കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ നോട്ടം ആ സഖ്യത്തില്‍, എല്‍ജെപിയെ അടര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസ്, തിരിച്ചുവരവില്‍ ലക്ഷ്യം

Google Oneindia Malayalam News

ദില്ലി: ബീഹാര്‍ തിരഞ്ഞെടുപ്പിന് കളമൊരുക്കി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് ആഘോഷമാക്കാനാണ് പ്ലാന്‍. അതിന് മുമ്പ് സഖ്യം പുതിയൊരു കാര്യമാണ് പ്ലാന്‍ ചെയ്യുന്നത്. ബിജെപിയില്‍ നിന്ന് പ്രമുഖ കക്ഷിയെ അടര്‍ത്തിയെടുക്കുകയാണ് പ്ലാന്‍ ചെയ്യുന്നത്. രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയെയാണ് ലക്ഷ്യമിടുന്നത്. രാഹുല്‍ സീനിയര്‍ ടീമിനെ തന്നെ ചര്‍ച്ചയ്ക്കായി അയച്ചിരിക്കുകയാണ്. മുമ്പ് ലാലുവിന്റെ സഖ്യത്തെ തഴഞ്ഞതിന്റെ മനോവിഷം പാസ്വാന് ഇപ്പോഴുമുണ്ട്. അന്നത്തെ പോലെ ഇത്തവണ ബീഹാറില്‍ തിരിച്ചടിയും അവര്‍ ഭയക്കുന്നുണ്ട്.

രാഹുലിന്റെ ഗെയിം

രാഹുലിന്റെ ഗെയിം

രാഹുല്‍ തിരിച്ചെത്താന്‍ വലിയ ഉപാധികളാണ് നേതൃത്വത്തിന് മുന്നില്‍ വെച്ചത്. സീനിയര്‍ നേതാക്കളുടെ പൂര്‍ണ പിന്തുണ വേണമെന്നാണ് ആവശ്യം. അഹമ്മദ് പട്ടേലും ഗുലാം നബി ആസാദും ഒഴികെയുള്ളവര്‍ രാഹുല്‍ പക്ഷത്തേക്ക് നിലയുറപ്പിച്ചിരിക്കുകയാണ്. അശോക് ഗെലോട്ടും ചിദംബരവും അടക്കമുള്ള നേതാക്കള്‍ രാഹുലിന് വേണ്ടി ബീഹാറില്‍ സഖ്യമൊരിക്കും. 45 സീറ്റുകള്‍ എന്ന ഫോര്‍മുല പിടിക്കാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. തിരിച്ചുവരവില്‍ വിജയമില്ലാതെ പിടിച്ച് നില്‍ക്കാനും രാഹുലിന് സാധിക്കില്ല.

ബീഹാറിലെ സാഹചര്യം

ബീഹാറിലെ സാഹചര്യം

കോണ്‍ഗ്രസിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ട് യുപിഎ സഖ്യത്തിന് അനുകൂലമാണ്. ഭൂരിപക്ഷം ലഭിക്കുമെന്നാണ് സൂചന. 145 സീറ്റുകള്‍ വരെ നേടാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. നിതീഷ് കുമാര്‍ പഴയ വികസന നായകനല്ലെന്ന് യുവാക്കള്‍ക്കിടയില്‍ വ്യാപക പ്രചാരമുണ്ട്. ബീഹാറില്‍ തിരിച്ചെത്തിയ യുവാക്കള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലിക്കായി മടങ്ങി പോയതും നിതീഷിലുള്ള വിശ്വാസമില്ലായ്മയാണ്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് യുഎസ്പി ഇതാണ്. മുസ്ലീങ്ങള്‍ വലിയ തോതില്‍ ആകര്‍ഷിക്കപ്പെടുന്നുമുണ്ട്. ഇത് ഉറപ്പിച്ച ശേഷമാണ് രാഹുല്‍ തിരിച്ചുവരാന്‍ തയ്യാറായത്.

