കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ പോയത് പ്രിയങ്കയെ ചുമതലയേല്‍പ്പിച്ച്, രണ്ടിടത്ത് ഇറങ്ങും, ഇരുകൈ നീട്ടി സ്വീകരിച്ച് കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ 186ാം സ്ഥാപക ദിനത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭാവമാണ് ഏറ്റവും ചര്‍ച്ചയായിരിക്കുന്നത്. എന്നാല്‍ ഗാന്ധി കുടുംബത്തിലെ നിര്‍ണായക സ്ഥാനങ്ങള്‍ മറ്റൊരു നേതാവിലേക്ക് മാറുന്നതിനും രാഹുലിന്റെ അഭാവം കാരണമായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ മുന്നണിയിലുണ്ടായിരുന്നത് പ്രിയങ്കാ ഗാന്ധിയായിരുന്നു. രാഹുല്‍ ഗാന്ധി എല്ലാ റോളും പ്രിയങ്കയ്ക്ക് നല്‍കിയാണ് വിദേശത്തേക്ക് പോയിരിക്കുന്നത് എന്ന് വ്യക്തമാണ്. രണ്ട് സംസ്ഥാനങ്ങളിലെ നിര്‍ണായക പ്രശ്‌നങ്ങളും പരിഹരിക്കുന്നത് പ്രിയങ്കയ്ക്ക് മുന്നിലുള്ള ടാര്‍ഗറ്റാണ്.

പ്രിയങ്കയുടെ റോള്‍

പ്രിയങ്കയുടെ റോള്‍

കോണ്‍ഗ്രസിന്റെ ആഘോഷങ്ങളില്‍ മുന്നിലുണ്ടായിരുന്നത് പ്രിയങ്കയാണ്. നേതാക്കളുമായി ഗൗരവപ്പെട്ട കാര്യങ്ങള്‍ അവര്‍ സംസാരിക്കുന്നുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ അഭാവത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത് പ്രിയങ്കയാണ്. പിന്നാലെ കര്‍ഷക നിയമത്തില്‍ മോദി സര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവും. രാജസ്ഥാനിലെ ഭരണ പ്രതിസന്ധി പരിഹരിച്ചത് മുതല്‍ കോണ്‍ഗ്രസില്‍ പുതിയൊരു റോള്‍ പ്രിയങ്കയ്ക്ക് ലഭിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ കണ്ടിരിക്കുന്നത്.

രാഹുലിനും മുകളില്‍

രാഹുലിനും മുകളില്‍

രാഹുലിന്റെ അഭാവം ഒരു തരത്തിലും പാര്‍ട്ടിയില്‍ പ്രതിഫലിക്കില്ലെന്ന് ഉറപ്പാണ്. രാഹുല്‍ ചില കാര്യങ്ങളും പ്രിയങ്കയെ ചെയ്യാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. പ്രിയങ്ക എളുപ്പത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി ഇടപഴകുന്നതാണ് അവരുടെ പ്ലസ് പോയിന്റ്. സീനിയര്‍ നേതാക്കള്‍ക്ക് ഏത് സമയം വേണമെങ്കിലും അവരെ കാണാന്‍ സാധിക്കും. ഇത് രണ്ടും രാഹുലിന് മുകളിലേക്ക് പ്രിയങ്ക വളര്‍ന്നതിന്റെ സൂചനയാണ്. പ്രവര്‍ത്തകര്‍ക്ക് മൊത്തത്തില്‍ രാഹുലിനേക്കാള്‍ വിശ്വാസമുള്ള നേതാവായി പ്രിയങ്ക മാറി കഴിഞ്ഞു. അഹമ്മദ് പട്ടേലിന് പകരം ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെയുള്ള ട്രബിള്‍ ഷൂട്ടറായി അവര്‍ നേരത്തെ മാറിയിയതാണ്.

സഖ്യത്തിലും നേതാവാകും

സഖ്യത്തിലും നേതാവാകും

യുപിഎ സഖ്യത്തിനുള്ളില്‍ അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിനുള്ളതാണ്. കാരണം വലിയ കക്ഷി കോണ്‍ഗ്രസാണ്. അത് വിട്ടുകൊടുത്താല്‍ പിന്നീട് തിരിച്ചുകിട്ടില്ലെന്നും കോണ്‍ഗ്രസിന് അറിയാം. കോണ്‍ഗ്രസിലെ നേതാക്കള്‍ യുപിഎ അധ്യക്ഷ സ്ഥാനം പ്രിയങ്ക കൊടുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇത് പരസ്യമായിട്ടില്ല. വൈകാതെ തന്നെ ഇത് സോണിയാ ഗാന്ധിക്ക് മുന്നിലുമെത്തും. സഖ്യത്തിലെ ഏത് പാര്‍ട്ടിയുമായും ഏപ്പോള്‍ വേണമെങ്കില്‍ ചര്‍ച്ച ചെയ്യാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രിയങ്ക ബെസ്റ്റാണെന്ന് പ്രവര്‍ത്തകര്‍ അടിവരയിടുന്നു.

