Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പുര്‍ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 2018 ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷായ്ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ബി ജെ പി നേതാവായ വിജയ് മിശ്രയാണ് രാഹുലിനെതിരെ കേസ് കൊടുത്തത്.

സത്യസന്ധവും സംശുദ്ധവുമായ രാഷ്ട്രീയത്തോട് ബി ജെ പി പ്രതിജ്ഞാബദ്ധമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കൊലപാതകക്കേസിലെ പ്രതിയായ പാര്‍ട്ടി അധ്യക്ഷനാണ് അതിനെ നയിക്കുന്നത് എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ആ സമയത്ത് അമിത് ഷായായിരുന്നു ബി ജെ പി അധ്യക്ഷന്‍. കേസില്‍ ഇന്ന് രാഹുല്‍ നേരിട്ട് ഹാജരാകണം എന്ന് കോടതി പറഞ്ഞിരുന്നു.

RAHUL GANDHI

നേരത്തെയും കേസില്‍ രാഹുലിന് നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. തന്റെ മുന്‍ ലോക്സഭാ മണ്ഡലമായ അമേഠിയിലേക്ക് 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ പ്രവേശിക്കുന്നതിന് മുന്‍പാണ് കോടതി രാഹുലിനെ വിളിച്ചുവരുത്തിയത്. രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ കീഴടങ്ങിയതായി അഭിഭാഷകന്‍ സന്തോഷ് പാണ്ഡെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കോടതി 30-45 മിനിറ്റ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം രാഹുല്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും കോടതി അത് സ്വീകരിക്കുകയും ചെയ്തു. തുടര്‍ തീയതി ഇതുവരെ നല്‍കിയിട്ടില്ല എന്നും അഭിഭാഷകന്‍ പറഞ്ഞു. ബി ജെ പി രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണ് എന്നും അതിന്റെ പ്രസിഡന്റിനെ കൊലപാതകിയെന്ന് വിളിക്കുന്നത് ന്യായീകരിക്കാനാവില്ല എന്നുമാണ് പരാതിക്കാരനായ വിജയ് മിശ്ര പറയുന്നത്.

2005 ലെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ പ്രത്യേക സി ബി ഐ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. അതേസമയം ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷമുണ്ടാക്കി എന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് അസം സി ഐ ഡി സമന്‍സ് അയച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 11 കോണ്‍ഗ്രസ് നേതാക്കള്‍ ഫെബ്രുവരി 23ന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധിക്ക് പുറമെ കോണ്‍ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ്, നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ ചുമതലയുള്ള കനയ്യ കുമാര്‍, അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ, പാര്‍ലമെന്റ് അംഗം ഗൗരവ് ഗൊഗോയ് എന്നിവര്‍ക്കും സി ഐ ഡി സമന്‍സ് അയച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+