• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിങ്ങൾക്കയാളെ പപ്പുവെന്ന് വിളിക്കാം; പരിഹസിക്കാം; പുച്ഛിച്ചുതള്ളാം; പക്ഷേ! എണ്ണിപ്പറഞ്ഞ് മറുപടി!

ദില്ലി: രാഹുല്‍ ഗാന്ധിയും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും കൊവിഡ് സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം സംവാദം നടത്തുകയുണ്ടായി. സാമ്പത്തിക പ്രശ്‌നങ്ങളും പരിഹാരങ്ങളുമടക്കമുളള വിഷയങ്ങളാണ് ഇരുവരും സംസാരിച്ചത്. ഇത് വലിയ ശ്രദ്ധ നേടുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയെ എല്ലായ്‌പ്പോഴും പപ്പുവെന്ന് വിളിച്ച് തളളിക്കളയുകയാണ് ബിജെപി നേതാക്കള്‍ ചെയ്യാറുളളത്. കൊവിഡ് വിഷയത്തില്‍ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ ഗാന്ധി നല്‍കിയ മുന്നറിയിപ്പ് പോലും കേന്ദ്രവും ബിജെപിയും മുഖവിലയ്ക്ക് എടുത്തിരുന്നില്ല. രാഹുല്‍ ഗാന്ധിയെ അങ്ങനെ പപ്പു വിളികളിലൂടെ അവഗണിച്ച് നിര്‍ത്താവുന്നതല്ല. ഡോ. നെല്‍സണ്‍ ജോസഫ് എഴുതിയ കുറിപ്പ് വായിക്കാം:

പപ്പുമോൻ്റെ മണ്ടത്തരങ്ങൾ

പപ്പുമോൻ്റെ മണ്ടത്തരങ്ങൾ

പപ്പുമോൻ്റെ മണ്ടത്തരങ്ങൾ : 2014ൽ കോൺഗ്രസിൻ്റെ അന്നത്തെ മുന്നണിപ്പോരാളി രാഹുൽ ഗാന്ധിക്ക് ഒരു വിഡ്ഢിയുടെ വേഷം അണിയിച്ച് കൊടുത്ത് അപ്പുറത്ത് മഹാ പ്രതിഭാശാലിയെന്ന രീതിയിൽ മോഡിയെ അവതരിപ്പിക്കാനായി സൃഷ്ടിച്ചെടുത്ത പേര്. പപ്പു.. പിൽക്കാലത്ത് പലരും സൗകര്യം പോലെ അതെടുത്ത് ഉപയോഗിച്ചു. അത് വളരെ എളുപ്പമാണ്. അയാൾ പറയുന്നതത്രയും മണ്ടത്തരങ്ങളാണെന്ന് മുദ്രയടിച്ചു കഴിഞ്ഞാൽപ്പിന്നെ അയാളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കേണ്ട.. അയാളുടെ ആശയങ്ങളെ അവഗണിച്ച് പുച്ഛിച്ച് തള്ളാം.

 അത് പുച്ഛിച്ച് തള്ളപ്പെട്ടു

അത് പുച്ഛിച്ച് തള്ളപ്പെട്ടു

ഫെബ്രുവരിയിൽ അയാളുടെ ട്വീറ്റുണ്ടായിരുന്നു. കൊറോണ വൈറസ് നമ്മുടെ ജനങ്ങൾക്കും സമ്പദ് വ്യവസ്ഥയ്ക്കും അതീവ ഗുരുതരമായ ഭീഷണിയാണ്. അതിനെ സർക്കാർ ഗൗരവമായെടുക്കുന്നില്ല എന്നാണ് തോന്നൽ എന്ന്. പപ്പുവിൻ്റെ ജല്പനമായി അത് പുച്ഛിച്ച് തള്ളപ്പെട്ടു. കാരണം ഫെബ്രുവരി 24ന് നമസ്തേ ട്രമ്പ് നടക്കണമായിരുന്നു ലക്ഷങ്ങളെ ഒന്നിച്ചിരുത്തി. അതുകഴിഞ്ഞ് ഒന്നിലധികം തവണ ടെസ്റ്റുകളെയും ടെസ്റ്റിങ്ങ് കിറ്റുകളെയും തൊഴിലാളികളെയും കുറിച്ച് അയാൾ സംസാരിച്ചു. വയനാടിന് മാത്രമല്ല, തന്നെ തോല്പിച്ച അമേഠിയിലേക്കും സാധനങ്ങളെത്തിച്ചു.