രണ്ടിടത്ത് ഇറങ്ങും

രണ്ടിടത്ത് ഇറങ്ങും

രാഹുല്‍ നല്‍കിയ പ്രധാന ചുമതല രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ്. ഭൂപേഷ് ബാഗലിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെ പ്രിയങ്ക അനുനയിപ്പിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാനും പ്രിയങ്ക സഹായിക്കും. കൂടുതല്‍ മന്ത്രിസ്ഥാനും പൈലറ്റ് പക്ഷത്തിന് ലഭിക്കും. കമല്‍നാഥ് നേരത്തെ സച്ചിനെ കണ്ട് ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നു. അശോക് ഗെലോട്ടിനെ കാണുകയും ചെയ്തിരുന്നില്ല. ഇത് പ്രിയങ്കയുടെ നിര്‍ദേശ പ്രകാരമായിരുന്നു.

കോണ്‍ഗ്രസിലെ വിശ്വാസം

കോണ്‍ഗ്രസിലെ വിശ്വാസം

ഒരു വനിതാ നേതാവിന് മാത്രമേ മോദിയെ നേരിടാനാവൂ എന്നാണ് കോണ്‍ഗ്രസിലെ ശക്തമായ വിശ്വാസം. അടല്‍ ബീഹാരി വാജ്‌പേയ് ശക്തനായിരുന്ന സമയത്ത് സോണിയാ ഗാന്ധിയായിരുന്നു അദ്ദേഹത്തെ വീഴ്ത്തിയത്. ബിജെപിയിലെ പലരും സോണിയയെ വീഴ്ത്താന്‍ നോക്കിയിട്ടും സാധിച്ചിരുന്നില്ല. പ്രിയങ്കയ്ക്ക് മോദിയെ നേരിടാനാവുമെന്ന് വിശ്വാസം കോണ്‍ഗ്രസില്‍ ശക്തമാണ്. അതേസമയം പ്രിയങ്കയെ രാഹുലിന് മുകളില്‍ ടീം രാഹുല്‍ അടക്കം വളരാന്‍ അനുവദിക്കുമോ എന്ന ചോദ്യം ശക്തമാണ്.

രാഹുലിന്റെ സന്ദേശം

രാഹുലിന്റെ സന്ദേശം

രാഹുല്‍ അടിക്കടി നടത്തുന്ന വിദേശ യാത്രകളിലൂടെ നേതൃത്വത്തിന് വലിയൊരു സന്ദേശമാണ് നല്‍കുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ ഉണ്ടാവില്ല, സാധാരണ നേതാവായി തന്നെ കാണണമെന്നുമുള്ള സന്ദേശമാണത്. ഇതോടെ പുതിയൊരു നേതാവിനെ പാര്‍ട്ടി തിരഞ്ഞെടുക്കേണ്ടി വരുമെന്ന് വ്യക്തമായിരിക്കുകയാണ്. പകരം വരാന്‍ കെല്‍പ്പുള്ള നേതാക്കളൊന്നും ഇപ്പോള്‍ കോണ്‍ഗ്രസിലില്ല. പ്രിയങ്കയല്ലാതെ പ്രവര്‍ത്തകരുമായി ഇത്രയധികം സംവദിക്കുന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ വേറെയില്ല. അവര്‍ക്ക് സമ്മര്‍ദത്തിന് വഴങ്ങേണ്ടി വരുമെന്ന് വ്യക്തമാണ്.

ഇത് ജനാധിപത്യ പാര്‍ട്ടി

ഇത് ജനാധിപത്യ പാര്‍ട്ടി

പാര്‍ട്ടിയില്‍ വെല്ലുവിളികളുണ്ടെങ്കിലും, കോണ്‍ഗ്രസ് ഇപ്പോഴും ജനാധിപത്യമുള്ള പാര്‍ട്ടിയാണെന്ന് ആനന്ദ് ശര്‍മ പറയുന്നു. ബിജെപിയില്‍ പക്ഷേ അതില്ല. നേതൃത്വം എന്ന് പറയുന്നത് ദില്ലിയില്‍ മാത്രമുള്ളതല്ല. ബ്ലോക്ക് തലത്തില്‍ കൂടിയുള്ളതാണ് അത്. തീര്‍ച്ചയായും കോണ്‍ഗ്രസ് ചര്‍ച്ചകളിലൂടെ ശക്തിപ്പെടും. പ്രശ്‌നങ്ങളെ തള്ളുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും ആനന്ദ് ശര്‍മ പറഞ്ഞു. നേരത്തെ ഹിമാചല്‍ പ്രദേശ് കമ്മിറ്റിയില്‍ നിന്ന് ശര്‍മയെ ഒഴിവാക്കിയിരുന്നു. അതിന് കാരണം ജി23 നേതാക്കളില്‍ ഉള്‍പ്പെട്ടത് കൊണ്ടാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Recommended Video

cmsvideo
കോൺഗ്രസിൽ ഇതൊക്കെ നടക്കുമോ എന്റെ പിള്ളേച്ചാ ? | Oneindia Malayalam

English summary
rahul gandhi gave crucial responsibilites to priyanka gandhi before he leaving to personal visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X