• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വീണ്ടും അമേഠിയിൽ; സ്മൃതി ഇറാനിക്ക് വൻ വെല്ലുവിളിയായി രാഹുൽ ഗാന്ധി!! സമാന തന്ത്രം

 • By Aami Madhu

ലഖ്നൗ; കൊവിഡ് കാലത്ത് സജീവമായി ഇടപെടുകയാണ് രാഹുൽ ഗാന്ധി. സർക്കാർ നടപടികൾ ഓരോന്നും ഇഴകീറി മുറിച്ച് വിമർശിച്ചും നിർദ്ദേശങ്ങൾ പങ്കുവെച്ചുള്ള രാഹുലിന്റെ ഇടപെടൽ വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നുണ്ട്. അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുൽ ഗാന്ധിയുടെ മടങ്ങി വരവിന്റെ സൂചനയായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

cmsvideo
  സ്മൃതി ഇറാനിക്ക് വൻ വെല്ലുവിളിയായി രാഹുൽ ഗാന്ധി, സമാന തന്ത്രം | Oneindia Malayalam

  അതേസമയം രണ്ടാം വരവിൽ അധ്യക്ഷ സ്ഥാനം മാത്രമല്ല അമേഠിയിലെ നഷ്ടപ്രതാപം കൂടി മടക്കി പിടിക്കാനുള്ള തന്ത്രങ്ങളാണ് രാഹുൽ ഗാന്ധി പുറത്തെടുത്തിരിക്കുന്നത്.

  സ്മൃതി ഇറാനിയോട്

  സ്മൃതി ഇറാനിയോട്

  ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധി കനത്ത പരാജയമായിരുന്നു രുചിച്ചത്. 15 വർഷം ഭരിച്ച മണ്ഡലത്തിൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് കനത്ത തോൽവിയായിരുന്നു രാഹുൽ ഗാന്ധി ഏറ്റുവാങ്ങിയത്.

  വിജയത്തിലേക്ക് നയിച്ചത്

  വിജയത്തിലേക്ക് നയിച്ചത്

  2014ൽ പരാജയപ്പെട്ടെങ്കിൽ പിന്നീട് കേന്ദ്രമന്ത്രിയായി തിരിച്ചെത്തിയ സ്മൃതി ഇറാനി 2019ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണ്ഡലത്തിൽ ഇറങ്ങി പ്രവർത്തിച്ചതാണ് അവരുടെ വിജയത്തിലേക്ക് നയിച്ചത്. കേന്ദ്ര മന്ത്രി എന്ന നിലയിൽ അവർ ഇടയ്ക്കിടെ മണ്ഡലത്തിൽ എത്തുകയും അവിടത്തെ വികസന പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്തു.

  വീഡിയോ കോൺഫറൻസ് വഴി

  വീഡിയോ കോൺഫറൻസ് വഴി

  സമാന തന്ത്രമാണ് രണ്ടാം വരവിലൂടെ രാഹുൽ ഗാന്ധിയും പയറ്റുന്നത്. മണ്ഡലത്തിന് പുറത്ത് നിന്ന് കൊണ്ട് തന്നെ അമേഠിയിൽ സാന്നിധ്യമറിയിക്കുകയാണ് രാഹുൽ.

  അമേഠിയിലെ ജനങ്ങളുടെ വിവരങ്ങൾ തിരക്കി മണ്ഡലത്തിലെ പാർട്ടി അംഗങ്ങളുമായി രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം സംസാരിച്ചു.

  70 ഓളം നേതാക്കൾ

  70 ഓളം നേതാക്കൾ

  ജില്ലാ ഘടകത്തിലെ 70 ഓളം നേതാക്കളുമായാണ് രാഹുൽ ഗാന്ധി ചർച്ച നടത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്റ്റുഡൻസ് യൂണിയൻ അംഗങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

  മണ്ഡലത്തിലെ എന്ത് ആവശ്യങ്ങൾക്കും തന്നെ ബന്ധപ്പെടണമെന്ന് രാഹുൽ പറഞ്ഞതായി യുപി കോൺഗ്രസ് വക്താവ് രാഹുൽ മിശ്ര പറഞ്ഞു.

  ഒരു മണിക്കൂറോളം

  ഒരു മണിക്കൂറോളം

  കർഷകരുടെ പ്രശ്നങ്ങളാണ് പ്രധാനമായും രാഹുൽ ഗാന്ധി ചർച്ച ചെയ്തത്. അമേഠിയിൽ ഉടൻ സന്ദർശനം നടത്തുമെന്നും രാഹുൽ ഉറപ്പ് തന്നതായി രാഹുൽ മിശ്ര പറഞ്ഞു.