എത്രയെത്ര ഇടപെടലുകൾ

എത്രയെത്ര ഇടപെടലുകൾ

കടമെടുത്ത് തിരിച്ചടയ്ക്കാത്ത അൻപത് പേർ എത്രയാണ് കൊടുക്കാനുള്ളതെന്ന വാസ്തവം... അത് പുറത്തെത്തിച്ചു.. അങ്ങനെ എത്രയെത്ര ഇടപെടലുകൾ.. രാഹുൽ ഗാന്ധിയും രഘുറാം രാജനും തമ്മിലുള്ള സംഭാഷണം കണ്ടിട്ട് എനിക്ക് ഒരു അദ്ഭുതവും തോന്നിയില്ല. 2019 തിരഞ്ഞെടുപ്പ് സമയത്ത് അയാൾ പറഞ്ഞ, ഇലക്ഷനു വേണ്ടിയുളള നമ്പരെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ അതേ ആശയങ്ങൾ. ബഹളങ്ങളും ഗിമ്മിക്കുകളുമില്ലാതെ അവർ ചർച്ച ചെയ്തതിൻ്റെ ചുരുക്കം ഇതാണ്.

മറികടക്കാനുള്ള വഴികൾ

മറികടക്കാനുള്ള വഴികൾ

ഏത് ക്രമത്തിലാണ് സാമ്പത്തിക മേഖല പ്രവർത്തിച്ച് തുടങ്ങേണ്ടതെന്ന്. തൊഴിലിടങ്ങളിൽ മാത്രമല്ല, അങ്ങോട്ടേക്കുള്ള യാത്രയിലും സാമൂഹ്യ അകലം പാലിക്കേണ്ടതിനെക്കുറിച്ച്. അത് മാത്രമല്ല, പുതിയ കേസുകൾ ഉണ്ടായാൽ അതെങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ച്. പരിമിതങ്ങളായ വിഭവങ്ങൾ ഉപയോഗിച്ച് ടെസ്റ്റുകൾ നടത്തേണ്ടതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എല്ലാം തുറന്ന് പ്രവർത്തിക്കുന്നതിനു മുൻപ് ദിവസം ലക്ഷക്കണക്കിനു ടെസ്റ്റുകൾ നടത്തേണ്ടിവരാം. അത് പക്ഷേ ഇന്ത്യയുടെ അവസ്ഥയിൽ സാധിക്കണമെന്നില്ല. അത് മറികടക്കാനുള്ള വഴികൾ തേടുന്നതിനെക്കുറിച്ച് രഘുറാം രാജൻ പറയുന്നു.

65,000 കോടി രൂപ

65,000 കോടി രൂപ

സമ്പദ് വ്യവസ്ഥയിൽ വരാനിടയുള്ള ആഘാതങ്ങളെക്കുറിച്ചും അതുണ്ടാക്കിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും. അത് മാത്രമല്ല, ഇക്കാലത്ത് ജോലി ഇല്ലാതെയായ മൈഗ്രൻ്റ് വർക്കേഴ്സിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. അവർക്ക് അടുത്ത 4-5 മാസത്തേക്കെങ്കിലും നേരിട്ട് പണമെത്തിക്കുന്നതിനെക്കുറിച്ച്. ലോക്ക് ഡൗൺ സമയത്ത് അവർ തെരുവിൽ ജോലി തേടി അലയാൻ ഇടവരരുത് എന്നതിനെക്കുറിച്ച്. പാവങ്ങൾക്കായി എത്ര കോടി രൂപ വേണ്ടിവരുമെന്ന് ചോദിക്കുന്നുണ്ട് രാഹുൽ. രഘുറാം രാജൻ്റെ മറുപടി 65,000 കോടി രൂപ എന്നാണ്.

തിരിച്ചടയ്ക്കാതിരുന്ന ലോണിൻ്റെ കണക്ക്

തിരിച്ചടയ്ക്കാതിരുന്ന ലോണിൻ്റെ കണക്ക്

കഴിഞ്ഞ ദിവസം പുറത്ത് വന്ന 68,000 കോടിയുടെ കണക്ക് അറിയാതെ ഓർമിച്ചുപോയി. വെറും അൻപത് പേർ തിരിച്ചടയ്ക്കാതിരുന്ന ലോണിൻ്റെ കണക്ക്.. നമ്മുടെ ജി.ഡി.പി 200 ലക്ഷം കോടിയുടേതാണ്. 68,000 കോടി ഒന്നുമല്ല എന്ന് രഘുറാം രാജൻ പറയുന്നുണ്ട്. ലോകം കൊവിഡിനു ശേഷം തിരിച്ചുവരുമ്പൊ ലോക സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നേതൃത്വം കൊടുക്കാനുള്ള അവസരം ഇന്ത്യയ്ക്ക് നേടിയെടുക്കാൻ കഴിയുന്നതിനെക്കുറിച്ച് അവർ സംസാരിക്കുന്നുണ്ട്. അധികാരം ഒരു വ്യക്തിയിലും ഒരു സംവിധാനത്തിലും കേന്ദ്രീകൃതമാവുന്നതിനെക്കുറിച്ചാണ് രാഹുലിൻ്റെ ചോദ്യം.

