കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് നന്ദി പറയാൻ കാത്തിരിക്കുന്നത് ആയിരക്കണക്കിന് കർഷകർ; ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പ്

  • By Goury Viswanathan
Google Oneindia Malayalam News

ജയ്പ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ സ്വന്തമാക്കിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. രാജ്യം വീണ്ടും ജനവിധി തേടുമ്പോൾ‌ മോദി സർക്കാരിന്റെ പടിയിറക്കം ഉറപ്പ് വരുത്താനുള്ള നീക്കങ്ങളും സജീവമാകുകയാണ്. നിയമ സഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലെല്ലാം ജനപ്രീയ പദ്ധതികൾ നടപ്പിലാക്കുകയാണ് കോൺഗ്രസ് സർക്കാർ.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി. രാജസ്ഥാനിലെ കർഷക റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. കാർഷിക കടങ്ങൾ എഴുതിത്തള്ളി തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയ ആത്മ വിശ്വാസത്തിലാണ് രാഹുൽ ഗാന്ധി രാജസ്ഥാനിലെത്തുന്നത്.

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു

അധികാരത്തിലേറി രണ്ട് ദിവസത്തിനുള്ളിൽ തന്നെ തിരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞത് പ്രകാരം കാർഷിക കടങ്ങൾ എഴുതിത്തള്ളി കോൺഗ്രസ് സർക്കാർ. രണ്ട് ലക്ഷം വരെയുള്ള കാർഷിക കടങ്ങളാണ് എഴുതിത്തള്ളിയത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രാഹുൽ ഗാന്ധി ഉറപ്പ് നൽകിയ വാഗ്ദാനമായിരുന്നു ഇത്. കർഷകർക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി രാജസ്ഥാനിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനായി എത്തുന്നത്.

 നന്ദി പറയാൻ കർഷകർ എത്തും

നന്ദി പറയാൻ കർഷകർ എത്തും

ബിജെപി സർക്കാരിന്റെ പിടിയിൽ നിന്നും തങ്ങളെ മോചിപ്പിച്ചതിന് നന്ദി പറയാനായി ആയിരക്കണക്കിന് കർഷകർ കാത്തുനിൽക്കുകയായിരുന്നുവെന്നാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് അവകാശപ്പെടുന്നത്. രാജസ്ഥാൻ കൂടാതെ മധ്യപ്രദേശിലും, ഛത്തീസ്ഗഡ്ഡിലും കോൺഗ്രസ് സർക്കാരുകൾ കാർഷിക കടങ്ങൾ എഴുതി തള്ളിയിരുന്നു. നൂറു കണക്കിന് കർഷകർ ആത്മഹത്യ ചെയ്തിട്ടും കേന്ദ്ര സർക്കാരിന് ഒന്നും ചെയ്യാനായില്ലെന്ന് സച്ചിൻ പൈലറ്റ് വിമർശിക്കുന്നു.

 ലോക്സഭാ തിരഞ്ഞെടുപ്പിലും മിന്നിക്കും

ലോക്സഭാ തിരഞ്ഞെടുപ്പിലും മിന്നിക്കും

2014ൽ രാജസ്ഥാനിലെ 25 ലോക്സഭാ സീറ്റുകളിലു ബിജെപിയാണ് വിജയിച്ചത്. പിന്നീട് വന്ന് രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് നേട്ടം കൊയ്തിരുന്നു. ഇക്കുറി 25 സീറ്റുകളിലും കോൺഗ്രസ് ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം.

സാമ്പത്തിക സംവരണം

സാമ്പത്തിക സംവരണം

മുന്നോക്ക ജാതിക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ വിമർശിക്കുകയാണ് സച്ചിൻ പൈലറ്റ്. രാജസ്ഥാനിൽ 20 വർഷങ്ങൾക്ക് മുൻപ് തന്നെ 14 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ നീക്കം നടത്തിയിരുന്നു. ഇത്രയും നാൾ ഒന്നും ചെയ്യാതിരുന്ന ബിജെപി സർക്കാർ ഭരണം നഷ്ടപ്പെട്ട ശേഷം 10 ശതമാനം സംവരണം നടത്താമെന്ന് പറയുന്നു.

കോൺഗ്രസിനെ വിരട്ടി മുന്നോക്കക്കാർ

കോൺഗ്രസിനെ വിരട്ടി മുന്നോക്കക്കാർ

രാജസ്ഥാനിലെ ഗുജ്ജർ വിഭാഗക്കാർക്കും റെയ്ക, ബഞ്ചാറ, ഗാദിയ തുടങ്ങിയ സമുദായങ്ങൾക്കും അ‍ഞ്ച് ശതമാനം സംവരണം നൽകുമെന്ന് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പത്രികയിൽ വാഗ്ദാനം നൽകിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് സംവരണ വാഗ്ദാനം പാലിച്ചില്ലെങ്കിൽ പിന്തുണ നൽകില്ലെന്ന് ഗുജ്ജറുകൾ കോൺഗ്രസ് സർക്കാരിന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കോൺഗ്രസിനെ ഞെട്ടിച്ച് കേന്ദ്രത്തിന്റെ നീക്കം.

കോൺഗ്രസിന് അതൃപ്തി

കോൺഗ്രസിന് അതൃപ്തി

മുന്നോക്ക വിഭാഗക്കാർക്കുള്ള സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമായാണ് കോൺഗ്രസ് കേന്ദ്ര നീക്കത്തെ വിലയിരുത്തുന്നത്. കർഷക റാലിയിൽ സംവരണ നീക്കത്തെ കുറിച്ച് രാഹുൽ വിശദമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യ കുതിക്കുന്നു; മോദിക്ക് പൊന്‍തൂവല്‍!! വളര്‍ച്ച വേഗത്തിലെന്ന് ലോകബാങ്ക്, ചൈന കിതയ്ക്കുംഇന്ത്യ കുതിക്കുന്നു; മോദിക്ക് പൊന്‍തൂവല്‍!! വളര്‍ച്ച വേഗത്തിലെന്ന് ലോകബാങ്ക്, ചൈന കിതയ്ക്കും

English summary
Rahul Gandhi in Jaipur for farmers’ rally; to kick off Congress 2019 losabha campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X