Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിലേക്ക് വീഡിയോ കോൺഫറൻസ് വഴി രാഹുലെത്തി, പരാതിപ്രവാഹം, രാഹുലിന്റെ മറുപടി ഇങ്ങനെ!

വയനാട്: രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട വയനാട് ജില്ല സംസ്ഥാനത്ത് കൊവിഡ് മുക്തമായിരിക്കുന്ന ജില്ലകളിലൊന്നാണ്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മൂന്ന് ജില്ലകളിലേക്കും രാഹുല്‍ ഗാന്ധി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം എത്തിച്ചിരുന്നു.

കൊവിഡ് ഭീതി ജില്ലയില്‍ അകന്നിട്ടും സഹായവുമായി രാഹുല്‍ ഗാന്ധി വയനാട്ടിനൊപ്പമുണ്ട്. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയിരുന്നു. വിശദാംശങ്ങളിലേക്ക്...

വയനാടിനെ ഓര്‍ത്ത് അഭിമാനം

വയനാടിനെ ഓര്‍ത്ത് അഭിമാനം

കൊവിഡ് മുക്തമായതോടെ വയനാട് ജില്ല നിലവില്‍ ഓറഞ്ച് സോണിലാണ്. വയനാടിനെ അഭിനന്ദിച്ച് നേരത്തെ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. ''എന്റെ മണ്ഡലത്തിലുളള വയനാടിനെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. കൊവിഡ് പ്രതിരോധത്തില്‍ വയനാടിന്റെ മികച്ച പ്രവര്‍ത്തനത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. കഴിഞ്ഞ 16 ദിവസമായി ജില്ലയില്‍ ഒരു കൊവിഡ് കേസ് പോലും ഇല്ല. കളക്ടര്‍, എസ്പി, ഡിഎംഒ, ദില്ലാ ഭരണകൂടം എല്ലാവരുടേയും അധ്വാനത്തിന് സല്യൂട്ട്'', രാഹുല്‍ കുറിച്ചു.

നേതാക്കളുമായി ചർച്ച

നേതാക്കളുമായി ചർച്ച

കൊവിഡ് മുക്തമായെങ്കിലും ജില്ലയില്‍ ജാഗ്രത തുടരേണ്ടതുണ്ട്. വയനാട്ടിലെ നേതാക്കളുമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച ചെയ്തു. നിരവധി പ്രശ്നങ്ങലാണ് നേതാക്കൾ രാഹുലിന് മുന്നിലുന്നയിച്ചത്. തുടര്‍ന്നും തന്റെ ഭാഗത്ത് നിന്നുളള എല്ലാ വിധ സഹായങ്ങളും രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് വാഗ്ദാനം ചെയ്തു. അതേസമയം ജില്ലയിലെ ജനം നേരിടുന്ന പ്രശ്‌നങ്ങള്‍ നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

രോഗികളെ സഹായിക്കും

രോഗികളെ സഹായിക്കും

കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ജില്ലയിലെ മറ്റ് രോഗികള്‍ പ്രയാസപ്പെടുന്നത് നേതാക്കള്‍ രാഹുലിനെ അറിയിച്ചു. പ്രധാനമായും കിഡ്‌നി, ലിവര്‍ സംബന്ധമായ രോഗികളാണ് ലോക്ക്ഡൗണ്‍ കാരണം ബുദ്ധിമുട്ടിലായിരിക്കുന്നത്. ഈ രോഗികളെ സഹായിക്കാന്‍ വേണ്ടതെല്ലാം ചെയ്യാമെന്ന് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ഈ രോഗികള്‍ക്ക് ചികിത്സ ലഭിക്കാന്‍ സഹായിക്കാമെന്നും രാഹുല്‍ പറഞ്ഞു.

ആയിരം പേർക്ക് സഹായം

ആയിരം പേർക്ക് സഹായം

മണ്ഡലത്തിലെ ആയിരം രോഗികളെ താന്‍ സഹായിക്കാമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. വയനാട് മണ്ഡലത്തിലെ എംഎല്‍എമാര്‍, ഡിസിസി പ്രസിഡണ്ടുമാര്‍, യുഡിഎഫ് കണ്‍വീനര്‍മാര്‍ എന്നിവരടക്കമുളള നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വീഡിയോ കോണ്‍ഫറന്‍സില്‍ രാഹുലിനൊപ്പം പങ്കെടുത്തു.

 പ്രത്യേക പാക്കേജ്

പ്രത്യേക പാക്കേജ്

കര്‍ഷകരുടെയും വ്യാപാരികളുടെയും ദുരിതങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് എന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ അടിയന്തരമായി കൊണ്ട് വരണമെന്ന് നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. മാത്രമല്ല വിദേശത്ത് ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ വിഷയത്തില്‍ ത്വരിത തീരുമാനം എടുക്കാനും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

എംപി ഫണ്ടില്‍ നിന്നും സഹായം

എംപി ഫണ്ടില്‍ നിന്നും സഹായം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി തന്റെ എംപി ഫണ്ടില്‍ നിന്നും രാഹുല്‍ ഗാന്ധി മണ്ഡലത്തിന് വേണ്ടി പണം നല്‍കിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് ഗുജറാത്തിൽ നിന്നുളള എംപിയുടെ ഫണ്ട് ലഭ്യമാക്കുന്നതിന് അടക്കം രാഹുല്‍ ഗാന്ധി നടത്തിയ ഇടപെടലുകള്‍ക്ക് നേതാക്കള്‍ അദ്ദേഹത്തോട് നന്ദി പ്രകടിപ്പിച്ചു. എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച പണം ഉപയോഗിച്ചുളള പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശകലനം ചെയ്തു.

50 സ്‌കാനറുകൾ

50 സ്‌കാനറുകൾ

സ്വന്തം നിലയ്ക്ക് 50 സ്‌കാനറുകൾ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലേക്ക് എത്തിച്ചിരുന്നു. അതില്‍ 30 എണ്ണവും വയനാട്ടിലാണ് വിതരണം ചെയ്തത്. കോഴിക്കോടും മലപ്പുറത്തുമായി 10 സ്‌കാനറുകള്‍ വീതം വിതരണം നടത്തി. ഇത് കൂടാതെ വയനാട്ടിലേക്ക് 20,000 മാസ്‌ക്, ആയിരം ലിറ്റര്‍ സാനിറ്റൈസര്‍ എന്നിവയും
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി രാഹുല്‍ ഗാന്ധി എത്തിച്ചിരുന്നു. രാഹുൽ ആവശ്യപ്പട്ടത് പ്രകാരം ഗുജറാത്തിൽ നിന്നുളള രാജ്യസഭാ എംപി ഡോ. അമീ യാജ്നിക് 25 ലക്ഷം രൂപ കോഴിക്കോട് മെഡിക്കൽ കോളേജിന് അനുവദിച്ചിരുന്നു.

Recommended Video

cmsvideo
    വീണ്ടും വൻ ഹിറ്റായി രാഹുലിന്റെ ഐഡിയ | Oneindia Malayalam
    2.79 കോടി രൂപ

    2.79 കോടി രൂപ

    വയനാട് മണ്ഡലത്തിന് വേണ്ടി എംപി ഫണ്ടില്‍ നിന്ന് 2.79 കോടി രൂപയാണ് രാഹുല്‍ ഗാന്ധി അനുവദിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍, ഐസിയു, മറ്റ് അനുബന്ധ ചികിത്സാ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധി പണം അനുവദിച്ചത്. എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് സഹായം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+