ഭരണത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കും; 50 ശതമാനമെന്ന സംവരണ പരിധി ഒഴിവാക്കും: രാഹുൽ
റാഞ്ചി: ലോക് സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഇന്ത്യ മുന്നണി ഭരണത്തിൽ എത്തിയാൽ രാജ്യത്താകമാനം ജാതി സെൻസസ് നടപ്പാക്കുമെന്നും പരമാവധി സംവരണം 50 ശതമാനമെന്ന പരിധി എടുത്ത് കളയുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി റാഞ്ചിയിൽ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ പണക്കാർക്ക് വേണ്ടി നിലകൊള്ളുകയാണെന്നും രാഹുൽ പറഞ്ഞു. ദളിതുകൾ, ഗോത്ര വർഗക്കാർ ഒ ബി സി വിഭാഗങ്ങൾ തുടങ്ങിയവയ്ക്ക് അവരുടെ അവകാശങ്ങൾ ഉറപ്പാക്കുംമെന്നും രാഹുൽ പറഞ്ഞു.

രാജ്യത്തെ ദളിതുകൾ, ഗോത്രവർഗക്കാർ,. മറ്റ് പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവരുടെ തൊഴിൽ പങ്കാളിത്തം രാജ്യത്തെ ഉയർന്ന കമ്പനികൾ, ആശുപത്രികൾ, കോളേജ്, സ്കൂളുകൾ, കോടതികൾ തുടങ്ങിയവയിലൊന്നുമില്ലെന്നും .ഇത് ഇന്ത്യയ്ക്ക് മുന്നിൽ ഉള്ള വലിയ ചോദ്യമാണ്. ഇതിനുള്ള പരിഹാരമായി ആദ്യത്തെ നടപടി ജാതി സെൻസസ് നടപ്പാക്കുകയെന്നതാണെന്നും അവർ പറയുന്നു.
' രാജ്യത്തെ ദളിതുകൾ, ഗോത്രവർഗക്കാർ,. മറ്റ് പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവരുടെ തൊഴിൽ പങ്കാളിത്തം രാജ്യത്തെ ഉയർന്ന കമ്പനികൾ, ആശുപത്രികൾ, കോളേജ്, സ്കൂളുകൾ, കോടതികൾ തുടങ്ങിയവയിലൊന്നുമില്ല. ഇത് ഇന്ത്യയ്ക്ക് മുന്നിൽ ഉള്ള വലിയ ചോദ്യമാണ്. ഇതിനുള്ള പരിഹാരമായി ആദ്യത്തെ നടപടി ജാതി സെൻസസ് നടപ്പാക്കുകയെന്നതാണ്. നിലവിലുള്ള നിയമപ്രകാരം പരമാവധി സംവരണമെന്നത് 50 ശതമാനമാണ്, ഈ പരിധി ഞങ്ങൾ അധികാരത്തിലെത്തിയാൽ എടുത്ത് കളയും ഒരു പിന്നാക്ക വിഭാഗങ്ങളുടെയും സംവരണം കുറയ്ക്കില്ല.
ദളിതുകൾ, ഗോത്ര വർഗക്കാർ ഒ ബി സി വിഭാഗങ്ങൾ തുടങ്ങിയവയ്ക്ക് അവരുടെ അവകാശങ്ങൾ ഉറപ്പാക്കും. സാമൂഹിക സാമ്പത്തിക അനീതി ഒഴിവാക്കും, ജാതി സെൻസസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എതിർക്കുന്നത്, മോദി പതിവായി താൻ ഒ ബി സി വിഭാഗക്കാരനാണ് എന്നാണ് പറഞ്ഞിരുന്നത്. രാജ്യത്തെ പൊുതുമേഖല രംഗത്തെ കേന്ദ്ര് സർക്കാർ കൊല്ലുകയാണ്. അവ സ്വകാര്യ വത്ക്കരിച്ച് അദാനിക്ക് കൈമാറുകയാണ്. ഇത് കോൺഗ്രസ് അവസാനിപ്പിക്കും രാഹുൽ പറഞ്ഞു.
അതേ സമയം സ്വാതന്ത്ര്യാനന്തരം അധികാരകത്തിലേറിയവർക്ക് ആരാധനാലയങ്ങളുടെ പ്രധാന്യം മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹംമ പറർഞ്ഞു. രാഷ്ട്രീയ കാരണങ്ങളാൽ സ്വന്തം സംസ്ക്കാരത്തെക്കുറിച്ച് ലജ്ജിക്കുന്ന പ്രവണതയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
എന്നാരിുന്നലും കഴിഞ്ഞ 10 വർഷമായി സ്ഥിതി മാറിയെന്നും ബി ജെ പിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിൻ സർക്കാരിന്റെ നയം വികസനവും
പൈതൃക സംരക്ഷണംവും ആണെന്ന് മോദി പറയുന്നു.












Click it and Unblock the Notifications