Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ഉന്നയിച്ച ഉപാധികള്‍ അംഗീകരിച്ചാല്‍ 15മിനിട്ടിനുള്ളില്‍ ജിഎസ്ടി പാസാക്കാമെന്ന് രാഹുല്‍

മുംബൈ: ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തി. ജിഎസ്ടി ബില്‍ പാസാക്കുന്നതിന്റെ കാലതാമസത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ ബിജെപി സര്‍ക്കാര്‍ അംഗീകരിച്ചാല്‍ വെറും 15 മിനിട്ടിനുള്ളില്‍ ജിഎസ്ടി പാസാക്കാമെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്.

മതങ്ങളുടെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പത്താന്‍കോടിലെ ഭീകരാക്രമണം ഗുരുതരമായ സുരക്ഷാ വീഴ്ചയുടെ ഫലമാണെന്നും രാഹുല്‍ പറയുകയുണ്ടായി. പ്രതിപക്ഷം ഉന്നയിച്ച ഉപാധികള്‍ അംഗീകരിച്ചാല്‍ ജിഎസ്ടി ബില്‍ അംഗീകരിക്കാന്‍ തയ്യാറാണ്.

rahul600x450

ഒരു ഭാഗത്ത് സ്റ്റാര്‍ട്ട് അപ്പുകള്‍ സംബന്ധിച്ച് പ്രഖ്യാപനം നടക്കുമ്പോള്‍ മറു ഭാഗത്ത് അസഹിഷ്ണുത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ എന്നിവരെ വിവേചനപരമായാണ് കാണുന്നത്. എന്നാല്‍, കോണ്‍ഗ്രസിന് അത്തരമൊരു സമീപനമില്ലെന്നും രാഹുല്‍ പറയുന്നു.

സ്വതന്ത്രമായ ചിന്തകളും ആശയങ്ങളും തുറന്ന സമീപനവുമാണ് രാജ്യത്ത് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അരുണ്‍ ജെയ്റ്റ്ലിക്ക് നേരെയുള്ള അഴിമതി ആരോപണത്തെക്കുറിച്ചും രാഹുല്‍ പ്രതികരിക്കുകയുണ്ടായി. രാഷ്ട്രീയക്കാര്‍ ക്രിക്കറ്റിന്റെ തലപ്പത്തു നിന്നും മാറിനില്‍ക്കണമെന്നാണ് രാഹുല്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+