കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി അമേത്തിയില്‍... അഖിലേഷിനെ കണ്ട് മഹാസഖ്യം ശക്തിപ്പെടുത്താന്‍ നേരിട്ട് നീക്കം!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തില്‍ വിള്ളലുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി നേരിട്ടിറങ്ങുന്നു. സഖ്യം ശക്തിപ്പെടുത്താന് അദ്ദേഹം സ്വന്തം മണ്ഡലമായ അമേത്തിയിലെത്തിയിട്ടുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിനിടയില്‍ തിരക്കിട്ട പരിപാടികളാണ് അദ്ദേഹത്തിനുള്ളത്. പ്രധാനമായും ബിജെപി വിരുദ്ധ നീക്കങ്ങള്‍ക്ക് വേഗം കൂട്ടാനും സീറ്റ് ധാരണ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കുമാണ് അദ്ദേഹം യുപിയില്‍ എത്തിയിരിക്കുന്നത്.

അതേസമയം രാഹുലിന്റെ നിര്‍ദേശങ്ങള്‍ കേള്‍ക്കാന്‍ കാത്തുനില്‍ക്കുകയാണ് അഖിലേഷ് യാദവ്. മായാവതിയുമായും അദ്ദേഹം സംസാരിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാജ്യം ഉറ്റുനോക്കുന്ന രാഹുല്‍ സ്വന്തം മണ്ഡലത്തില്‍ പ്രതിച്ഛായ ഉയര്‍ത്തുന്നതിന് കൂടിയാണ് എത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ എന്തായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുകയാണ്.

രാഹുല്‍ ഗാന്ധി അമേത്തിയില്‍

രാഹുല്‍ ഗാന്ധി അമേത്തിയില്‍

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം അമേത്തിയിലെത്തിയത്. അതിലുപരി 2004 മുതല്‍ ഇവിടെ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് രാഹുല്‍. 1999 മുതല്‍ 2004 വരെ സോണിയാ ഗാന്ധി കൈവശം വെച്ചിരുന്ന സീറ്റായിരുന്നു ഇത്. രാഹുലിന്റെ രാഷ്ട്രീയ പ്രവേശനത്തോടെ ഇത് അവര്‍ കൈമാറുകയായിരുന്നു. ജില്ലാ വിജിലന്‍സ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗത്തിലാണ് അദ്ദേഹം ആദ്യം പങ്കെടുക്കുക. ഇതിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. സാധാരണക്കാരെയും അദ്ദേഹം കാണുന്നുണ്ട്.

 സന്ദര്‍ശനത്തിന്റെ കാരണമെന്ത്?

സന്ദര്‍ശനത്തിന്റെ കാരണമെന്ത്?

മുമ്പ് പറഞ്ഞ കാര്യങ്ങളാണ് കാര്യപരിപാടിയില്‍ ഉള്ളതെങ്കിലും രാഹുല്‍ ബിജെപി വീഴ്ത്താനുള്ള തന്ത്രങ്ങള്‍ പ്രതിപക്ഷ കക്ഷികളുമായി സംസാരിക്കാന്‍ വന്നതാണ്. സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, എന്നിവര്‍ക്കൊപ്പം അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദള്‍ കൂടി വന്നതോടെ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടമാകുമെന്ന ഭയം രാഹുലിനുണ്ട്. ബിഎസ്പി ഇടഞ്ഞ് നില്‍ക്കുകയുമാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സഖ്യത്തെ ശക്തിപ്പെടുത്തുകയും കോണ്‍ഗ്രസിന് നല്ലൊരു സീറ്റ് ലഭിക്കാന്‍ സമ്മര്‍ദം ചെലുത്തുകയുമാണ് രാഹുലിന്റെ വരവിന്റെ ലക്ഷ്യം.

കര്‍ഷകരെ കാണും

കര്‍ഷകരെ കാണും

യുപിയില്‍ ഏറ്റവും ശക്തമായ വിഭാഗമാണ് കര്‍ഷകര്‍. ഇവര്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനെതിരെ കടുത്ത എതിര്‍പ്പിലാണ്. മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനവും ഇന്ധന വിലവര്‍ധനയും ഇവരെ തകര്‍ത്തിരിക്കുകയാണ്. ഇവരുമായി നേരിട്ട് ചര്‍ച്ച നടത്താനാണ് രാഹുലിന്റെ തീരുമാനം. കോണ്‍ഗ്രസ് അധികാരത്തില്‍ വായ്പ എഴുതി തള്ളുകയും പ്രത്യേക കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്യുമെന്ന ഉറപ്പും രാഹുല്‍ ഇവര്‍ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

 എത്ര സീറ്റ് ലഭിക്കും?

