കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ് രക്തച്ചൊരിച്ചിലുണ്ടാവുമെന്ന്: മറുപടി പറയണമെന്ന് അമിത് ഷാ

Google Oneindia Malayalam News

മുംബൈ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് അമിത് ഷാ. നരേന്ദ്രമോദി കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നത് സംബന്ധിച്ച പ്രമേയം കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസും എന്‍സിപിയുമാണ് എതിര്‍ത്തത്. എന്തുകൊണ്ടാണ് ജമ്മു കശ്മീരിന്റെ പദവി റദ്ദാക്കുന്നതിനെ എതിര്‍ത്തത് എന്നതിനുള്ള ഉത്തരം രാഹുല്‍ ഗാന്ധിയും ശരദ് പവാറും മഹാരാഷ്ട്രയിലെ ജനങ്ങളോട് പറയണം. മഹാരാഷ്ട്രയിലെ സംഗ്ലി ജില്ലയില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പ്രതികരണം.

ആർഎസ്എസ് പ്രവർത്തകനെയും ഗർഭിണിയായ ഭാര്യയേയും മകനെയും കുത്തികൊലപ്പെടുത്തി; സംഭവം ബംഗാളിൽആർഎസ്എസ് പ്രവർത്തകനെയും ഗർഭിണിയായ ഭാര്യയേയും മകനെയും കുത്തികൊലപ്പെടുത്തി; സംഭവം ബംഗാളിൽ

ഇരു പാര്‍ട്ടികളും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനെ എതിര്‍ത്തത് വോട്ട് ബാങ്കിന് വേണ്ടിയാണെന്നും ഒരു വെടിയുണ്ട പോലും ഉപയോഗിക്കപ്പെടരുതെന്നാണ് പറഞ്ഞതെന്നും ഷാ പറയുന്നു. ഐക്യരാഷ്ട്ര സഭയില്‍ മടങ്ങിവന്ന ശേഷം മൊത്തം ലോകവും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ അദ്ദേഹത്തിനൊപ്പമാണെന്നും ഷാ ചൂണ്ടിക്കാണിക്കുന്നു. പാകിസ്താന്‍ ഈ വിഷയത്തില്‍ ഒതുങ്ങിപ്പോയെന്നും അദ്ദേഹം പറയുന്നു.

amitshah-15649

ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടുവെന്നും മൊത്തം ലോകത്തിനും അതറിയാം. ഒരു സൈനികന്‍ വീരമൃത്യു വരിച്ചാല്‍ പകരമായി 10 ശത്രുകള്‍ മരിച്ചുവീഴുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കുന്നു. പുല്‍വാമ ഭീകരാക്രമണത്തെയും ബാലക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും നടത്തി. 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ത്യ വിജയം കൈവരിച്ചതോടെ ആദ്യം ഇന്ദിരാഗാന്ധിയെ ആദ്യം അഭിനന്ദിച്ചത് അടല്‍ ബിഹാരി വാജ്പേയിയാണ്. അന്ന് ഞങ്ങള്‍ പ്രതിപക്ഷമായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് രാഷ്ട്രമാണ് പ്രധാനമെന്നും അദ്ദേഹം പറയും.

മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ പാകിസ്താനില്‍ നിന്ന് ഭീകരര്‍ അതിര്‍ത്തി കടന്നെത്തി സൈനികരെ വധിക്കാറുണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഒക്ടോബര്‍ 21ന് മഹാരാഷ്ട്രയില്‍ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു അമിത് ഷാ.

English summary
Rahul Gandhi had warned of bloodbath, not a bullet was fired: Amit Shah on scrapping article 370
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X