Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് മതേതര പ്രതിച്ഛായ ഉപേക്ഷിക്കുന്നു.... മതവിമര്‍ശനം വേണ്ട, രാഹുലിന്റെ നിര്‍ദേശങ്ങള്‍!!

ദില്ലി: കോണ്‍ഗ്രസ് പുതിയ കാലത്തിനനുസരിച്ച് രാഷ്ട്രീയ മാറ്റത്തിനൊരുങ്ങുന്നു. മതങ്ങളെ ഇനി മുതല്‍ വിമര്‍ശിക്കേണ്ടെന്നാണ് തീരുമാനം. ഹിന്ദുവികാരം വ്രണപ്പെടുത്തുന്ന നീക്കങ്ങളൊന്നും പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാവരുതെന്നും നിര്‍ദേശമുണ്ട്. മതേതര പ്രതിച്ഛായ പാര്‍ട്ടിക്ക് ബാധ്യതയായി മാറുന്നുവെന്ന് രാഹുല്‍ ഗാന്ധിയാണ് വിലയിരുത്തിയത്. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ എല്ലാം കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയത് തീവ്രഹിന്ദുത്വം കളിച്ചത് കൊണ്ടാണ്. 2019ല്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ രീതിയും ഇങ്ങനെയായിരിക്കും.

അതേസമയം ബിജെപി ബദലായ ഒരു ഹിന്ദുത്വ സംവിധാനം ഉണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ ടെക്‌നിക്കല്‍ ടീം, തിരഞ്ഞെടുപ്പ് കമ്മിറ്റിയും ചേര്‍ന്നാണ് ഇതിന്റെ ആശയങ്ങള്‍ ഒരുക്കുന്നത്. രാഹുലിന് ഹിന്ദുക്കള്‍ക്കിടയില്‍ പ്രതിച്ഛായ വര്‍ധിച്ചതാണ് പ്രധാനമായും ഇപ്പോഴത്തെ നീക്കത്തിന് കാരണം. പക്ഷേ ഇത് തിരിച്ചടിക്കുമോ എന്ന ആശങ്ക ചില നേതാക്കള്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്.

പുതിയ കോണ്‍ഗ്രസ്

പുതിയ കോണ്‍ഗ്രസ്

2019ല്‍ വരാന്‍ പോകുന്നത് പുതിയ കോണ്‍ഗ്രസായിരിക്കണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. ഇത്രയും കാലം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്ന തന്ത്രങ്ങള്‍ മാറ്റിയെഴുതാനാണ് തീരുമാനം. ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ദിഗ്വിജയ് സിംഗിനും എകെ ആന്റണിക്കുമാണ് ഇതിന്റെ ചുമതല. ഇവര്‍ രാഹുലിന്റെ തിരഞ്ഞെടുപ്പ് ടീമിന്റെ ദേശീയ-സംസ്ഥാന ചുമതല വഹിക്കുന്നവരാണ്.

മത വിമര്‍ശനം വേണ്ട

മത വിമര്‍ശനം വേണ്ട

മതങ്ങളുടെ കാര്യത്തില്‍ ഇടപെട്ടുള്ള പ്രസ്താവനകള്‍ വേണ്ടെന്നാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഇക്കാര്യം എല്ലാ നേതാക്കളെയും അറിയിച്ചിട്ടുണ്ട്. മതപരമായ കാര്യങ്ങളില്‍ വിവാദപരമായ പ്രസ്താവനകള്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്. സോഷ്യല്‍ മീഡിയയെ പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഹിന്ദുക്കളെയോ അവരുടെ മതാചാരങ്ങളെയോ പരിഹസിക്കുന്നതോ അപമാനിക്കുന്നതോ തരത്തിലുള്ള ഒരു പ്രസ്താവനയും സോഷ്യല്‍ മീഡിയയില്‍ ഉണ്ടാവരുതെന്നാണ് കര്‍ശന നിര്‍ദേശം.

എന്തുകൊണ്ട് ഹിന്ദുക്കള്‍?

എന്തുകൊണ്ട് ഹിന്ദുക്കള്‍?

കോണ്‍ഗ്രസ് 2014ല്‍ തകരാനുള്ള പ്രധാന കാരണം ഹിന്ദുവോട്ട് ചോര്‍ന്നതാണ്. കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന നഗര വോട്ടര്‍മാരിലെ മുന്നോക്ക വിഭാഗം ഒന്നടങ്കം പാര്‍ട്ടിയെ കൈവിട്ടു. ഇതിന് പുറമേ കോണ്‍ഗ്രസ് മുസ്ലീങ്ങളെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണെന്ന് വ്യാപക പ്രചാരണവും നടത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാനുള്ള പ്രചാരണവും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ചോര്‍ന്ന വോട്ടുകള്‍ പതിയെ തിരിച്ച് പിടിച്ച് തുടങ്ങുകയാണ് കോണ്‍ഗ്രസ്. ഈ അവസരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് മതേതരമായ പ്രസ്താവനകള്‍ വേണ്ടെന്നാണ് രാഹുല്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

