കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി പറഞ്ഞാല്‍ എന്തും ചെയ്യും- രാഹുല്‍ ഗാന്ധി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പാര്‍ട്ടി പറഞ്ഞാല്‍ താന്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്ന് എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ദൈനിക് ഭാസ്‌കര്‍ എന്ന ഹിന്ദി പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുലിന്റെ പരാമര്‍ശം. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി താന്‍ തന്നെ ആയിരിക്കും എന്ന സൂചനയാണ് ഇതിലൂടെ രാഹുല്‍ നല്‍കിയിരിക്കുന്നത്.

ജനുവരി 17 ന് ദില്ലിയില്‍ വച്ച് എഐസിസിസി സമ്മേളനം തുടങ്ങും. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഈ സമ്മേളനത്തില്‍ വച്ചായിരിക്കും കോണ്‍ഗ്രസ് തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക എന്ന് മുതിര്‍ന്ന നേതാക്കള്‍ സൂചന നല്‍കിയിരുന്നു. രാഹുല്‍ തന്നെയായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് ഉറപ്പാണ്.

Rahul Gandhi

സഹോദരി പ്രിയങ്ക ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉണ്ടാകില്ലെന്നും രാഹുല്‍ വ്യക്തമാക്കുന്നു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയേയും ആം ആദ്മി പാര്‍ട്ടിയേയും രാഹുല്‍ അഭിമുഖത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

ഒരാള്‍ക്ക് ഒറ്റക്ക് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് മോഡിയെ ഉദ്ദേശിച്ച് രാഹുല്‍ പറഞ്ഞത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ ഒറ്റക്കെട്ടായി പുരോഗതിയിലേക്ക് നയിക്കുന്നതാണ് കോണ്‍ഗ്രസ് നയമെന്നും അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ഏറെ പഠിക്കേണ്ടതുണ്ട് എന്നായിരുന്നു നേരത്തെ രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ അഭിപ്രായം മാറി. എഎപി ഒരു താത്കാലിക പ്രതിഭാസം മാത്രമാണെന്നാണ് രാഹുല്‍ പറയുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം തന്നെ കാഴ്ചവക്കുമെന്നും രാഹുല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

English summary
In an interview to Hindi daily Dainik Bhaskar, Congress vice president Rahul Gandhi has indicated that he is ready for the top job.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X