എത്ര സീറ്റ് ലഭിക്കും?

സീറ്റ് സംബന്ധിച്ച് അഖിലേഷ് യാദവുമായി നേരിട്ട് സംസാരിക്കാനാണ് രാഹുലിന്റെ തീരുമാനം. അഖിലേഷുമായി നല്ല സൗഹൃദമാണ് അദ്ദേഹത്തിനുള്ളത്. അഞ്ച് സീറ്റുകളാണ് കോണ്‍ഗ്രസിന് അദ്ദേഹം ഓഫര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ സീറ്റ് നല്‍കി വിജയസാധ്യത ഇല്ലാതാക്കേണ്ടതെന്നും കോണ്‍ഗ്രസ് കരുതുന്നു. മുമ്പ് 21 സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. 20 സീറ്റാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ കാര്യത്തില്‍ തീരുമാനമാക്കാനാണ് രാഹുലിന്റെ സന്ദര്‍ശനം.

അമേത്തിയും റായ്ബറേലിയും

അമേത്തിയും റായ്ബറേലിയും

സോണിയാ ഗാന്ധിയും രാഹുലും മത്സരിക്കുന്ന മണ്ഡലമാണ് അമേത്തിയും റായ്ബറേലിയും ഇവിടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് അഖിലേഷ് അറിയിച്ചിട്ടുണ്ട്. മായാവതിക്കും ഇക്കാര്യത്തില്‍ സമ്മതമാണ്. എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കണമെങ്കില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കേണ്ടി വരും. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുകയും വേണ്ടി വരും.

അമേത്തിയിലെ രാഷ്ട്രീയം

അമേത്തിയിലെ രാഷ്ട്രീയം

കഴിഞ്ഞ രണ്ട് തവണയ്ക്കിടയില്‍ അമേത്തിയിലെ രാഹുലിന്റെ ജനപ്രീതിയില്‍ ഇടിവ് വന്നിരുന്നു. ഇത് മറികടക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. 2014ല്‍ ഒരു ലക്ഷത്തിലധികം വോട്ടിനാണ് രാഹുല്‍ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയത്. എന്നാല്‍ 26 ശതമാനത്തിന്റെ വോട്ട് കുറവുണ്ടായിരുന്നു. രാഹുലിന് 4.08 ലക്ഷം വോട്ടും സ്മൃതിക്ക് മൂന്നു ലക്ഷത്തിലധികം വോട്ടുമാണ് ലഭിച്ചത്. 2009ല്‍ വോട്ടുശതമാനം 71.78 ആയിരുന്നു. 2014ല്‍ ഇത് 46.71 ആയി കുറയുകയായിരുന്നു.

നിയമസഭാ സീറ്റുകള്‍

നിയമസഭാ സീറ്റുകള്‍

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമേത്തിയിലെ നാലു സീറ്റുകളിലും കോണ്‍ഗ്രസ് തോറ്റിരുന്നു. മൂന്നെണ്ണം ബിജെപി ജയിച്ചപ്പോള്‍ ഒരെണ്ണം എസ്പി സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. 2012ല്‍ കോണ്‍ഗ്രസ് ഇവിടെ രണ്ടു സീറ്റില്‍ ജയിച്ചിരുന്നു. ഇതോടെ രാഹുലിന്റെ കാലം കഴിഞ്ഞെന്ന വിലയിരുത്തലാണ്. ഉണ്ടായത്. എന്നാല്‍ ഇതിന് ശേഷം രാഹുലിന്റെ ഗ്രാഫ് കുത്തനെ ഉയരുന്നതാണ് കണ്ടത്. ദേശീയ തലത്തില്‍ അദ്ദേഹം വലിയ നേതാവായി. ഇതോടെ സ്മൃതി ഇറാനി മണ്ഡലത്തില്‍ സജീവമായിരിക്കുകയാണ്. കടുത്ത പോരാട്ടം ഉണ്ടാവുമെന്ന വിലയിരുത്തലാണ് മണ്ഡല സന്ദര്‍ശനത്തിന് രാഹുലിനെ പ്രേരിപ്പിച്ചത്.

