കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിനിമം വേതന നയം തിരിച്ചടിയാവും.... രാഹുല്‍ ഗാന്ധിക്ക് സോണിയയുടെ ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്!!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രചാരണായുധമാണ് മിനിമം വേതനം എന്ന വാഗ്ദാനം. എന്നാല്‍ ഇത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും പാര്‍ട്ടിക്കുള്ളില്‍ ആശങ്ക ബാക്കിയാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിയും ചിദംബരവും പ്രവീണ്‍ ചക്രവര്‍ത്തിയും ചേര്‍ന്ന നടപ്പാക്കിയ പാക്കേജില്‍ ഇത് ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കാന്‍ പറ്റുമെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം രാഹുലിന് മുന്നറിയിപ്പുമായി സോണിയാ ഗാന്ധിയുടെ മുന്‍ ഉപദേഷ്ടാവ് എത്തിയിരിക്കുകയാണ്.

പാര്‍ട്ടിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മിനിമം വേതന മാര്‍ഗരേഖ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതിനിടെയാണ് മുന്നറിയിപ്പ് ഉണ്ടായിരിക്കുന്നത്. കാര്‍ഷിക കടം എഴുതി തള്ളുന്നത് പോലെ അത്ര എളുപ്പമല്ല ഇക്കാര്യമെന്നാണ് സോണിയയുടെ മുന്‍ ഉപദേഷ്ടാവ് ഹര്‍ഷ് മന്ദര്‍ പറഞ്ഞിരിക്കുന്നത്. അതേസമയം താന്‍ കോണ്‍ഗ്രസിന്റെ പുതിയ നയവുമായി മുന്നോട്ട് പോകുമെന്നാണ് രാഹുല്‍ വ്യക്തമാക്കുന്നത്. അതേസമയം തിരിച്ചടി പലമേഖലകളില്‍ ഉണ്ടാവുമെന്ന് ഹര്‍ഷ് മന്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹര്‍ഷ് മന്ദറിന്റെ മുന്നറിയിപ്പ്

ഹര്‍ഷ് മന്ദറിന്റെ മുന്നറിയിപ്പ്

രാഹുലിന്റെ പ്രഖ്യാപനം മികച്ചതാണെന്ന് ഹര്‍ഷ് മന്ദര്‍ പറയുന്നു. പക്ഷേ അതിലുള്ള പ്രതിസന്ധി പാവപ്പെട്ടവരെ അത് ഏറ്റവും മോശമായി ബാധിക്കുമെന്നതാണ്. രാജ്യത്തിന് വരുന്ന അധിക ചെലവ് കാരണം മറ്റ് സബ്‌സിഡികള്‍ സര്‍ക്കാരിന് ഒഴിവാക്കേണ്ടി വരും. ഇതോടെ പാവപ്പെട്ടവര്‍ കോണ്‍ഗ്രസിനെതിരെ തിരിയും. അതോടെ ഈ നയം പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയാവുമെന്ന് അദ്ദേഹം രാഹുലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ നയം അനുസരിച്ച് കുറഞ്ഞ വേതനം 1000 രൂപയ്ക്കും 1800 രൂപയ്ക്കും ഇടയിലായിരിക്കും.

രാഹുലിന്റെ ടീം

രാഹുലിന്റെ ടീം

രാഹുലിന്റെ ടീം ഹര്‍ഷ് മന്ദറിന്റെ അഭിപ്രായവും ഈ വിഷയത്തില്‍ സ്വീകരിക്കുന്നുണ്ട്. ഹിന്ദി ഹൃദയ ഭൂമിയില്‍ ഇത് വലിയ സ്വാധീമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 50 രൂപയാണ് ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിലെ ശരാശരി വരുമാനം. മാസം 750 രൂപ വരെയാണ് ലഭിക്കുന്നത്. രാഹുലിന്റെ പ്രഖ്യാപനം പ്രകാരം 1800 മുതല്‍ 2000 രൂപ വരെ ലഭിക്കും. ജീവിത നിലവാരം തന്നെ മാറ്റിമറിക്കുന്ന പ്രഖ്യാപനമാണിത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതോടെ ദാരിദ്ര്യം തനിയെ മാറുമെന്നാണ് വിലയിരുത്തല്‍.

