ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; പ്രശ്നം പരിഹരിക്കാൻ മുന്നിട്ടിറങ്ങി രാഹുൽ ഗാന്ധി, വൈറലായി ചിത്രം
Recommended Video
ഷിംല: ലോക്സഭാ തിരഞ്ഞെടുപ്പിലെ അവസാന ഘട്ടങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണത്തിന്റെ തിരക്കിലാണ് രാഹുൽ ഗാന്ധി. ഹിമാചൽ പ്രദേശിലെ പ്രചാരണത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ താൻ സഞ്ചരിച്ച ഹെലികോപ്റ്ററിനുണ്ടായ തകരാർ പരിഹരിക്കാൻ രാഹുൽ ഗാന്ധി തന്നെ മുന്നിട്ടിറങ്ങി. ഹെലികോപ്റ്ററിന്റെ തകരാർ പരിഹരിക്കുന്ന രാഹുലിന്റെ ചിത്രം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ ഉനയിൽ വെച്ചായിരുന്നു സംഭവം.
ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കം പതിനായിരങ്ങളാണ് ലൈക്കും കമന്റുകളുമായി പ്രതികരിച്ചത്. ''ഹിമാചൽ പ്രദേശിലെ ഉനയിൽ വെച്ച് ഞങ്ങളുടെ ഹെലികോപ്റ്ററിന് തകരാർ സംഭവിച്ചു. എല്ലാവും ഒത്തൊരുമിച്ച് ശ്രമിച്ചതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. തകരാർ ഗുരുതരമായിരുന്നില്ല''.ചിത്രത്തോടൊപ്പം രാഹുൽ ഗാന്ധി കുറിച്ചു.

ഏഴാം ഘട്ടത്തിൽ മെയ് 19നാണ് ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ് നടക്കുന്നത്. മുൻ തിരഞ്ഞെടുപ്പ്കളെ അപേക്ഷിച്ച് സാമൂഹമാധ്യമങ്ങളുടെ സാധ്യത വളരെയധികം ഉപയോഗിച്ച തിരഞ്ഞെടുപ്പാണ് ഇക്കുറി നടക്കുന്നത്. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സോഷ്യൽ മീഡിയയുടെ സാധ്യതകളെ ഉപയോഗിക്കുന്നതിൽ മുൻ പന്തിയിലുണ്ട്.
കഴിഞ്ഞ മാസം ബീഹാറിലേക്ക് പ്രചാരണത്തിന് പോയ രാഹുൽ ഗാന്ധിയുടെ വിമാനം സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയിരുന്നു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
View this post on InstagramA post shared by Rahul Gandhi (@rahulgandhi) on
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications