Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്നേഹസമ്മാനം; കെ സി വേണു​ഗോപാലിന് ഇന്നോവ ക്രിസ്റ്റ സമ്മാനിച്ച് രാഹുൽ ​ഗാന്ധി

ന്യൂഡൽ​ഹി: കോൺ​ഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണു​ഗോപാലിന് കാർ സമ്മാനിച്ച് രാഹുൽ ​ഗാന്ധി. താൻ ഉപയോ​ഗിച്ചിരുന്ന ടാെയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് കെ സിക്ക് രാഹുൽ ​ഗാന്ധി നൽകിയത്. ഈ കാറിലാണ് കെ സി വേണു​ഗോപാൽ ലോക് സഭാ സമ്മേളനത്തിന്റെ ആദ്യം ദിവസം എത്തിയത്.

നേരത്തെ ടൊയോട്ടയുടെ എത്തിയോസ് കാറാണ് കെ സി വേണു​ഗോപാൽ ഉപയോ​ഗിച്ചിരുന്നത്. അതേ സമയം പാർട്ടി നടത്തിയ ക്രമീകരണം മാത്രമാണ് ഇതെന്നാണ് കെ സി വേണു​ഗോപാൽ പറഞ്ഞത്. പാർട്ടി ആവശ്യങ്ങൾക്കായി മാത്രമെ ഈ കാർ താൻ ഉപയോ​ഗിക്കുകയുള്ളൂ എന്നാണ് കെ സി പറഞ്ഞത്. മാതൃഭൂമിയോടായിരുന്നു പ്രതികരണം.

RAHUL GADHI

' ഇത് എ ഐ സി സി തന്ന കാറാണ്. രാഹുൽ ​ഗാന്ധിയുടെ കാർ ഞങ്ങൾ മാറ്റി. രാ​ഹുൽ ഉപയോ​ഗിച്ച കാർ എ ഐ സി സിക്ക് വിട്ടുതന്നു. അത് ഞാൻ പാർട്ടിയുടെ ആവശ്യത്തിന് വേണ്ടി ഉപയോ​ഗിക്കുന്നു. പാർട്ടിയുടെ കാറാണ്, കെ സി വേണു​ഗോപാൽ പറഞ്ഞു. കെ സി വേണു​ഗോപാലും രാഹുലും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.

അതേ സമയം 18ാം ലോക് സഭയുടെ സമ്മേളനം നടക്കുകയാണ്. പ്രധാനമന്ത്രി മോ​ദി ഉൾപ്പെടെ ഉള്ള അം​ഗങ്ങൾ സത്യപ്രതിജ്ഞ ചെയതു. പ്രപധാനമന്ത്രി മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ലോക് സഭയിൽ എം പിമാരുടെ സത്യപ്രതിജ്ഞ പുരോ​ഗമിക്കുകയാണ്. കേരളത്തിൽ നിന്നുള്ള എം പിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ​ഗോപി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിൽ നിന്നുള്ള മറ്റ് എം പിമാരുടെ സത്യപ്രതിജ്ഞ വൈകുന്നേരം നാല് മണിയോടെയാകും നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+