എന്‍ഡിഎ മൂന്ന് തട്ടില്‍

എന്‍ഡിഎ മൂന്ന് തട്ടില്‍

എന്‍ഡിഎയില്‍ മൂന്ന് തരത്തിലാണ് വിള്ളല്‍. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി അംഗീകരിക്കാന്‍ ബിജെപി സംസ്ഥാന ഘടകം തയ്യാറല്ല. ബിജെപിയില്‍ സുശീല്‍ കുമാര്‍ മോദി പക്ഷം ഇല്ലാതായിരിക്കുകയാണ്. ഇതോടെ നിതീഷിനുള്ള ഗ്രിപ്പും നഷ്ടമായി. ഗിരിരാജ് സിംഗിനെയാണ് മുഖ്യമന്ത്രിയായി ഇവര്‍ കാണുന്നത്. എല്‍ജെപി നിതീഷിന് പ്രായമായെന്ന് പരസ്യമായി പറയുന്നു. ചിരാഗ് പാസ്വാനെ മുഖ്യമന്ത്രിയാക്കാനാണ് അവരുടെ ഒരുക്കങ്ങള്‍. എന്നാല്‍ ആഭ്യന്തര മന്ത്രി പദം പോലും ചിരാഗിന് നല്‍കില്ലെന്ന് ജെഡിയുവും പറയുന്നു. അമിത് ഷായുടെ ഉറപ്പിലാണ് ഈ സഖ്യം നില്‍ക്കുന്നത്.

വലയെറിഞ്ഞ് രാഹുല്‍

വലയെറിഞ്ഞ് രാഹുല്‍

കോണ്‍ഗ്രസ് നേതാക്കള്‍ ബീഹാറിലെത്തി ചിരാഗും രാംവിലാസ് പാസ്വാനുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇവര്‍ക്ക് വമ്പന്‍ ഓഫറും രാഹുല്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഉപമുഖ്യമന്ത്രി പദമോ മുഖ്യമന്ത്രി പദമോ തന്നെ നല്‍കാമെന്നാണ് ഓഫര്‍. എന്നാല്‍ 2009ല്‍ സഖ്യം വിട്ട് സമാജ് വാദി പാര്‍ട്ടിക്കൊപ്പം മത്സരിച്ചതിലുണ്ടായ തിരിച്ചടി കാരണം പാസ്വാന്‍ സമ്മതം മൂളിയിട്ടില്ല. എന്നാല്‍ ആര്‍ജെഡിക്കൊപ്പം നിന്ന് ആ സമയത്ത് പിന്‍മാറിയത് വലിയ നഷ്ടമായും പാസ്വാന് തോന്നലുണ്ട്. കോണ്‍ഗ്രസിന് പോപ്പുലര്‍ മുഖം സംസ്ഥാനത്തില്ലാത്തതും പാസ്വാന്‍ അവസരമായി കാണുന്നുണ്ട്.

എങ്ങോട്ട് വേണമെങ്കിലും....

എങ്ങോട്ട് വേണമെങ്കിലും....

രാം വിലാസ് പാസ്വാന്‍ എങ്ങോട്ട് വേണമെങ്കിലും ചാടാവുന്ന നേതാവാണ്. 1996 മുതല്‍ 2015 വരെ പല സര്‍ക്കാരുകളിലായി അദ്ദേഹം കേന്ദ്ര മന്ത്രായി ഇരുന്നിട്ടുണ്ട്. യുപിഎയ്‌ക്കൊപ്പം എന്‍ഡിഎയ്‌ക്കൊപ്പവും അദ്ദേഹം സഹകരിച്ചിരുന്നു. അതുകൊണ്ട് നല്ല ഓഫര്‍ കിട്ടിയാല്‍ പാസ്വാന്‍ മറുകണ്ടം ചാടുമെന്ന് രാഹുലിന് അറിയാം. സോണിയയുമായി അടുത്ത ബന്ധവും അദ്ദേഹത്തിനുണ്ട്. ഇതേ കാരണം കൊണ്ടാണ് സീനിയര്‍ നേതാക്കളെ തന്നെ രാഹുല്‍ ഉപയോഗിച്ചിരിക്കുന്നത്. ചിരാഗ് പാസ്വാനെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം ഓഫര്‍ സ്വീകരിക്കുമെന്നാണ് സൂചന. ബിജെപിയില്‍ ചിരാഗിന് വളര്‍ച്ചയില്ലെന്ന് രാംവിലാസ് പാസ്വാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