അധികാര വികേന്ദ്രീകരണം

അധികാര വികേന്ദ്രീകരണം

അധികാര വികേന്ദ്രീകരണം ജനത്തിനു കൂടുതൽ കരുത്ത് നൽകുന്നു. പക്ഷേ ലോകത്ത് അത് കുറഞ്ഞ് വരികയാണ്. രാജൻ രാഹുലിനോട് തിരിച്ചൊരു ചോദ്യം ചോദിക്കുന്നുണ്ട് അപ്പൊ...രാജീവ് ഗാന്ധി കൊണ്ടുവന്ന പഞ്ചായത്തി രാജെന്ന ആശയത്തെക്കുറിച്ച്. പഞ്ചായത്തി രാജിൽ നിന്ന് ഇപ്പൊ പതിയെ പിന്നോക്കം പോയിക്കൊണ്ടിരിക്കുകയാണ്, ബ്യൂറോക്രാറ്റുകളിലേക്ക് ഒതുങ്ങുകയാണെന്ന് രാഹുൽ പറയുന്നു. സൗത്ത് ഇൻഡ്യൻ സ്റ്റേറ്റുകൾക്ക് കൂടുതൽ നന്നായി പെർഫോം ചെയ്യാൻ കഴിയുന്നത് അധികാരം ജനങ്ങളിലേക്ക് കേന്ദ്രീകൃതമായിരിക്കുന്നതുകൊണ്ടാണെന്ന് രാഹുൽ തുറന്ന് പറയുന്നുണ്ട്.

ഗ്ലോബൽ മാർക്കറ്റാണ് കാരണം

ഗ്ലോബൽ മാർക്കറ്റാണ് കാരണം

എല്ലായിടവും ഒരേപോലെയാവണം നിയമങ്ങളെന്ന് കരുതുന്ന ഗ്ലോബൽ മാർക്കറ്റാണ് അതിന് ഒരു കാരണമെന്ന് രാജൻ കൂട്ടിച്ചേർക്കുന്നു. സംസ്ഥാനങ്ങൾക്ക് പണം നൽകുമ്പൊ അധികാരം പിടിച്ചുവയ്ക്കാനുള്ള ത്വര കാണിക്കുന്ന സംവിധാനങ്ങൾ. പണം നൽകണമെങ്കിൽ നിങ്ങൾ കുറച്ച് നിയമങ്ങൾ അനുസരിച്ചേ പറ്റൂ..അതല്ല, ഞാൻ പണം നൽകും , ചോദ്യങ്ങൾ ചോദിക്കില്ല, കാരണം നിങ്ങളും തിരഞ്ഞെടുക്കപ്പെട്ടവർ തന്നെയാണ് എന്നല്ല ചിന്തിക്കുന്നത്.

വലിയ തോതിലുള്ള തൊഴിൽ നഷ്ടം

വലിയ തോതിലുള്ള തൊഴിൽ നഷ്ടം

വെറുപ്പിൻ്റെ ഇൻഫ്രാസ്ട്രക്ചർ ഒരു വലിയ പ്രശ്നമുണ്ടാക്കുന്നുവെന്ന രാഹുലിൻ്റെ വാചകം സാമൂഹ്യ ഐക്യം ഒരു പൊതു നന്മയാണെന്ന് പറഞ്ഞുകൊണ്ട് രാജൻ പൂർത്തിയാക്കുന്നുണ്ട്. സിസ്റ്റത്തിലുള്ള വിശ്വാസക്കുറവ്, അടുത്തത് എന്ത് സംഭവിക്കുമെന്ന ഉറപ്പില്ലാത്തത് ഒരു വലിയ പ്രശ്നമായി രാഹുൽ ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മയെക്കുറിച്ചാണ് അടുത്തത്. വലിയ തോതിലുള്ള തൊഴിൽ നഷ്ടം നികത്താനായി രാജൻ പറയുന്നത് പരിമിതമായ നിരക്കിലെങ്കിലും സാമ്പത്തിക മേഖല പ്രവർത്തിച്ചു തുടങ്ങുന്നതിനെക്കുറിച്ചാണ്.