നിര്‍ദേശങ്ങള്‍ ഇങ്ങനെ....

നിര്‍ദേശങ്ങള്‍ ഇങ്ങനെ....

ദാരിദ്ര്യത്തെ ഇല്ലാതാക്കാന്‍ രാഷ്ട്രീയ മാര്‍ഗം ഇതല്ലെന്നാണ് ഹര്‍ഷ് മന്ദര്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്. ദേശീയ നയത്തോടൊപ്പം സംസ്ഥാന വിഭവങ്ങളുടെ കൃത്യമായ ഉപയോഗം പാവപ്പെട്ടവരിലേക്ക് എത്തണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ പദ്ധതി തയ്യാറാക്കാനും നിര്‍ദേശമുണ്ട്. തൊഴില്‍, അടിസ്ഥാന സൗകര്യം, എന്നിവയുടെ വികസനമാണ് അദ്ദേഹം നിര്‍ദേശിച്ചത്. യുവാക്കളെ ലക്ഷ്യമിട്ട് ഈ പദ്ധതികള്‍ നേരത്തെ തന്നെ രാഹുലിന്റെ ടീം ആരംഭിച്ചിട്ടുണ്ട്.

രാഷ്ട്രീയ നേട്ടം

രാഷ്ട്രീയ നേട്ടം

പാവപ്പെട്ടവര്‍ എന്ന കാറ്റഗറിയെ എങ്ങനെ തരംതിരിക്കാമെന്നാണ് രാഹുലിന്റെ ടീമിന്റെ ഭാഗമായ മന്‍മോഹന്‍ സിംഗും പി ചിദംബരവും പഠിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ എങ്ങനെ ഉണ്ടാക്കുമെന്നതാണ് അടുത്ത ഘട്ടം. സാമൂഹ്യ സുരക്ഷയ്ക്ക് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ആവശ്യമാണെന്ന് കോണ്‍ഗ്രസ് നിരീക്ഷിക്കുന്നുണ്ട്. ഇന്‍ഫോര്‍മല്‍ മേഖലയില്‍ വരുമാനം കണക്കാക്കുന്ന രേഖകളൊന്നും ലഭ്യമല്ല എന്നതാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള പ്രതിസന്ധി. അര്‍ഹതപ്പെട്ടവര്‍ പട്ടികയില്‍ നിന്ന് ഒഴിവായാല്‍ അത് പാര്‍ട്ടിക്ക് തിരിച്ചടിയാവും. നിലവില്‍ രാഷ്ട്രീയ നേട്ടം മാത്രമാണ് കോണ്‍ഗ്രസ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ദക്ഷിണേന്ത്യയില്‍ എന്താവും?

ദക്ഷിണേന്ത്യയില്‍ എന്താവും?

രാഹുലിന് ഏറ്റവും ജനപ്രീതിയുള്ള മേഖലയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഇത് വലിയ സ്വാധീനം ദക്ഷിണേന്ത്യയില്‍ ഉണ്ടാക്കില്ല. കേരളത്തില്‍ ഏറ്റവും മികച്ച വരുമാനമാണ് ഉറപ്പ് വരുത്തുന്നത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും വേതന നിരക്ക് ഉത്തരേന്ത്യയിലേക്കാള്‍ മെച്ചപ്പെട്ടതാണ്. ഇവിടെ രാഹുലിന്റെ വേതന നിരക്കിനേക്കാള്‍ മെച്ചപ്പെടുക പ്രാദേശിക വിഷയങ്ങളാണ്. ആന്ധ്രയില്‍ പ്രത്യേക പരിഗണനാ സംസ്ഥാനമെന്ന പ്രഖ്യാപനമാണ് രാഹുല്‍ പ്രഖ്യാപിക്കുക. അത് നടപ്പാക്കാനുള്ള നിബന്ധനകള്‍ മാറ്റാന്‍ രാഹുല്‍ തന്റെ ടീമിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

