണ് നല്‍കുന്നത്.

ടൈംസ് നൗ സര്‍വേ

ടൈംസ് നൗ സര്‍വേ

ടൈംസ് നൗ സര്‍വേയിലും അമ്പരിപ്പിക്കുന്ന ഫലമാണ് പുറത്തുവന്നത്. രാഹുലിന്റെ മിനിമം വേതന വാഗ്ദാനത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയയുടെ അഭിപ്രായമാണ് ടൈംസ് നൗ ചോദിച്ചത്. 64 ശതമാനം ഗെയിം ചേഞ്ചറാവും ഈ തീരുമാനമെന്ന് അഭിപ്രായപ്പെട്ടു. വെറും 36 ശതമാനം പേരാണ് ഇതിന്റെ എതിര്‍ത്തത്. മോദിയുടെ ഫൈവ് ഇയര്‍ ചാലഞ്ചിനെ കുറിച്ചുള്ള ചോദ്യത്തിന് വലിയ നെഗറ്റീവ് അഭിപ്രായമാണ് ലഭിച്ചത്. 85 ശതമാനം ഇത് വെറും വ്യാജമാണെന്ന് അഭിപ്രായപ്പെട്ടു.

പ്രിയങ്കയ്ക്കും അനുകൂലം

പ്രിയങ്കയ്ക്കും അനുകൂലം

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം മോദിയുടെ ജനപ്രീതി കുറയ്ക്കുമോ എന്ന ചോദ്യത്തിന്, അതെ എന്ന് മറുപടി നല്‍കിയത് 60 ശതമാനം പേരാണ്. പ്രതിപക്ഷത്തിനെതിരെയുള്ള മോദിയുടെ മഹാമീലാവത് പ്രയോഗം മികച്ചതാണോ എന്ന ചോദ്യത്തിന് അതിനെ എതിര്‍ക്കുന്നുവെന്ന് 61 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ആര്‍എസ്എസും ബിജെപിയുടെയും പ്രവര്‍ത്തകര്‍ ട്വിറ്ററിനെതിരെ പ്രതിഷേധിക്കുന്നത് മോദിക്ക് അനുകൂലമായി കാര്യങ്ങള്‍ വരാത്തത് കൊണ്ടാണെന്ന് ട്രോളുകളും വരുന്നുണ്ട്. അതേസമയം രാഹുല്‍ വിരുദ്ധ മാധ്യമങ്ങള്‍ വരെ ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവിടുന്നത് അമ്പരിപ്പിക്കുന്ന നേട്ടമാണ്.

റിപബ്ലിക്കും ഞെട്ടി

റിപബ്ലിക്കും ഞെട്ടി

ബിജെപി അനുകൂല ചാനലായ റിപബ്ലിക്ക് ടിവി നടത്തിയ സര്‍വേയിലും അമ്പരിപ്പിക്കുന്ന നേട്ടമാണ് കോണ്‍ഗ്രസ് നേടിയത്. മോദിയുടെ 55 മാസത്തെ ഭരണം കോണ്‍ഗ്രസിന്റെ 55 കൊല്ലത്തെ ഭരണത്തേക്കാള്‍ രാജ്യത്തിന് ഗുണം ചെയ്‌തെന്ന് കരുതുന്നുണ്ടോയെന്നായിരുന്നു ചോദ്യം. ഇല്ലെന്നാണ് 56 ശതമാനം അഭിപ്രായപ്പെട്ടത്. സാധാരണ ബിജെപി അനുകൂല ചാനലുകളില്‍ സര്‍വേ നടത്തുമ്പോള്‍ ബിജെപി ബഹുദൂരം മുന്നിലെത്താറുണ്ട്. ഇവിടെ മോദിയുടെ ജനപ്രീതി തീരെ കുറഞ്ഞെന്നാണ് വ്യക്തമാകുന്നത്.

രാഹുലാണ് താരം

രാഹുലാണ് താരം

രാഹുല്‍ ഗാന്ധിയുടെ വിശ്വാസ്യത എല്ലാ മേഖലയിലും വര്‍ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സി വോട്ടര്‍ സ്ഥാപകനായ യശ്വന്ത് ദേശ്മുഖ് പറയുന്നത് സോഷ്യല്‍ മീഡിയയിലെ 70 ശതമാനം പേര്‍ ബിജെപി അനുകൂലികളാണ്. ഇവര്‍ ബിജെപിയെ കൈയ്യൊഴിഞ്ഞെങ്കില്‍, പൊതുമധ്യത്തില്‍ അവര്‍ക്കെതിരെയുള്ള വികാരം എത്രത്തോളമുണ്ടെന്ന് കണക്ക് കൂട്ടാം. രാഹുല്‍ ഗാന്ധി പറഞ്ഞത് പോലെ സമൂഹത്തിന്റെ എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളെ മോദി ദ്രോഹിച്ചു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാഹുലിന് വലിയ മുന്നേറ്റമാണ് ഇതിലൂടെ നടത്താന്‍ ഒരുക്കുന്നത്.

പ്രിയങ്ക യുപിയില്‍ ട്രെന്‍ഡ്‌സെറ്ററാവും.... മഹാസഖ്യത്തിന് മുന്നറിയിപ്പുമായി മുലായത്തിന്റെ മരുമകള്‍

lok-sabha-home

English summary
rahul gandhi gains uppers hand in social media polls

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more