56 ഇഞ്ച് നെഞ്ചളവുളള കാവൽക്കാരൻ ഒരു സ്ത്രീക്ക് പിന്നിലൊളിക്കുന്നു.. മോദിക്കെതിരെ രാഹുൽ ഗാന്ധി
Recommended Video

ദില്ലി: റാഫേലില്‍ സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും മോദിയേയും കേന്ദ്ര സര്‍ക്കാരിനേയും വിടാതെ പിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട സത്യം പുറത്ത് കൊണ്ടു വരിക തന്നെ ചെയ്യും എന്ന വെല്ലുവിളിയിലാണ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ രണ്ട് മണിക്കൂറിലേറെ റാഫേല്‍ ഇടപാടിനെ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ന്യായീകരിക്കുകയുണ്ടായി.
എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അതുകൊണ്ടൊന്നും തൃപ്തനല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ചോദ്യങ്ങളില്‍ നിന്നും ഓടിയൊളിക്കുകയാണ് എന്നാണ് രാഹുല്‍ പരിഹസിക്കുന്നത്. അതിനിടെ റാഫേലുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ ഒരു പരാമര്‍ശം നിര്‍മ്മല സീതാരാമനെ അപമാനിക്കുന്നതാണ് എന്ന് ആരോപിച്ച് മോദി അടക്കമുളള ബിജെപി നേതാക്കള്‍ വാളെടുത്തിരിക്കുകയാണ്.

ചൂടാറാതെ റാഫേൽ
റാഫേലിനെ കുറിച്ച് ചൂട് പിടിച്ച തര്‍ക്കങ്ങളും വാഗ്വാദങ്ങളുമാണ് പാര്‍ലമെന്റില്‍ നടന്ന് കൊണ്ടിരിക്കുന്നത്. സഭയില്‍ വരാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് എന്ന് രാഹുല്‍ ഗാന്ധി നിരന്തരമായി പരിഹസിക്കുന്നു. കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ 2.5 മണിക്കൂറോളം ആണ് റാഫേലില്‍ സഭയില്‍ മാരത്തോണ്‍ പ്രസംഗം നടത്തിയത്.അതിന് പിന്നാലെയാണ് മോദിയെ പരിഹസിച്ച് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്.

സീതാരാമന്‍ ജി എന്നെ രക്ഷിക്കണം
രാജസ്ഥാനിലെ റാലിയിലെ രാഹുലിന്റെ വാക്കുകളിങ്ങനെ ആയിരുന്നു: '' സീതാരാമന്‍ ജി എന്നെ രക്ഷിക്കണം എന്ന് പറഞ്ഞ് കൊണ്ട് 56 ഇഞ്ച് നെഞ്ചളവുളള കാവല്‍ക്കാരന്‍ ഓടിയൊളിക്കുകയാണ്. എനിക്ക് സ്വയം പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. എന്നെ രക്ഷിക്കൂ. രണ്ടരമണിക്കൂര്‍ എടുത്തിട്ടും ആ മഹിളയ്ക്ക് അയാളെ പ്രതിരോധിക്കാനായില്ല. നേര്‍ക്ക് നേരെയുളള ഒരു ചോദ്യം ചോദിച്ചിട്ട് ഉത്തരം പറയാന്‍ പോലും അവര്‍ക്കായില്ല''

മോദിയുടെ മറുപടി
ഇതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ത്രീകളെ അപമാനിച്ചു എന്നായി മോദി അടക്കമുളളവര്‍. ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ മോദി രാഹുലിന് മറുപടി നല്‍കി. ''രാജ്യത്തിന്റെ മകള്‍ ആദ്യമായി പ്രതിരോധ മന്ത്രിയായിരിക്കുകയാണ്. അത് അഭിമാനമുളള കാര്യമാണ്. റാഫേലില്‍ നമ്മുടെ പ്രതിരോധ മന്ത്രി പ്രതിപക്ഷത്തിന്റെ നുണകള്‍ തുറന്ന് കാട്ടി അവരെ നിശബ്ദരാക്കി.

സ്ത്രീകളെ അപമാനിച്ചിരിക്കുന്നു
പകച്ച് പോയ അവര്‍ ഇപ്പോള്‍ ഒരു സ്ത്രീയായ പ്രതിരോധ മന്ത്രിയെ അപമാനിക്കുന്നതിലേക്ക് കടന്നിരിക്കുന്നു. ഒരു മന്ത്രിയെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ സ്ത്രീകളേയുമാണ് അവര്‍ അപമാനിച്ചിരിക്കുന്നത്'' എന്നാണ് മോദിയുടെ ആരോപണം. ബിജെപി അധ്യക്ഷന്‍ അമിത് ഷായും രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത് വന്നു രാഹുല്‍ ഇന്ത്യന്‍ സ്ത്ര സമൂഹത്തോട് മാപ്പ് പറയണമെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടത്.

വിറയ്ക്കാതെ ആണുങ്ങളെ പോലെ പെരുമാറൂ
എന്നാല്‍ ബിജെപി ആക്രമണം രാഹുല്‍ ഗാന്ധിക്ക് ഏറ്റ മട്ടില്ല. മോദിക്ക് തിരിച്ചടി നല്‍കി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നു. ''മോദിജിയോടുളള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടേ. നമ്മുടെ സംസ്‌ക്കാരത്തില്‍ സ്ത്രീകളോടുളള ബഹുമാനം ആരംഭിക്കുന്നത് സ്വന്തം വീട്ടില്‍ നിന്നാണ്. വിറയ്ക്കാതെ ആണുങ്ങളെ പോലെ പെരുമാറൂ. എന്റെ ചോദ്യത്തിന് ഉത്തരം നല്‍കൂ. റാഫേല്‍ കരാറിനെ വ്യോമസേനയും പ്രതിരോധ മന്ത്രാലയവും എതിര്‍ത്തിരുന്നോ, യെസ് ഓര്‍ നോ''

രാഹുലിന് നോട്ടീസ്
നരേന്ദ്ര മോദി ഭാര്യയെ ഉപേക്ഷിച്ച വ്യക്തിയാണ് എന്നുളള ആരോപണത്തെ സൂചിപ്പിച്ച് കൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. അതിനിടെ നിര്‍മ്മല സീതാരാമനെ കുറിച്ചുളള പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ രംഗത്ത് വന്നിട്ടുണ്ട്. വിശദീകരണം തേടി രാഹുലിന് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. പൊതുപ്രവര്‍ത്തകനായ രാഹുല്‍ ഗാന്ധി ഇത്തരം സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു എന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പ്രതികരിച്ചത്.
|
ട്വീറ്റ് വായിക്കാം
രാഹുൽ ഗാന്ധിയുടെ ട്വീറ്റ് വായിക്കാം












Click it and Unblock the Notifications