തീവ്രഹിന്ദുത്വത്തിന് മൂന്നംഗ സമിതി

തീവ്രഹിന്ദുത്വത്തിന് മൂന്നംഗ സമിതി

തീവ്രഹിന്ദുത്വ ആശയങ്ങള്‍ നടപ്പാക്കാന്‍ കോര്‍ തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് കോണ്‍ഗ്രസിനുള്ളത്. മൂന്ന് നേതാക്കളാണ് ഇതിലുള്ളത്. എകെ ആന്റണി, പി ചിദംബരം, അഹമ്മദ് പട്ടേല്‍ എന്നിവരാണ് ഇത്. ഗുജറാത്തില്‍ തീവ്രഹിന്ദുത്വം ബിജെപി നടപ്പാക്കിയ വിജയിച്ച പദ്ധതിയാണ്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചുവന്നത് ഇതേ തന്ത്രം പയറ്റിയാണ്. അതേ രീതി തന്നെ നടപ്പാക്കാനാണ് അഹമ്മദ് പട്ടേലിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ദക്ഷിണേന്ത്യയില്‍ ഇല്ല

ദക്ഷിണേന്ത്യയില്‍ ഇല്ല

ദക്ഷിണേന്ത്യയില്‍ മതേതരത്വ പ്രതിച്ഛായ നിലനിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇവിടെ പ്രാദേശിക രാഷ്ട്രീയത്തില്‍ ഹിന്ദുത്വത്തിന് വലിയ സ്ഥാനമില്ല. കര്‍ണാടകത്തില്‍ നേരത്തെ മഠങ്ങളും ക്ഷേത്രങ്ങളും രാഹുല്‍ സന്ദര്‍ശിച്ചിട്ടും വലിയ ഫലം കണ്ടിരുന്നില്ല. തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയം ശക്തമാണ്. തെലങ്കാനയിലും ആന്ധ്രപ്രദേശിലും ഇത് വലിയ ചലനമുണ്ടാക്കില്ല. കോണ്‍ഗ്രസ് ഇതേ രീതി പുറത്തെടുത്താല്‍ ഇവിടെയുള്ള വോട്ട് എല്ലാം നഷ്ടമാകുകയും ചെയ്യും. ഇതിന് പുറമേ ഡിഎംകെ പോലെയുള്ള കക്ഷികള്‍ ഇടയുകയും ചെയ്യും.

മുസ്ലീങ്ങളെ കൈവിടും

മുസ്ലീങ്ങളെ കൈവിടും

മുസ്ലീങ്ങള്‍ കോണ്‍ഗ്രസിന്റെ സ്ഥിരം വോട്ടുബാങ്കാണ്. ഇവരെ കൈവിട്ടാലും മറ്റ് മാര്‍ഗമില്ലാത്തത് കൊണ്ട് കോണ്‍ഗ്രസിന് തന്നെ വോട്ടു ചെയ്യുമെന്ന് രാഹുല്‍ നേതൃത്വത്തോട് സൂചിപ്പിച്ചിട്ടുണ്ട്. ബിജെപിക്ക് മുസ്ലീങ്ങള്‍ ഒരിക്കലും വോട്ട് ചെയ്യില്ല. യുപിയില്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് ബ്രാഹ്മണരും മുന്നോക്ക വിഭാഗക്കാരുമാണ്. ഇവരെ ചൊടിപ്പിച്ച് മുസ്ലീം വോട്ടുകള്‍ നേടേണ്ടെന്നാണ് തീരുമാനം. അതേസമയം അയോധ്യയിലെ രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നും പറയരുതെന്നും രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കാരണക്കാരന്‍ മണിശങ്കര്‍ അയ്യര്‍

കാരണക്കാരന്‍ മണിശങ്കര്‍ അയ്യര്‍

മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയാണ് ഇപ്പോഴത്തെ മാറ്റത്തിന് പിന്നില്‍. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള തീരുമാനത്തെ അദ്ദേഹം പരിഹസിച്ചിരുന്നു. രാമന്‍ ജനിച്ചത് ഇവിടെ തന്നെയാണെന്ന് ബിജെപിക്കും ഹിന്ദുക്കള്‍ക്കും എങ്ങനെ അറിയാമെന്നായിരുന്നു അയ്യരുടെ ചോദ്യം. ശശി തരൂരും ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയിരുന്നു. ഇത് രണ്ടും ഹിന്ദുക്കളുടെ വോട്ടുബാങ്ക് ഇല്ലാതാക്കിയെന്നാണ് രാഹുലിന്റെ ടീം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. ഇവര്‍ രണ്ടുപേരെയും ഇത്തവണ ഒതുക്കാനുള്ള കാരണത്തിന് പിന്നിലും ഈ പ്രസ്താവനകളാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+