226 സീറ്റുകള്‍

226 സീറ്റുകള്‍

ഹിന്ദി ഹൃദയഭൂമയിലെ 226 സീറ്റുകളിലും രാഹുലിന്റെ പ്രഖ്യാപനം സ്വാധീനം ചെലുത്തുന്നുണ്ട്. ഹര്‍ഷ് മന്ദറിന്റെ നിര്‍ദേശങ്ങള്‍ തള്ളിയാലും രാഷ്ട്രീയ നേട്ടം രാഹുലിന് ലഭിക്കും. യുപിയില്‍ പ്രധാന ചര്‍ച്ചാ വിഷയമായി മിനിമം വേതനം മാറി കഴിഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും ഇത്തവണ കോണ്‍ഗ്രസ് തൂത്തുവാരുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഗ്രാമീണ മേഖലയിലാണ് രാഹുലിന്റെ പ്രഖ്യാപനം സ്വാധീനം ചെലുത്തുകയെന്ന് പ്രവീണ്‍ ചക്രവര്‍ത്തി സൂചിപ്പിച്ചിരുന്നു.

രാഹുലിന് മുന്നേറ്റം

രാഹുലിന് മുന്നേറ്റം

സുപ്രധാന വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നതില്‍ രാഹുലിന് വന്‍ മുന്നേറ്റമാണ് വന്നത്. ബിജെപിയുടെ പോക്കറ്റ് വോട്ടുബാങ്കുകളില്‍ രാഹുലിന്റെ വരവോടെ ഇടിവ് നേരിട്ടിരിക്കുകയാണ്. പല മേഖലകളിലും ബിജെപിയുടെ പ്രവര്‍ത്തകര്‍ നിശ്ചലമായിരിക്കുകയാണ്. ഇവിടെയാണ് രാഹുലിന് പ്രതിച്ഛായ വര്‍ധിച്ചത്. കര്‍ഷകര്‍ക്കിടയില്‍ രാഹുല്‍ അല്ലാതെ മറ്റൊരു ബദലില്ല. അതേസമയം ജനവികാരം നേരിടുന്ന എംപിമാരുടെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പുതിയ പ്രവര്‍ത്തകരെ നിര്‍ത്തിയിരിക്കുകയാണ്. പോക്കറ്റ് വോട്ടുബാങ്കുകളില്‍ നിന്ന് നിര്‍ദേശം സ്വീകരിച്ചാണ് രാഹുല്‍ കോണ്‍ഗ്രസിന്റെ നയരേഖ ഉണ്ടാക്കിയിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ ആദ്യ ടാര്‍ഗറ്റ് വാരണാസി.... 4 ദിവസത്തെ സന്ദര്‍ശനം!!ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ ആദ്യ ടാര്‍ഗറ്റ് വാരണാസി.... 4 ദിവസത്തെ സന്ദര്‍ശനം!!

കുല്‍ഭൂഷണെതിരെ തീവ്രവാദത്തിന് തെളിവില്ല.... പാകിസ്താന്‍ ഉഭയകക്ഷി ബന്ധം അട്ടിമറിച്ചെന്ന് സാല്‍വെ!!കുല്‍ഭൂഷണെതിരെ തീവ്രവാദത്തിന് തെളിവില്ല.... പാകിസ്താന്‍ ഉഭയകക്ഷി ബന്ധം അട്ടിമറിച്ചെന്ന് സാല്‍വെ!!

English summary
rahul gandhi income guarantee harm him says ex sonia advisor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X