ബിജെപിക്ക് അടിതെറ്റും

ബിജെപിക്ക് അടിതെറ്റും

രാഹുലിന്റെ വരവോടെ മായാവതി പിണക്കങ്ങളൊക്കെ മറന്നെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും നിലപാട് മാറ്റില്ലെങ്കിലും യുപിയില്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണ് അവരുടെ നീക്കം. പത്ത് സീറ്റ് വരെ നല്‍കാന്‍ അവര്‍ തയ്യാറാണ്. നേരത്തെ പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റി യോഗത്തില്‍ യുപിയില്‍ നിന്ന് അത്യാവശ്യം സീറ്റ് നേടണമെന്ന് അഭിപ്രായമുണ്ടായിരുന്നു. മികച്ച നേതാക്കളെ ഇതിനായി പ്രചാരണത്തിനിറക്കാമെന്നും അഭിപ്രായമുയര്‍ന്നിരുന്നു. അതേസമയം പത്ത് സീറ്റിനോട് രാഹുല്‍ യോജിക്കുമെന്നാണ് റിപ്പോര്‍ട്ട്.

 ഗംഭീര സ്വീകരണം

ഗംഭീര സ്വീകരണം

അമേത്തിയില്‍ ഗംഭീര സ്വീകരണമാണ് രാഹുലിന് ഒരുക്കിയിരിക്കുന്നത്. യുപിയില്‍ ദളിത് സംരക്ഷനായിട്ടാണ് രാഹുലിനെ പാര്‍ട്ടി ഉയര്‍ത്തിക്കാണിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും ഓരോ തിരഞ്ഞെടുപ്പ് തന്ത്രമാണ് കോണ്‍ഗ്രിസന്റേത്. നേരത്തെ മധ്യപ്രദേശില്‍ ഹിന്ദുക്കളുടെ നേതാവെന്നായിരുന്നു രാഹുലിനെ വിശേഷിപ്പിച്ചിരുന്നത്. അതേസമയം സ്വയം സഹായ സംഘങ്ങൡലെ സ്ത്രീകളുമായും രാഹുല്‍ സംസാരിക്കുന്നുണ്ട്. രാഹുലിന്റെ കൈലാസ് മാനസരോവര്‍ യാത്രയും അണികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.

ബിജെപിയുടെ പ്രതികാരം

ബിജെപിയുടെ പ്രതികാരം

രാഹുലിന്റെ വളര്‍ച്ചയില്‍ ബിജെപി നേതാക്കള്‍ കടുത്ത അമര്‍ഷത്തിലാണ്. അമേത്തിയില്‍ 119 പദ്ധതികളില്‍ നിന്ന് രാഹുലിന്റെ പേര് നീക്കിയാണ് ബിജെപി അദ്ദേഹത്തോട് പ്രതികാരം തീര്‍ക്കുന്നത്. മണ്ഡലത്തിലെ എംഎല്‍എമാരുടെയും ബിജെപി നേതാക്കളുടെയും പേരുകള്‍ 140 കോടിയുടെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രാഹുലിന്റെ പേര് മാത്രം ഒഴിവാക്കുകയായിരുന്നു. നേരത്തെ കോണ്‍ഗ്രസിന്റെ കാലത്ത് ബിജെപി നേതാക്കളുടെ പേരുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴത്തേത് തരംതാണ രാഷ്ട്രീയമാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ഇന്ത്യയുടെ കമാന്‍ഡര്‍ ഇന്‍ തീഫ്... റാഫേലില്‍ മോദിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി!!ഇന്ത്യയുടെ കമാന്‍ഡര്‍ ഇന്‍ തീഫ്... റാഫേലില്‍ മോദിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി!!

മനോഹര്‍ പരീക്കര്‍ രഹസ്യങ്ങളുടെ കലവറ!!! റഫേലില്‍ അമിത് ഷായ്ക്കും മോദിക്കും പരീക്കര്‍പ്പേടിമനോഹര്‍ പരീക്കര്‍ രഹസ്യങ്ങളുടെ കലവറ!!! റഫേലില്‍ അമിത് ഷായ്ക്കും മോദിക്കും പരീക്കര്‍പ്പേടി

English summary
rahul gandhi in home turf amethi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X