കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരെ പിന്തുണയ്ക്കുന്നവരുടെ വീട്ടില്‍ അവര്‍ റെയ്ഡ് നടത്തുന്നു, കേന്ദ്രത്തിനെതിരെ രാഹുല്‍!!

Google Oneindia Malayalam News

ദില്ലി: കര്‍ഷക സമരത്തില്‍ വീണ്ടും കേന്ദ്ര സര്‍ക്കാരിനെ വാളെടുത്ത് രാഹുല്‍ ഗാന്ധി. ഹിന്ദിയിലെ ചില പ്രസിദ്ധമായ ഭാഷാപ്രയോഗം കടമെടുത്തായിരുന്നു വിമര്‍ശനം. ആദായനികുതി അവരുടെ താളത്തിനൊത്ത് തുള്ളുന്നു, അവരുടെ ചങ്ങാതികളായ മാധ്യമങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ മുട്ടുമടക്കി. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ റെയ്ഡ് നടത്തുകയാണ്, എന്ന് രാഹുല്‍ തുറന്നടിച്ചു. സിനിമാ താരങ്ങളായ തപസീ പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയ സംഭവത്തെ സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം.

1

നേരത്തെ അനുരാഗ് കശ്യപും തപസിയും കര്‍ഷക സമരത്തെ പിന്തുണച്ചിരുന്നു. കശ്യപിന്റെ ഫാന്റം ഫിലിംസ് നിര്‍മാണ കമ്പനിയുടെ ഓഫീസുകളിലും റെയ്ഡ് നടന്നിരുന്നു. മുംബൈയിലും പൂനെയിലുമായി മുപ്പതോളം ഇടത്താണ് റെയ്ഡ് നടന്നത്. ഇവര്‍ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് ആദായനികുതി വകുപ്പ് ആരോപിക്കുന്നത്. ബോളിവുഡിലെ വളരെ പ്രശസ്തമായ നിര്‍മാണ കമ്പനിയാണ് ഫാന്റം. മോദി സര്‍ക്കാരിനെതിരെ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉന്നയിക്കുന്ന താരങ്ങളാണ് അനുരാഗ് കശ്യപും തപസിയും. അതിന്റെ പ്രതികാര നടപടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

അനുരാഗ് കശ്യപും തപ്‌സിയും പൂനെയില്‍ ഷൂട്ടിംഗിലായിരുന്നു. ഇവര്‍ രണ്ട് പേരെയും ഐടി വിഭാഗം ചോദ്യംചെയ്തു. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ് ഗ്രൂപ്പ് സിഇഒ ശിബാഷിഷ് സര്‍ക്കാരിന്റെയും ചില താരങ്ങളുടെ ഒപ്പം ജോലി ചെയ്യുന്ന ജോലിക്കാരുടെയും വീടുകളിലും റെയ്ഡ് നടന്നിട്ടുണ്ട്. സംവിധായകരായ വിക്രമാദിത്യ മോട്വാനെ, വാക്‌സ് ബേല്‍, മധു മണ്ഡേന എന്നിവരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇവരെല്ലാം ഫാന്റം ഫിലിംസിലെ പാര്‍ട്ണര്‍മാരാണ്. എന്നാല്‍ കാര്യമായിട്ടുള്ള തെളിവുകള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന.

സിനിമ സൂപ്പര്‍ ഹിറ്റായെങ്കിലും അതിന്റെ ലാഭം കുറച്ചാണ് കാണിച്ചതെന്ന് ഐടി വിഭാഗം പറയുന്നു. ഒരു വ്യക്തിക്കെതിരെയല്ല തിരച്ചില്‍ നടത്തിയത്. ഒരു കമ്പനിക്കെതിരെയാണ്. അതില്‍ ഈ സംവിധായകര്‍ക്ക് ഓഹരിയുണ്ടെന്നേയുള്ളൂവെന്നും രാഷ്ട്രീയ ഇടപെടലില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. അതേസമയം നേരത്തെ കര്‍ഷക നേതാക്കളുടെ വീടുകളിലെല്ലാം ഇഡി ഇതേ പോലെ റെയ്ഡ് നടത്തിയിരുന്നു. അതെല്ലാം കര്‍ഷക സമരം ആരംഭിച്ചതിന് ശേഷമായിരുന്നു. സ്വാഭാവികമായും കേന്ദ്രത്തിന്റെ പങ്ക് ഈ വിഷയങ്ങളിലെല്ലാം സംശയിക്കപ്പെടുന്നുണ്ട്.

English summary
rahul gandhi hits out at modi govt on it raid against taapsee and anurag kashyap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X