നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം നീട്ടിച്ചോദിച്ച് രാഹുൽ ഗാന്ധി
ഡൽഹി; നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹാജരാകൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദേശത്ത് ആയതിനാൽ ആണ് ഹാജരാകാൻ രാഹുൽ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ജൂൺ രണ്ടിന് ഇഡിക്ക് മുന്നിൽ ഹാജരാകണം എന്നായിരുന്നു അധികൃതർ രാഹുലിനെ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ രാഹുൽ വിദേശത്താണെന്നും ജൂൺ അഞ്ചോടെ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും കോൺ ഗ്രസ് അറിയിച്ചു.
പുതിയ വിവരം അനുസരിച്ച് ജൂൺ പതിമൂന്നിന് രാഹുൽ ചോദ്യം ചെയ്യലിന് ഇഡിക്ക് മുമ്പിൽ ഹാജരായേക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. രാഹുലിന്റെ മാതാവും കോൺ ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിക്കും ഇതേ കേസിൽ ഹാജരാകാൻ ഇഡി കത്തയച്ചിട്ടുണ്ട്. ജൂൺ 8 ന് സെൻട്രൽ ഡൽഹിയിലെ ആസ്ഥാനത്ത് ഫെഡറൽ ഏജൻസിക്ക് മുമ്പാകെ ഹാജരാകണമെന്നാണ് സോണിയയെ അറിയിച്ചിരിക്കുന്നത്. നിലവിൽ സോണിയക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹാജരാകാൻ സോണിയ കൂടുതൽ സമയം ചോദിക്കുമോ എന്ന കാര്യം ഇതുവരെയും വ്യക്തമായിട്ടില്ല. സോണിയക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകൾ പ്രിയങ്ക ഗാന്ധിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽ ലിമിറ്റഡ് (എജെഎൽ) കമ്പനിയെ സോണിയയും രാഹുലും പ്രധാന ഓഹരി ഉടമകളായ യങ് ഇന്ത്യൻ ലിമിറ്റഡ് (വൈഐഎൽ) കമ്പനി ഏറ്റെടുത്തതിലാണ് അന്വേഷണം. 2010ൽ 50 ലക്ഷം രൂപയ്‌ക്ക് എജെഎല്ലിന്റെ ഓഹരികൾ വൈഐഎല്ലിന് കൈമാറിയത് വിവാദമായിരുന്നു. 2000 കോടിയുടെ ആസ്‌തിയും ആയിരത്തിലധികം ഓഹരി ഉടമകളുമുള്ള സ്വത്താണ് 50 ലക്ഷത്തിന് വൈഐഎൽ ഏറ്റെടുത്തത്. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് ഇതിനെതിരെ നിയമനടപടി സ്വീകരിച്ചത്. 2013ൽ ഇദ്ദേഹം ഇതിനെതിരെ പരാതി നൽകി. ഈ പരാതിയെ തുടർന്നാണ് ഇപ്പോഴത്തെ ഇഡി നടപടി.
എന്നാൽ കേസിൽ പണമിടപാട് നടന്നിട്ടില്ലെന്നും ശമ്പളവും മറ്റും കൊടുത്ത് തീര്‍ക്കുന്നതിന് കടം, ഒഹരികളാക്കി മാറ്റുക മാത്രമാണുണ്ടായത് എന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. അതേ സമയം ഇഡിയുടെ നടപടി ബിജെപിയുടെ രാഷ്ട്രീയ പക പോക്കാലാണെന്ന് ആരോപിച്ച് കോൺഗ്രസ് രം ഗത്തെത്തി. നടപടിയെ രാഷ്ട്രീയമായി തന്നെ നേരിടും. നേതൃത്വം ഭയപ്പെട്ട് സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. സോണിയ ജൂൺ എട്ടിന് തന്നെ ഇഡിക്ക് മുന്നിൽ ഹാജരാകും എന്നാണ് കോൺഗ്രസ് നേതാവ് മനു അഭിഷേക്‌സിങ്‌വി അറിയിച്ചിരിക്കുന്നത്.
അടിപൊളി ലുക്കിലാണല്ലോ; അനിഖ എന്നും പൊളിയാമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications