• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും, 7 ദിവസത്തിനുള്ളില്‍ തീരുമാനം, ഇവര്‍ പിന്തുണയ്ക്കും!!

ദില്ലി: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വന്‍ രാഷ്ട്രീയ നീക്കങ്ങള്‍ തയ്യാറാക്കുന്നു. ഇത്രയും കാലം രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിനായി മുന്നിട്ടിറങ്ങാതിരുന്ന കോണ്‍ഗ്രസ്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മൂന്നാം മുന്നണി നീക്കങ്ങളോടെയാണ് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയത്. പ്രാദേശിക തലത്തില്‍ ശത്രുക്കളായ പാര്‍ട്ടികളെ ഒപ്പം കൂട്ടാനാണ് തീരുമാനം.

അതേസമയം ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ നിന്ന് ഒന്നോ രണ്ടോ സീറ്റ് നേടാനായാല്‍, ആ സംസ്ഥാനങ്ങളില്‍ വലിയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താനും കോണ്‍ഗ്രസ് തയ്യാറാവുന്നുണ്ട്. മുതിര്‍ന്ന നേതാക്കളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. യുവ നേതാക്കള്‍ക്ക് സംസ്ഥാന നേതാക്കളുമായുള്ള ബന്ധം കുറവാണ്. അതുകൊണ്ടാണ് കര്‍ണാടകത്തിലെ നീക്കങ്ങള്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുന്നു

കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുന്നു

കോണ്‍ഗ്രസ് രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്‍നിര്‍ത്തിയാണ് നീക്കങ്ങള്‍ സജീവമാക്കിയത്. കെ ചന്ദ്രശേഖര റാവുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തും. ആന്ധ്രയില്‍ കിരണ്‍ കുമാര്‍ റെഡ്ഡി അടക്കമുള്ള നേതാക്കള്‍ ചര്‍ച്ചയ്ക്ക് താല്‍പര്യം കാണിക്കുന്നുണ്ട്. അതിന് പുറമേ ഉമ്മന്‍ ചാണ്ടിയെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെ ബിജെപി

ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെ ബിജെപി

ബിജെപിക്ക് ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് ഡാറ്റ അനലിറ്റിക്‌സ് ടീം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. ഏതൊക്കെ സംസ്ഥാനങ്ങളില്‍ തിരിച്ചടിയുണ്ടാവുമെന്നും അവര്‍ സൂചിപ്പിച്ചിട്ടുണ്ട്. ബിജെപി 180 മുതല്‍ 200 സീറ്റ് വരെ പരമാവധി നേടാനാണ് സാധ്യത. ചിലപ്പോള്‍ 150 സീറ്റിലേക്ക് വീഴാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം കോണ്‍ഗ്രസിന് ഒന്നാം യുപിഎ സര്‍ക്കാരിന്റെയും രണ്ടാം യുപിഎ സര്‍ക്കാരിന്റെയും കാലത്ത് ലഭിച്ച സീറ്റുകള്‍ക്ക് ഇടയിലുള്ള സീറ്റുകള്‍ ലഭിക്കും. 145 സീറ്റുകള്‍ ഒന്നാം യുപിഎ സര്‍ക്കാരിന് ലഭിച്ചിരുന്നു. 206 സീറ്റായിരുന്നു 2009ല്‍ ലഭിച്ചത്.

പ്രതിപക്ഷ യോഗം

പ്രതിപക്ഷ യോഗം

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മെയ് 21ന് നടക്കും. ഇനി 7 ദിവസമാണ് അതിലേക്ക് ഉള്ളത്. എന്നാല്‍ മമതാ ബാനര്‍ജിയും അഖിലേഷ് യാദവും മായാവതിയും ഈ യോഗത്തില്‍ പങ്കെടുക്കില്ല. കോണ്‍ഗ്രസിന് ഇത് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത് നേട്ടമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. ഇവര്‍ ഒപ്പം നില്‍ക്കാതിരുന്നാല്‍ വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാവില്ല. ബംഗാളിലും ഉത്തര്‍പ്രദേശിലും ഈ പാര്‍ട്ടികള്‍ തന്നെ പരമാവധി സീറ്റുകള്‍ നേടുമെന്ന് ഉറപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

ഏത്ര സീറ്റുകള്‍

ഏത്ര സീറ്റുകള്‍

രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തിയുള്ള നീക്കത്തില്‍ കോണ്‍ഗ്രസിന് 203 സീറ്റ് ലഭിക്കുമെന്ന് വിലയിരുത്തലുണ്ട്. ബാക്കി സീറ്റുകള്‍ ഡിഎംകെ, ജെഡിഎസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ടിഡിപി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, എന്‍സിപി, എന്നീ കക്ഷികളില്‍ നിന്ന് ലഭിക്കും. ഇതില്‍ ടിഡിപി ഒഴിച്ചുള്ള പാര്‍ട്ടികള്‍ അതത് സംസ്ഥാനങ്ങളില്‍ തരംഗമാകുമെന്ന് കോണ്‍ഗ്രസ് കണക്കുകളിലൂടെ വ്യക്തമാക്കുന്നു. ഇവര്‍ കോണ്‍ഗ്രസിനെ കണ്ണുംപൂട്ടി പിന്തുണയ്ക്കുന്നവരാണ്.

