കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെലോട്ടിനെ സഹായിച്ചത് രാഹുല്‍, യുവാക്കള്‍ ഒറ്റക്കെട്ട്, ബിജെപി അതില്‍ വീണു, കോണ്‍ഗ്രസിന് ചിരി!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ വീഴാതെ പിടിച്ച് നിര്‍ത്തിയതില്‍ നിര്‍ണായക പങ്ക് വഹിച്ച് രാഹുല്‍. അശോക് ഗെലോട്ട് ഇതിനൊപ്പം നിന്നാണ് സര്‍ക്കാരിനെ സംരക്ഷിച്ച് നിര്‍ത്തിയത്. സച്ചിന്‍ പൈലറ്റ് പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെട്ടതും രാഹുലിന്റെ ഈ മാസ്റ്റര്‍ സ്‌ട്രോക്കിലാണ്. അതേസമയം ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസാണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. നേതാക്കളെല്ലാം കടുത്ത നിരാശയിലാണ്. രാജസ്ഥാന്‍ ബിജെപി നേതൃത്വം കഴിവില്ലാത്തവരാണെന്ന് ദേശീയ നേതൃത്വത്തെ ഇതിലൂടെ ബോധ്യപ്പെടുത്താനും കോണ്‍ഗ്രസിന് സാധിച്ചിരിക്കുകയാണ്.

രാഹുലിന്റെ വരവ്

രാഹുലിന്റെ വരവ്

രാജസ്ഥാനിലെ വിമത നീക്കത്തെ കുറിച്ച് നേരത്തെ തന്നെ രാഹുലിന് ബോധ്യമുണ്ടായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ പോയപ്പോള്‍ തന്നെ രാഹുലിന് തന്റെ ടീമില്‍ ഇളക്കമുണ്ടാകുമെന്ന് അറിയാമായിരുന്നു. സച്ചിന്റെ നീക്കങ്ങളും രാഹുലിന്റെ ടീം അറിഞ്ഞിരുന്നു. അതുകൊണ്ട് അശോക് ഗെലോട്ടിന് സംരക്ഷണമൊരുക്കാന്‍ രാഹുല്‍ തീരുമാനിച്ചിരുന്നു. കോവിഡ് കാലത്ത് പാര്‍ട്ടിയുടെ അധ്യക്ഷ പദവിയിലേക്ക് താന്‍ തിരിച്ചെത്തുകയാണെന്ന് രാഹുല്‍ യുവനേതാക്കളെ ബോധ്യപ്പെടുത്തിയിരുന്നു.

യുവാക്കളുടെ പിന്തുണ

യുവാക്കളുടെ പിന്തുണ

സച്ചിന്‍ വിചാരിച്ചത് പോലെ യുവാക്കളുടെ പിന്തുണ വലിയ തോതില്‍ അദ്ദേഹത്തിന് നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. ജിതിന്‍ പ്രസാദയൊക്കെ ആദ്യം പിന്തുണച്ചെങ്കിലും പിന്നീട് മൗനത്തിലായിരുന്നു. സച്ചിന്റെ ആവശ്യം മുഖ്യമന്ത്രി പദമാണെന്നും, അത് ദുരാഗ്രഹമാണെന്നും രാഹുലിന് കൃത്യമായി ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. സച്ചിന്‍ പോയാലും കൂടുതല്‍ അവസരങ്ങള്‍ നേതാക്കളെ തേടിയെത്തുമെന്നും ഇതോടെ ഇവരെല്ലാം കരുതി. ബിജെപിയില്‍ ഇവര്‍ക്ക് സ്ഥാനങ്ങളൊന്നും ഉറപ്പില്ലാത്തത് കൊണ്ട് സച്ചിനെ പിന്തുണയ്ക്കാന്‍ പലരും മടിച്ചു.

കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ ഗെയിം

കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ ഗെയിം

ബിജെപി കരുതിയത് കോണ്‍ഗ്രസില്‍ സീനിയര്‍-ജൂനിയര്‍ തര്‍ക്കമുണ്ടായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തെത്തിക്കുന്നതിന് മാത്രമാണ് ഇവര്‍ തമ്മില്‍ പോരുണ്ടായിരുന്നത്. രാഹുല്‍ ഇവര്‍ രണ്ട് പേര്‍ക്കും എതിരല്ലെന്ന് അദ്ദേഹത്തിന്റെ ടീമിലെ നേതാക്കള്‍ ഉറപ്പിച്ച് പറയുന്നു. രാജസ്ഥാനില്‍ അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കാന്‍ കാരണം, ഡാറ്റ അനിലിറ്റിക്‌സ് സര്‍വേയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണച്ച് ഗെലോട്ടിനെയാണ്. സച്ചിന്‍ വളരെ പിന്നിലായിരുന്നു.

