Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാഹുല്‍ പിന്‍മാറും, തന്ത്രപരമായ നീക്കം, ഉറപ്പിക്കാതെ കോണ്‍ഗ്രസ്!!

ദില്ലി: പാര്‍ട്ടിയുടെ പ്രകടനത്തിലേക്ക് ഉറ്റുനോക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ പ്രധാനമന്ത്രി പദത്തിലേക്ക് തല്‍ക്കാലം ശ്രദ്ധിക്കുന്നില്ലെന്നാണ് രാഹുല്‍ പറയുന്നത്. കഴിഞ്ഞ ദിവസം അധികാരം വിഷമാണെന്ന് രാഹുല്‍ പറയുകയും ചെയ്തു. നിലവില്‍ പ്രതിപക്ഷ നിരയിലെ പ്രമുഖര്‍ക്ക് പ്രധാനമന്ത്രി പദം മാറ്റിവെക്കണമെന്ന നിര്‍ദേശവും രാഹുല്‍ നല്‍കുന്നുണ്ട്.

ബിജെപിയുടെ സീറ്റുകള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ളത്. നിരവധി സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ദുര്‍ബലമാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ളത്. ബിജെപി ഇങ്ങനെയാണ് വലിയ ശക്തിയായി മാറിയത്. അതേ രീതിയാണ് രാഹുല്‍ പിന്തുടരുന്നത്.

കോണ്‍ഗ്രസിന്റെ പ്രകടനം

കോണ്‍ഗ്രസിന്റെ പ്രകടനം

കോണ്‍ഗ്രസിന്റെ സീറ്റുകള്‍ 100 കടക്കുമോ എന്ന വിലയിരുത്തലില്‍ മാത്രമാണ് രാഹുല്‍ ഉള്ളത്. എങ്കില്‍ മാത്രമേ പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന് കാര്യമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ എന്ന് രാഹുല്‍ പറയുന്നു. സോണിയയെ കളത്തില്‍ ഇറക്കിയത് സഖ്യത്തില്‍ പൊരുത്തക്കേടുകള്‍ ഉള്ളത് കൊണ്ടാണ്. മായാവതിയും അഖിലേഷും രാഹുല്‍ ക്ഷണിച്ചത് കൊണ്ട് വരണമെന്നില്ല. എന്നാല്‍ സോണിയ ക്ഷണിച്ചാല്‍ ഇവര്‍ വരുമെന്ന് ഉറപ്പാണ്.

പ്രധാനമന്ത്രി പദം വേണ്ട

പ്രധാനമന്ത്രി പദം വേണ്ട

തല്‍ക്കാലം പ്രധാനമന്ത്രി പദം വേണ്ടെന്ന നിലപാടിലാണ് രാഹുല്‍. പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സഖ്യം മുന്നോട്ട് പോകുന്നതിനാണ് പ്രാധാന്യം. അതേസമയം മമതയ്‌ക്കോ അതല്ലെങ്കില്‍ മുതിര്‍ന്ന മായാവതിയെ പോലുള്ള ഏതെങ്കിലും നേതാക്കള്‍ക്കോ പ്രധാനമന്ത്രി സ്ഥാനം നല്‍കാനാണ് രാഹുലിന് താല്‍പര്യം. ഇതുവഴി ആ പാര്‍ട്ടികളുമായുള്ള അഭിപ്രായ വ്യത്യാസം മറികടക്കാനും കോണ്‍ഗ്രസിന് സാധിക്കും.

150 സീറ്റ് പിന്നിട്ടാല്‍

150 സീറ്റ് പിന്നിട്ടാല്‍

കോണ്‍ഗ്രസ് 150 സീറ്റില്‍ കൂടുതല്‍ നേടിയാല്‍ പ്രതിപക്ഷത്തിനുള്ളില്‍ വമ്പന്‍ നീക്കങ്ങള്‍ നടക്കും. പ്രധാന വകുപ്പുകളെല്ലാം കോണ്‍ഗ്രസ് ചോദിച്ച് വാങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്. പ്രധാനമന്ത്രി സ്ഥാനം ലഭിച്ചിട്ടില്ലെങ്കില്‍ പ്രതിരോധ വകുപ്പ്, ധനകാര്യ വകുപ്പ് എന്നിവ കോണ്‍ഗ്രസിന് ലഭിക്കാനുള്ള നീക്കങ്ങളാണ് ഉണ്ടാവുക. അതേസമയം ഇത്രയും സീറ്റ് ലഭിച്ചാല്‍ രാംവിലാസ് പാസ്വാനുമായി ഒരു ചര്‍ച്ചയ്ക്കും കോണ്‍ഗ്രസ് ഒരുക്കമാണ്. എല്‍ജെപി വരാനുള്ള സാധ്യതയും ഉണ്ട്.

സോണിയ എത്തുമോ?

സോണിയ എത്തുമോ?

പ്രതിപക്ഷ നിരയില്‍ സമവായം ഉണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സോണിയാ ഗാന്ധി തന്നെ പ്രധാനമന്ത്രി സ്ഥാനത്തെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 2004ല്‍ എന്‍സിപിക്ക് സോണിയ പ്രധാനമന്ത്രിയാവുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ അവരെ പിന്തുണയ്ക്കുന്നതില്‍ ശരത് പവാറിനും മായാവതിയും മമതയ്ക്കും എതിര്‍പ്പില്ല. അങ്ങനെ വന്നാല്‍ സോണിയക്ക് 2004ല്‍ ലഭിക്കാത്ത അവസരം 2019ല്‍ ലഭിക്കും.

ബിജെപി തകരുമോ?

ബിജെപി തകരുമോ?

പ്രതിപക്ഷത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി നരേന്ദ്ര മോദിയും ബിജെപിയും തകരുമോ എന്നതാണ്. മോദിക്കെതിരെ ജനവികാരം ഉണ്ടെങ്കിലും അതെല്ലാം വോട്ടായി മാറുമോ എന്ന ആശങ്കയുണ്ട്. അതിന് പുറമേ 250 സീറ്റില്‍ കൂടുതല്‍ ബിജെപി നേടിയാല്‍ പ്രതിപക്ഷത്തിന്റെ എല്ലാ സാധ്യതയും അടയും. നിലവിലെ അവസ്ഥയില്‍ അതിനുള്ള സാധ്യതയില്ല. അതേസമയം രാഹുലിന്റെ മനസ്സ് മാറുമെന്നാണ് സൂചന. പ്രിയങ്ക ഇടപെട്ടാല്‍ ഇതിനുള്ള സാധ്യതയുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+