എന്തുകൊണ്ട് രാഹുല്‍?

എന്തുകൊണ്ട് രാഹുല്‍?

രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി പദത്തിനായി മായാവതി അടക്കമുള്ളവര്‍ എതിര്‍പ്പറിയിക്കുന്നുണ്ട്. കോണ്‍ഗ്രസിന് 200 സീറ്റ് ലഭിച്ചാല്‍ ഇവരുടെ വാദങ്ങള്‍ പൊളിയും. പ്രധാനമായും കര്‍ഷക, ദളിത്, ഹിന്ദു, മുസ്ലീം, വോട്ടര്‍മാരുടെ ഇടയിലുള്ള പിന്തുണ രാഹുലിന് ഇവിടെ തുണയാകും. കര്‍ഷക വായ്പ അടക്കമുള്ള കാര്യങ്ങളില്‍ രാഹുല്‍ സ്വീകരിച്ച നയങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളെ പ്രേരിപ്പിക്കും. കെസിആറിന്റെ മൂന്നാം മുന്നണി നീക്കവും ഫലം കാണില്ല. പകരം അദ്ദേഹത്തിന് രാഹുലിനെ പിന്തുണയ്‌ക്കേണ്ടി വരും.

പുറത്തുനിന്നുള്ള പിന്തുണ?

പുറത്തുനിന്നുള്ള പിന്തുണ?

നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദളും കെസിആറിന്റെ തെലങ്കാന രാഷ്ട്ര സമിതിയും കോണ്‍ഗ്രസിനെ പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് സാധ്യത. ജഗന്‍ മോഹന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസും ആ രീതി തന്നെ പരീക്ഷിക്കും. അതേസമയം യുപിയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതും, ബംഗാളിലെ കടുപ്പമേറിയ പോരാട്ടമില്ലാത്തതും കാരണം മമതയും മായാവതിയും അഖിലേഷും കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. മായാവതിക്ക് ആഭ്യന്തര മന്ത്രി സ്ഥാനം നല്‍കാനുള്ള ഓഫറും ഉണ്ടാവും. മമതയ്ക്ക് റെയില്‍വേയുടെ ചുമതലയും പരിഗണനയിലുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, എന്നിവര്‍ക്കും മന്ത്രിസ്ഥാനം ഉണ്ടാവും. എല്ലാ കക്ഷികള്‍ക്കും കാര്യമായ വാഗ്ദാനം നല്‍കിയുള്ള സര്‍ക്കാര്‍ രൂപീകരിക്കാനാണ് പദ്ധതി. രാഹുല്‍ അല്ലാതെ പൊതുസമ്മതനായ മറ്റ് സ്ഥാനാര്‍ത്ഥിയില്ല എന്നതും കോണ്‍ഗ്രസിന് നേട്ടമാണ്.

രാഹുല്‍ പ്രധാനമന്ത്രി പദത്തിലേക്ക്?

രാഹുല്‍ പ്രധാനമന്ത്രി പദത്തിലേക്ക്?

ഇവരുടെ എല്ലാ പിന്തുണയോടെ 300ലധികം സീറ്റുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനുണ്ടാവും. അതേസമയം ഇവരുടെ സമ്മര്‍ദം ഒഴിവാക്കാന്‍ സ്വതന്ത്ര വകുപ്പുകള്‍ നല്‍കുന്നതും പരിഗണനയിലുണ്ട്. അതേസമയം എന്‍ഡിഎ കക്ഷികളായ ശിവസേനയ്ക്കും ജെഡിയുവിനും കടുത്ത തിരിച്ചടിയുണ്ടാവുന്നത് ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിക്കുമെന്നാണ് കോണ്‍ഗ്രസ് അനലിറ്റക്കല്‍ ടീമിന്റെ റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിക്ക് അതോടെ പ്രതിപക്ഷ നിരയില്‍ എതിരാളിയില്ലാതെ വരും. ജനകീയ പ്രതിച്ഛായയും പ്രധാനമന്ത്രി പദത്തിന് ഗുണം ചെയ്യും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ഗൊരഖ്പൂരില്‍ മുന്നിലെത്തി ബിജെപി... മഹാസഖ്യത്തെ പിന്നിലാക്കിയത് 5 ഘടകങ്ങള്‍!!

English summary
rahul have a chance to become pm may 21 will decide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X