Recommended Video

cmsvideo
Hours After Priyanka Gandhi Vowed Help, He Was Sacked: Team Pilot | Oneindia Malayalam
ബിജെപിക്ക് നാണക്കേട്

ബിജെപിക്ക് നാണക്കേട്

ബിജെപി ഓാപ്പറേഷന്‍ ഡെസേര്‍ട്ട് അവസാനിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യം സംസ്ഥാന നേതൃത്വം തന്നെ രഹസ്യമായി സമ്മതിക്കുന്നു. ഗെലോട്ടിനെ വീഴ്ത്തുക അസാധ്യമാണെന്ന് ഇവര്‍ പറയുന്നു. സച്ചിനെ എല്ലാ അര്‍ത്ഥത്തിലും ഗെലോട്ട് മറികടന്നെന്നും വസുന്ധര രാജയുടെ ക്യാമ്പും പറയുന്നു. ജ്യോതിരാദിത്യ സിന്ധ്യയും ധര്‍മേന്ദ്ര പ്രധാനുമാണ് പൈലറ്റിനെ ബിജെപിയിലെത്തിക്കാന്‍ ശ്രമിച്ചത്. ഇവരോടൊപ്പം നില്‍ക്കില്ലെന്ന് പൈലറ്റ് ക്യാമ്പിലെ എംഎല്‍എമാരും അറിയിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ സച്ചിനൊപ്പം ഉള്ളവര്‍ വിമത നീക്കം നടത്തിയത് പദവികള്‍ക്ക് വേണ്ടിയാണ്. കോണ്‍ഗ്രസ് വിടാന്‍ ഇവര്‍ക്ക് താല്‍പര്യമില്ല. ഇതോടെയാണ് മടങ്ങി വരാന്‍ സച്ചിന്‍ തയ്യാറായത്.

ഗെലോട്ടിന്റെ സീനിയര്‍ തന്ത്രം

ഗെലോട്ടിന്റെ സീനിയര്‍ തന്ത്രം

അശോക് ഗെലോട്ട് 2 വര്‍ഷം മുമ്പ്, അതായത് തിരഞ്ഞെടുപ്പ് കാലത്ത് ഒരുക്കിയ തന്ത്രമാണ് സച്ചിനെ ഇപ്പോള്‍ പൂട്ടിയിരിക്കുന്നത്. പാര്‍ട്ടി വിട്ട് മത്സരിച്ച 11 സ്വതന്ത്രരെയും ഗെലോട്ട് ഒപ്പം നിര്‍ത്തിയിരുന്നു. ഇവര്‍ പാര്‍ട്ടി വിട്ട് മത്സരിച്ചത് ഗെലോട്ടിന്റെ തന്ത്രമായിരുന്നു. കാരണം ഇവര്‍ക്ക് സീറ്റ് ഉറപ്പിക്കാന്‍ ഗെലോട്ടിന് സാധിക്കുമായിരുന്നില്ല. പകരം അവിടെ സച്ചിന്‍ ക്യാമ്പിനെ മത്സരിപ്പിച്ച് പരാജയപ്പെടുത്തുന്ന വിമത നീക്കമാണ് സ്വീകരിച്ചത്. ഇവര്‍ക്ക് ഒടുവില്‍ മന്ത്രിസ്ഥാനവും ലഭിച്ചു. സിപിഎം, ബിടിപി, ആര്‍ജെഡി എംഎല്‍എമാരും കോണ്‍ഗ്രസിനൊപ്പമുണ്ട്.

സച്ചിന് തിരിച്ചുവരവില്ല

സച്ചിന് തിരിച്ചുവരവില്ല

സച്ചിന് തിരിച്ചുവരവുണ്ടാകില്ലെന്നാണ് ഗെലോട്ട് ക്യാമ്പ് പറയുന്നത്. രാഹുല്‍ ഗാന്ധിയെ ഈ നീക്കം വളരെയധികം ചൊടിപ്പിച്ചിരുന്നു. പാര്‍ട്ടിയിലെ നേതാക്കളുടെ വിശ്വാസ്യത രാഹുല്‍ അളക്കുന്ന സമയത്താണ് പൈലറ്റ് ഇത്തരമൊരു നീക്കമെടുത്തത്. ഗൗരവ് ഗൊഗോയ്, തരുണ്‍ ഗൊഗോയ് എന്നിവര്‍ രാഹുലിന്റെ വിമത പട്ടികയിലുണ്ടായിരുന്നവരാണ്. എന്നാല്‍ പൈലറ്റിന് അവസരം കൊടുത്താലും പഴയ പദവികള്‍ എന്ന വാദം രാഹുല്‍ അംഗീകരിക്കില്ല. സച്ചിനെ സാധാരണ അംഗമായി കോണ്‍ഗ്രസിനൊപ്പം നിര്‍ത്താനാണ് രാഹുല്‍ ആവശ്യപ്പെടുക.

തിരിച്ചുവരവ് ഇങ്ങനെ

തിരിച്ചുവരവ് ഇങ്ങനെ

രാഹുലിന്റെ പ്രത്യേക താല്‍പര്യമാണ് എംഎല്‍എമാരെ ഗെലോട്ട് ക്യാമ്പില്‍ തന്നെ നിര്‍ത്തിയത്. കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയില്‍ അടക്കം വിശ്വസ്തരായ നേതാക്കളെ ഉള്‍പ്പെടുത്തും. രാഹുല്‍ കേന്ദ്രീകൃത കോണ്‍ഗ്രസിന് പകരം വര്‍ക്കിംഗ് കോണ്‍ഗ്രസ് എന്ന തന്ത്രമാണ് ഇവര്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. സച്ചിന്‍ പരമാവധി ഗാന്ധി കുടുംബവുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഗെലോട്ട് അനുവദിക്കുകയാണെങ്കില്‍ മാത്രം തിരിച്ചുവിളിച്ചാല്‍ മതിയെന്നാണ് രാഹുലിന്റെ അഭിപ്രായം.

English summary
rahul gandhi helped ashok gehlot to solve rajasthan crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X