കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ അവസാന നിമിഷം വീണ്ടും ട്വിസ്റ്റ്; സഖ്യത്തിന് തയ്യാറെന്ന് രാഹുല്‍, ഒരു ഉപാധി മാറ്റണം

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് കാര്യങ്ങള്‍ മാറിമറിയുന്നു. ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യസാധ്യത വീണ്ടും തുറന്നിട്ടു. എഎപിയുമായി സഖ്യത്തിന് കോണ്‍ഗ്രസ് ഇപ്പോഴും തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. നേരത്തെ പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഉപാധികള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഇരുവിഭാഗവും സഖ്യചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുപാര്‍ട്ടികളും ദില്ലിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് ദില്ലി അധ്യക്ഷ ഷീലാ ദീക്ഷിത് ഉള്‍പ്പെടെയുള്ളവരെയാണ് സ്ഥാനാര്‍ഥികളാക്കിയത്. കോണ്‍ഗ്രസും എഎപിയും കൈകോര്‍ത്താല്‍ ദില്ലിയില്‍ ബിജെപിയെ പരാജയപ്പെടുത്താമെന്ന് കമല്‍നാഥ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി നിലപാട് വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

രാഹുല്‍ ഗാന്ധി പറയുന്നു

രാഹുല്‍ ഗാന്ധി പറയുന്നു

സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി വിശദീകരിച്ചു. നവഭാരത് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസാന നിമിഷം വരെ സഖ്യത്തിന് തയ്യാറായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു.

അവസാനം മുന്നോട്ട് വച്ച ഉപാധി

അവസാനം മുന്നോട്ട് വച്ച ഉപാധി

എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ അവസാനം മുന്നോട്ട് വച്ച ഉപാധിയാണ് ചര്‍ച്ചയ്ക്ക് തടസമായതെന്ന് രാഹുല്‍ സൂചിപ്പിച്ചു. ഹരിയാനയിലും സഖ്യം വേണമെന്നാണ് കെജ്രിവാള്‍ അവസാനം ആവശ്യപ്പെട്ടത്. ഇതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

സഖ്യത്തിന് അവസരമുണ്ടെങ്കില്‍

സഖ്യത്തിന് അവസരമുണ്ടെങ്കില്‍

എന്നാല്‍ എഎപിയുമായി ഇനിയും ചര്‍ച്ച നടത്താന്‍ തയ്യാറാണ്. സഖ്യത്തിന് അവസരമുണ്ടെങ്കില്‍ സഖ്യം രൂപീകരിക്കും. കോണ്‍ഗ്രസ് അവസാന നിമിഷം വരെ സഖ്യത്തിന് ഒരുക്കമാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഒരു ഉപാധിയുണ്ടെന്ന് രാഹുല്‍

ഒരു ഉപാധിയുണ്ടെന്ന് രാഹുല്‍

എഎപിയുമായി സഖ്യമുണ്ടാകണമെങ്കില്‍ ഒരു ഉപാധിയുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഹരിയാനയില്‍ സഖ്യം വേണമെന്ന ഉപാധി എഎപി ഒഴിവാക്കണം. അതെപ്പോള്‍ ഒഴിവാക്കുന്നുവോ ആ നിമിഷം എഎപിയും കോണ്‍ഗ്രസും സഖ്യം രൂപീകരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

കെജ്രിവാള്‍ ഫോര്‍മുല

കെജ്രിവാള്‍ ഫോര്‍മുല

നാല് സീറ്റില്‍ എഎപിയും മൂന്ന് സീറ്റില്‍ കോണ്‍ഗ്രസും മല്‍സരിക്കാമെന്ന് കെജ്രിവാള്‍ ഫോര്‍മുല തയ്യാറാക്കി. ദില്ലി കോണ്‍ഗ്രസ് ഘടകം ഇതിനെ എതിര്‍ത്തു. എന്നാല്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ദില്ലി ഘടകത്തെ എഐസിസി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.

 വിട്ടുവീഴ്ചയ്ക്ക് തയ്യാറായി

വിട്ടുവീഴ്ചയ്ക്ക് തയ്യാറായി

സീറ്റ് വിഭജനത്തില്‍ ദില്ലി കോണ്‍ഗ്രസ് ഘടകം വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. ഈ ഘട്ടത്തിലാണ് എഎപി പുതിയ നിര്‍ദേശം മുന്നോട്ടു വച്ചത്. ഹരിയാനയിലും സഖ്യം വേണമെന്നായിരുന്നു അത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കെജ്രിവാള്‍ പറയുന്നു

കെജ്രിവാള്‍ പറയുന്നു

എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ് കെജ്രിവാള്‍ പ്രതികരിച്ചത്. സഖ്യം രാഹുലിന് നിര്‍ബന്ധമില്ലെന്നും ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ട്വിറ്ററില്‍ രാഹുല്‍ സഖ്യത്തെ കുറിച്ച് പ്രതികരിച്ചതും കെജ്രിവാള്‍ ചോദ്യം ചെയ്തു.

