കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ മനസിൽ സ്ഥാനം പിടിക്കണോ? കോട്ടും സ്യൂട്ടും അണിയണം, അല്ലാത്തവർ 'ഭായ്' മാരല്ലെന്ന് രാഹുൽ !!

Google Oneindia Malayalam News

ഭോപ്പാൽ: ദളിതര്‍, പിന്നോക്കക്കാര്‍, ആദിവാസികള്‍, ദരിദ്രന്‍മാര്‍ എന്നിവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസിൽ സ്ഥാനമില്ലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. കോട്ടും സ്യൂട്ടും അണിഞ്ഞവരല്ലെങ്കില്‍ നിങ്ങള്‍ പ്രധാനമന്ത്രിയുടെ 'ഭായ്'അല്ലെന്നും അദ്ദേഹം പറഞ്ഞു. . മധ്യപ്രദേശിലെ പീതാംബര പീത്ത് സന്ദര്‍ശിച്ചതിന് ശേഷം കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലികളിലും മറ്റ് സ്ഥിരമായി ഉപയോഗിക്കാറുളള 'ഭായ്' എന്ന അഭിസംബോധനയെ പരിഹസിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ വിമര്‍ശനം.

<strong>മല കയറാൻ തന്നെയാണ് തീരുമാനം; മലകയറുന്നത് വിശ്വാസത്തിന്റെ പേരിൽ തന്നെ, രേഷ്മ നിഷാന്ത് വൺഇന്ത്യയോട്..</strong>മല കയറാൻ തന്നെയാണ് തീരുമാനം; മലകയറുന്നത് വിശ്വാസത്തിന്റെ പേരിൽ തന്നെ, രേഷ്മ നിഷാന്ത് വൺഇന്ത്യയോട്..

നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങി കോടികൾ കയ്യിലുള്ളവരെ സഹോദരങ്ങായി കാണുമ്പോൾ, ഇന്ത്യയിലെ കർഷകരെയും മറ്റും ബഹുമാനിക്കുന്നു എന്നത് വാക്കുകളിൽ മാത്രം ഒതുങ്ങി പോകുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ഹൈദരാബാദില്‍ രോഹിത് വെമ്മുല എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് ദളിതനെന്ന് വിളിച്ച് ജാതീയമായി അധിക്ഷേപിച്ചതിന്റെ പേരിലാണെന്നും രാഹുൽ പറഞ്ഞു. ഗുജറാത്തിൽ ദളിതരെ വേട്ടയാടുകയാണന്നും പ്രധാനമന്ത്രി ദളിത് വിരോധിയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥിയായി കേരളത്തിൽ...

സ്ഥാനാർത്ഥിയായി കേരളത്തിൽ...

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സിറ്റിംഗ് മണ്ഡലമായ യുപിയിലെ അമേത്തിയെ കൂടാതെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കുമെന്ന് സൂചന. അത് കേരളത്തിലാകുമെന്നാണ് അഭ്യൂഹം. സുരക്ഷിത മണ്ഡലം എന്ന നിലയിൽ വയനാട് പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്. എന്നാൽ നേതൃത്വം ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഷാനവാസിന് സീറ്റില്ല...

ഷാനവാസിന് സീറ്റില്ല...


വയനാട് യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലവും ഉറച്ച കോട്ടയുമായാണ് വിലയിരുത്തപ്പെടുന്നത്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് എംഐ ഷാനവാസ് ആണ് സിറ്റിംഗ് എംപി വർക്കിംഗ് പ്രസിഡന്റ് ആയ സ്ഥിതിക്ക് ഷാനവാസിന് വീണ്ടും സീറ്റ് ലഭിക്കാനിടയില്ല. പകരം എംഎം ഹസൻ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. അതിനിടയിലാണ് നാടകീയമായി രാഹുലിന്റെ പേര് പാർട്ടി വൃത്തങ്ങളിൽ സജീവ ചർച്ചയായിരിക്കുന്നത്.

പ്രധാനമന്ത്രി സ്ഥാനാർത്ഥി?

പ്രധാനമന്ത്രി സ്ഥാനാർത്ഥി?

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലും ഡൽഹിയിലും ഇതുസംബന്ധിച്ച ചർച്ചകൾ പല തരത്തിൽ നടക്കുന്നുവെന്നാണ് പാർട്ടി വൃത്തങ്ങളിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ അമേത്തിയിൽ നിന്നുള്ള സിറ്റിംഗ് എംപി ആയ രാഹുൽ ഗാന്ധി വീണ്ടും അവിടെ നിന്ന് തന്നെ ജനവിധി തേടും. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരിക്കും രാഹുൽ ഗാന്ധിയെന്നും അഭ്യൂഹങ്ങൾ ഉണ്ട്.

തുറുപ്പ് ചീട്ട് റാഫേൽ അഴിമതി

തുറുപ്പ് ചീട്ട് റാഫേൽ അഴിമതി

അതേസമയം മോദിക്കെതിരെയും ബിജെപിക്കെതിരെയും രൂക്ഷ വിമർശനം തന്നെയാണ് രാഹുൽ ഗാന്ധി കുറച്ച് നാളുകലായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. റഫാല്‍ അഴിമതി ആരോപണത്തില്‍ എച്ച്എഎല്‍ മുന്‍ ജീവനക്കാരുടെ പിന്തുണ തേടി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ബെംഗളൂരുവിൽ എത്തുകയും ചെയ്തിരുന്നു. റാഫേൽ അഴിമതി തന്നെയാണ് രാഹുലിന്റെ തുറുപ്പ് ചീട്ട്.

English summary
Rahul Gandhi in Madhya Pradesh: ‘If you are not in suit-boot you are not PM’s bhai’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X