  ഒരു മണിക്കൂറോളം പാർട്ടി പ്രവർത്തകരുമായി രാഹുൽ ഗാന്ധി ചർച്ച നടത്തി. അമേഠിയിലെ ജനങ്ങളും താനും തമ്മിലുള്ള ബന്ധത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് രാഹുൽ പറഞ്ഞു.

  സജീവമായി ഇടപെട്ട് രാഹുൽ

  സജീവമായി ഇടപെട്ട് രാഹുൽ

  മഹാമാരിയെ പിടിച്ച് കെട്ടുന്നതിനായുള്ള നിർദ്ദേശങ്ങളും അദ്ദേഹം തേടിയെന്നും പ്രവർത്തകർ പറഞ്ഞു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ ദുരിതത്തിലായ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ രാഹുൽ എത്തിച്ചിരുന്നു. ട്രക്ക് നിറയെ അരിയും ഗോതമ്പും മറ്റ് ഭക്ഷ്യ വസ്തുക്കളുമായിരുന്നു രാഹുൽ എത്തിച്ചത്.

  9 ട്രെക്ക് സാധനങ്ങൾ

  9 ട്രെക്ക് സാധനങ്ങൾ

  ഇതുവരെ 9 ട്രെക്ക് ഭക്ഷ്യ സാധനങ്ങളും ഒരു ട്രംക്ക് മാസ്കുകളുമാണ് രാഹുൽ ഗാന്ധി എത്തിച്ചത്. അതേസമയം രാഹുൽ എത്തിക്കുന്ന സാധനങ്ങൾ മണ്ഡലത്തിൽ വിതരണം ചെയ്യുന്നതിനെതിരെ ജില്ലാ ഭരണകുടം തടസ്സപ്പെടുത്തുന്നുണ്ടെന്ന് പ്രവർത്തകർ ആരോപിച്ചു.

  റെയ്ഡ് ചെയ്യിച്ചെന്ന്

  റെയ്ഡ് ചെയ്യിച്ചെന്ന്

  എന്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ സാധനങ്ങൾ വിതരണം ചെയ്യുന്നതെന്നാണ് ജില്ലാ ഭരണകുടം ചോദ്യമുയർത്തുന്നതെന്ന് പ്രവർത്തകർ പറഞ്ഞു. നേരത്തേ കോൺഗ്രസ് നീക്കങ്ങളിൽ അസംതൃപ്തരായ ബിജെപി നേതൃത്വം ഉത്തർപ്രദേശിലെ ഗൗരി ഗഞ്ജിലെ കോൺഗ്രസ് ഓഫീസ് റെയ്ഡ് ചെയ്യിച്ചതായി കോൺഗ്രസ് ആരോപിച്ചിരുന്നു.

  മൂന്നാംകിട സാധനങ്ങൾ

  മൂന്നാംകിട സാധനങ്ങൾ

  അതേസമയം മണ്ഡലം എംപിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരേയും പ്രവർത്തകർ രംഗത്തെത്തി. അവർ അമേഠിക്കായി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടാവാം. എന്നാൽ ഗുണനിലവാരമില്ലാത്ത സാധനങ്ങളാണ് പാർട്ടിക്കാർ വിതരണം ചെയ്യുന്നതെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തി. സാനിറ്റൈസുകൾ പേലും മൂന്നാംകിട സാധനങ്ങളാണെന്നും പ്രവർത്തകർ ആരോപിച്ചു.

  കളമൊരുക്കി രാഹുൽ

  കളമൊരുക്കി രാഹുൽ

  അതേസമയം ഇപ്പോഴത്തെ രാഹുലിന്റെ ഇടപെടലുകൾ മുൻപ് സ്മൃതി നടത്തിയ സമാന രീതിയിലുള്ളതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മൂന്നാം അങ്കത്തിന് രാഹുൽ ഇപ്പോഴെ കളമൊരുക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

  കോവിഡിനെ തുരത്താന്‍ ഈ 'മന്ത്രം' നടപ്പിലാക്കുവെന്ന് രാഹുല്‍..; ഇല്ലെങ്കില്‍ പരാജയപ്പെടും

  'പ്രശസ്തനായ മകന് കാണാൻ കഴിയാതപോയ അമ്മയുടെ മുഖം';കണ്ണുനനയിക്കും വൈറൽ കുറിപ്പ്

  അല്ല, പള്ളികളിൽ നിന്ന് സർക്കാർ പണം സ്വീകരിച്ചോ? പ്രതികരണവുമായി ഗോകുൽ സുരേഷ് ഗോപി

  English summary
  Rahul gandhi interacted with amethi congress leaders
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X