ട്വിറ്ററില്‍ പറഞ്ഞത്

ട്വിറ്ററില്‍ പറഞ്ഞത്

നാല് സീറ്റ് എഎപിക്ക് വിട്ടുകൊടുക്കാന്‍ തയ്യാറാണ്. കോണ്‍ഗ്രസിന് മൂന്ന് സീറ്റ് മതി. എന്നായിരുന്നു രാഹുല്‍ ഗാന്ധി ദിവസങ്ങള്‍ക്ക് മുമ്പ് ട്വീറ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലാണോ സഖ്യം സംബന്ധിച്ച് പറയുന്നത്. ചര്‍ച്ച നടക്കുമ്പോഴല്ലേ പറയേണ്ടത് എന്നായിരുന്നു കെജ്രിവാളിന്റെ ചോദ്യം.

 കോണ്‍ഗ്രസ് നശിപ്പിച്ചു

കോണ്‍ഗ്രസ് നശിപ്പിച്ചു

ഹരിയാനയില്‍ കോണ്‍ഗ്രസ് എഎപി സഖ്യമില്ലെങ്കില്‍ 10 സീറ്റിലും ബിജെപി ജയിക്കും. സഖ്യം സാധ്യമായാല്‍ എട്ട് സീറ്റെങ്കിലും സഖ്യത്തിന് കിട്ടും. കൂടാതെ ചാണ്ഡീഗഡ് മണ്ഡലവും സഖ്യത്തിന് പിടിക്കാം. ഈ അവസരമാണ് കോണ്‍ഗ്രസ് നശിപ്പിച്ചതെന്ന് കെജ്രിവാള്‍ പറഞ്ഞു.

 കോണ്‍ഗ്രസ് ദില്ലിയില്‍ ജയിക്കില്ല

കോണ്‍ഗ്രസ് ദില്ലിയില്‍ ജയിക്കില്ല

കോണ്‍ഗ്രസ് ദില്ലിയില്‍ ആവശ്യപ്പെടുന്ന മൂന്ന് സീറ്റുകളില്‍ അവര്‍ക്ക് ഒറ്റയ്ക്ക് ജയിക്കാന്‍ സാധിക്കില്ല. സഖ്യമുണ്ടാക്കിയാല്‍ ഒരുപക്ഷേ ജയിച്ചേക്കാം. അല്ലെങ്കില്‍ ആ സീറ്റ് ബിജെപിക്ക് ലഭിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

 ദില്ലിയില്‍ എഎപി സര്‍വ്വെ

ദില്ലിയില്‍ എഎപി സര്‍വ്വെ

ദില്ലിയില്‍ എഎപി പ്രത്യേക സര്‍വ്വെ സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന് അഞ്ച് ശതമാനത്തില്‍ താഴെ വോട്ട് മാത്രമേ കിട്ടൂ എന്നാണ് സര്‍വ്വെയില്‍ തെളിഞ്ഞത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്ന മൂന്ന് സീറ്റില്‍ ബിജെപിയാകും ജയിക്കുക എന്നും കെജ്രിവാള്‍ പറഞ്ഞു.

വാരണാസിയില്‍ പ്രിയങ്ക?

വാരണാസിയില്‍ പ്രിയങ്ക?

വാരണാസിയില്‍ പ്രിയങ്കാ ഗാന്ധി മല്‍സരിക്കുമോ എന്ന് രാഹുല്‍ ഗാന്ധിയോട് അഭിമുഖത്തില്‍ ചോദിച്ചു. ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ട്. തീരുമാനം എടുക്കുകയും ചെയ്തു. ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുപറയുന്നില്ല. ഉടന്‍ പരസ്യമാക്കുമെന്നും രാഹുല്‍ ഗാന്ധി അഭിമുഖത്തില്‍ പ്രതികരിച്ചു.

ബിജെപി അത്ഭുതജയം ഉറപ്പിച്ചു; അഞ്ചുസീറ്റുകള്‍ കിട്ടും, തിരുവനന്തപുരത്ത് താമര വിരിയും!! പക്ഷേ...ബിജെപി അത്ഭുതജയം ഉറപ്പിച്ചു; അഞ്ചുസീറ്റുകള്‍ കിട്ടും, തിരുവനന്തപുരത്ത് താമര വിരിയും!! പക്ഷേ...

English summary
Rahul Gandhi Hints at Withdrawing Candidates in Delhi If AAP Drops Condition of Haryana Alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X