ഇന്ത്യയെക്കുറിച്ച് എന്താണഭിപ്രായം

ഇന്ത്യയെക്കുറിച്ച് എന്താണഭിപ്രായം

അതിനു ശേഷം രഘുറാം രാജൻ രാഹുൽ ഗാന്ധിയോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്.. അമേരിക്കയിലും യൂറോപ്പിലും റിയാലിറ്റി അടിസ്ഥാനമാക്കി പല നടപടികളുമുണ്ടാവുന്നത് കാണുന്നു. ഇന്ത്യയെക്കുറിച്ച് എന്താണഭിപ്രായമെന്ന്..

അതിനു രാഹുൽ പറയുന്ന മറുപടി അയാൾക്ക് ഇന്ത്യയെക്കുറിച്ചുള്ള വീക്ഷണം വ്യക്തമാക്കുന്നുണ്ട്.. " പ്രശ്നങ്ങളുടെ വലിപ്പം ഒരു വലിയ പ്രശ്നമാണ്.. അസമത്വം... അസമത്വത്തിൻ്റെ സ്വഭാവം.. ജാതിവ്യവസ്ഥ പോലെയുള്ള കാര്യങ്ങൾ... ഇന്ത്യയുടെ സാമൂഹ്യക്രമം മറ്റുള്ളതിൽ നിന്ന് വ്യത്യസ്തമാണ്.. ഇന്ത്യയെ പിന്നോട്ട് വലിക്കുന്ന പല കാര്യങ്ങളും ആഴത്തിൽ മറഞ്ഞിരിക്കുന്നതുമാണ്. സാമൂഹ്യമായ മാറ്റം ഒരുപാടുണ്ടാവേണ്ടതുണ്ട്.

ഒരൊറ്റ പരിഹാരം നടപ്പിലാക്കാനാവില്ല

ഒരൊറ്റ പരിഹാരം നടപ്പിലാക്കാനാവില്ല

പല സംസ്ഥാനങ്ങളിലും ഈ പ്രശ്നങ്ങൾ പലതുമാണ്. തമിഴ്നാടിൻ്റെ സംസ്കാരവും ഭാഷയുമെല്ലാം ഉത്തർപ്രദേശിൻ്റേതിൽ നിന്ന് വ്യത്യസ്തമായിരിക്കും. എല്ലാറ്റിനും ഒരൊറ്റ മോഡൽ, ഒരൊറ്റ പരിഹാരം നടപ്പിലാക്കാനാവില്ല. ഇന്ത്യയിലെ ഭരണത്തിൻ്റെ ആശയം എപ്പോഴും നിയന്ത്രണത്തിൻ്റേതാണ്. എന്നെ എപ്പോഴും അസ്വസ്ഥതപ്പെടുത്തുന്നത് അസമത്വത്തിൻ്റെ വലിപ്പമാണ്. ഇന്ത്യയിൽ കാണുന്നത്ര അസമത്വം അമേരിക്കയിൽ കാണാൻ കഴിഞ്ഞേക്കില്ല. ഞാൻ ശ്രദ്ധിക്കുന്നത് അതെങ്ങനെ കുറയ്ക്കാമെന്നാണ്.

cmsvideo
  വീണ്ടും വൻ ഹിറ്റായി രാഹുലിന്റെ ഐഡിയ | Oneindia Malayalam
  പരിഹസിക്കാം. പുച്ഛിച്ചുതള്ളാം

  പരിഹസിക്കാം. പുച്ഛിച്ചുതള്ളാം

  ഒരു ലളിതമായ പരിഹാരം ഗാന്ധിജി പറഞ്ഞതുപോലെ വരിയുടെ ഏറ്റവും അവസാനം ചെന്ന് നോക്കുക എന്നതാണ്. ഇന്ത്യ അതിൻ്റെ പാവപ്പെട്ടവരോട് പെരുമാറുന്നതും പണക്കാരോട് പെരുമാറുന്നതും രണ്ട് വ്യത്യസ്ത രീതികളിലാണ് " രണ്ട് ഇന്ത്യകൾ.. ഇതുതന്നെയാണ് അയാൾ അന്നും പറഞ്ഞിരുന്നത്.. രാഹുൽ ഗാന്ധി.. നിങ്ങൾക്കയാളെ പരിഹസിക്കാം. പുച്ഛിച്ചുതള്ളാം. അയാളെ കണ്ടില്ലെന്ന് നടിക്കാം. കണ്ണിറുക്കിയടച്ചിട്ട് അയാളെവിടെയെന്ന് ചോദിക്കാം. സത്യം അപ്പൊഴും അയാളുടെ നിലപാടുകളുടെ രൂപത്തിൽ നിങ്ങളെ ആലിംഗനം ചെയ്യുന്നുണ്ടാവും''.

  English summary
  Rahul Gandhi has a clear vision for India
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X