സഖ്യം ഇങ്ങനെ

സഖ്യം ഇങ്ങനെ

ജിതന്‍ രാം മാഞ്ചിയുടെ എച്ച്എഎം, ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി, മുകേഷ് സാഹ്നിയുടെ വികാസ് ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവര്‍ സഖ്യത്തിലുണ്ട്. ഇവര്‍ തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ തയ്യാറല്ല. ഇവര്‍ക്കൊപ്പം സിപിഎമ്മും സിപിഐയും ഉണ്ടാവും. ഇവര്‍ക്കൊന്നും പഴയ രീതിയില്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ ആര്‍ജെഡി തയ്യാറാവാത്തതാണ് തേജസ്വിയെ അംഗീകരിക്കാത്തതിന് കാരണം. ഇത് രാഹുല്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. സഖ്യത്തിലെ വിമത സ്വരം പ്രചാരണത്തിന് മുമ്പ് അവസാനിപ്പിക്കാനാണ് രാഹുല്‍ മുന്നിട്ടിറങ്ങിയത്.

രാഹുലിനോട് ആവശ്യം

രാഹുലിനോട് ആവശ്യം

സീനിയര്‍ നേതാക്കള്‍ രാഹുലിനോട് അഗ്രസീവാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതും ചര്‍ച്ചയായി. എന്‍ഡിഎയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി അഖിലേഷ് പ്രസാദ് സിംഗ് രാഹുലിനെ അറിയിച്ചു. ഇത് ഗൗരവമായി കാണാനാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍ഡിഎയെ പിളര്‍ത്തുന്നത് അജണ്ടയായി തന്നെ കാണാനാണ് രാഹുല്‍ നിര്‍ദേശിച്ചത്. സീനിയര്‍ ടീമിനോട് തന്നെ തിരഞ്ഞെടുപ്പ് നേതൃത്വം ഏറ്റെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മൂന്ന് നേതാക്കള്‍

മൂന്ന് നേതാക്കള്‍

ജെഡിയുവില്‍ നിന്ന് പ്രമുഖരായ മൂന്ന് നേതാക്കള്‍ കോണ്‍ഗ്രസിലെത്തുമെന്ന് അഖിലേഷ് വ്യക്തമാക്കി. മൂന്ന് മാസം മുമ്പേ ഇവര്‍ വരേണ്ടതായിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തില്‍ നിന്ന് അനുമതി ലഭിച്ചില്ലെന്ന് അഖിലേഷ് രാഹുലിനോട് പറഞ്ഞു. ഇത്തരത്തിലല്ല രാഷ്ട്രീയം നാം കളിക്കേണ്ടതെന്നും, ഗൗരവത്തോടെ കാണണമെന്നും നേതാക്കളോട് അഖിലേഷ് പറഞ്ഞു. ഇവരെ മറുകണ്ടം ചാടിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കാന്‍ രാഹുല്‍ അനുമതി നല്‍കി. ബിജെപി ശരിക്കും ഞെട്ടിക്കണമെന്നും, അതിലൂടെ കോവിഡ് പ്രതിരോധത്തിലും ലഡാക്കിലെ സംഘര്‍ഷ വിഷയത്തിലും മോദിക്ക് വീഴ്ച്ച സംഭവിച്ചെന്ന് വരുത്തി തീര്‍ക്കാനാവൂ എന്നും രാഹുല്‍ വ്യക്തമാക്കി.

English summary
rahul gandhi gave nod to an alliance with ljp in bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X