കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവ് മരിച്ചു... നാട്ടിലെത്താനാവാതെ യുവതി, രക്ഷകനായി രാഹുല്‍ ഗാന്ധി, പിന്നീട് സംഭവിച്ചത്!!

Google Oneindia Malayalam News

പട്‌ന: അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി സഹായത്തിനായി രാഹുല്‍ ഗാന്ധി നിരന്തരം ഇടപെടുന്നുണ്ട്. പക്ഷേ ഇത് വെറും വാക്കുകളില്‍ അല്ലെന്ന് അദ്ദേഹം തെളിയിച്ച് കൊണ്ടിരിക്കുകയാണ്. പോലീസ് തടഞ്ഞ് വെച്ച് യുവതിയെയും കുടുംബത്തെയും വീടുകളിലെത്താന്‍ സഹായിച്ചിരിക്കുകയാണ് അദ്ദേഹം. നേരത്തെ അന്യസംസ്ഥാന തൊഴിലാളികളെ ദില്ലിയില്‍ വെച്ച് കണ്ട് രാഹുല്‍ കണ്ടിരുന്നു. ഇവരുടെ ക്ഷേമം അന്വേഷിച്ചറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് സഹായവും നല്‍കിയിരുന്നു. ഇത്തവണ മുപ്പതുകാരിയായ സുനിത ദേവിയാണ് രാഹുലിന്റെ കരുതല്‍ അറിഞ്ഞത്. ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂരില്‍ ഇവരെ തടഞ്ഞ് വെച്ചിരിക്കുകയായിരുന്നു.

1

ബീഹാറിലെ റോത്താസിലേക്കായിരുന്നു സുനിത ദേവിക്ക് പോവേണ്ടിയിരുന്നത്. അതിനായി ബസ്സില്‍ കയറാന്‍ എത്തിയതായിരുന്നു സുനിത. എന്നാല്‍ ഇവരെ പോകാന്‍ അനുവദിക്കാതെ തടയുകയായിരുന്നു പോലീസ്. ഇവിടേക്കാണ് രാഹുല്‍ രക്ഷനായി അവതരിച്ചത്. സുനിതയ്ക്കും കുടുംബത്തിനും നാട്ടിലേക്ക് എത്തുന്നതിനായി രാഹുല്‍ വാഹനം ഏര്‍പ്പാടാക്കി കൊടുക്കുകയായിരുന്നു. ഇന്നലെ തന്നെ സുനിത നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അതേസമയം രാഹുലിന്റെ ശ്രദ്ധയില്‍ ഈ വിഷയം വന്നത് മറ്റൊരു രീതിയിലാണ്. ഇവര്‍ പൊട്ടിക്കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലാകെ പ്രചരിച്ചിരുന്നു.

സുനിതയുടെ ഭര്‍ത്താവ് ഇവരുടെ ഗ്രാമത്തില്‍ വെച്ച് മരിച്ച് പോയി. നാട്ടിലേക്ക് മടങ്ങുന്നതിനായി ഇവര്‍ പോലീസുകാരുടെ കാല് പിടിക്കേണ്ടി വന്നു. എന്നാല്‍ അവരുടെ മനസ്സലിഞ്ഞില്ല. ഇവര്‍ നെഞ്ച് തകര്‍ന്ന് കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറിയിച്ച് രാഹുല്‍ ഈ വിഷയം ഏറ്റെടുക്കുകയായിരുന്നു. ഇവര്‍ക്കും കുടുംബത്തിനും പോകാനായി എസ്‌യുവിയാണ് രാഹുല്‍ ഏര്‍പ്പാടാക്കിയത്. പ്രിയങ്ക ഗാന്ധി സുനിത ദേവിയെ നേരിട്ട് വിളിക്കുകയും ചെയ്തു. നീ എന്റെ സഹോദരിയാണെന്ന് പ്രിയങ്ക തന്നോട് പറഞ്ഞതായി സുനിത പറഞ്ഞു.

സുനിതയ്ക്ക് സാമ്പത്തിക സഹായം നല്‍കാമെന്ന് പ്രിയങ്ക ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇവരുടെ 38കാരനായ ഭര്‍ത്താവ് രവീന്ദ്ര ചൗധരി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇവര്‍ ദില്ലിയില്‍ കുടുങ്ങിയിരിക്കുകയായിരുന്നു. ഏത് സമയത്തും, എന്ത് സഹായത്തിനും തന്നെ വിളിക്കാമെന്ന് പ്രിയങ്ക സുനിതയെ അറിയിച്ചിട്ടുണ്ട്. സുനിത ദേവിയുടെ മൂന്ന് കുട്ടികള്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബിവി ശ്രീനിവാസും ഇവരുടെ ദുരവസ്ഥയെ കുറിച്ച് പറഞ്ഞിരുന്നു. തന്നെ നടന്ന് പോകാനെങ്കിലും അനുവദിക്കണമെന്ന് സുനിത പോലീസുകാരോട് അപേക്ഷിച്ചിരുന്നു.

എനിക്ക് വീട്ടില്‍ എത്തേണ്ടതുണ്ടായിരുന്നു. എന്റെ ഭര്‍ത്താവ് അനാഥ ശവം പോലെ കിടക്കുകയാണ്. അവസാനമായി അദ്ദേഹത്തെ എനിക്ക് ഒരുനോക്ക് കാണണം. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് സുനിത കരഞ്ഞ് കൊണ്ട് പറഞ്ഞ വാക്കുകളാണിത്. പാസില്ലാതെ ആരും അതിര്‍ത്തി കടക്കില്ലെന്ന് ഉറപ്പിക്കാനാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നായിരുന്നു പോലീസുകാരന്റെ മറുപടി. സഹായിക്കാനാവില്ലെന്നും ഇയാള്‍ തുറന്ന് പറഞ്ഞു. മാര്‍ച്ച് 14ന് സഹോദരിയെ കാണാനാണ് സുനില്‍ ദില്ലിയിലെത്തിയതെന്ന് മൂത്ത മകന്‍ ബിട്ടു പട്ടേല്‍ പറഞ്ഞു. ഒന്നര വര്‍ഷമായി തന്റെ പിതാവ് അസുഖബാധിതനായി കിടപ്പിലാണ്. എന്നാല്‍ ലോക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങി പോയെന്ന് ബിട്ടു പറഞ്ഞു. രാഹുലിനും പ്രിയങ്കയും ബിട്ടു നന്ദി പറഞ്ഞിട്ടുണ്ട്.

സിന്ധ്യയെ പൂട്ടാന്‍ കളി മാറ്റി കോണ്‍ഗ്രസ്... ട്രംപ് കാര്‍ഡ്, അധ്യക്ഷന്‍ മാറും, കമല്‍നാഥിന്റെ പ്ലാന്‍സിന്ധ്യയെ പൂട്ടാന്‍ കളി മാറ്റി കോണ്‍ഗ്രസ്... ട്രംപ് കാര്‍ഡ്, അധ്യക്ഷന്‍ മാറും, കമല്‍നാഥിന്റെ പ്ലാന്‍

രാഹുലെന്നാല്‍ നാടകക്കാരന്‍, ഇടിവെട്ട് മറുപടിയുമായി സീനിയര്‍ ടീം, 4 നേതാക്കള്‍, ധനമന്ത്രിയോട്!!രാഹുലെന്നാല്‍ നാടകക്കാരന്‍, ഇടിവെട്ട് മറുപടിയുമായി സീനിയര്‍ ടീം, 4 നേതാക്കള്‍, ധനമന്ത്രിയോട്!!

English summary
rahul gandhi helps stranded women to reach her home in rohtas, bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X