കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ഉത്തരം മോദിയുടെ കയ്യിലെ കടലാസിൽ ഉണ്ടായിരുന്നോ? ന്യൂസ് നാഷനെ ട്രോളി രാഹുൽ ഗാന്ധി

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയെ ഇന്റര്‍വ്യൂ ചെയ്ത മാധ്യമ പ്രവര്‍ത്തകന് മുന്നില്‍ രാഹുല്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസ് നാഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലെ റഡാര്‍ തിയറിയും ഡിജിറ്റല്‍ ക്യാമറ വാദവുമെല്ലാം ട്രോളന്മാര്‍ ഇപ്പോഴും ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. ചാനലില്‍ മോദിയുമായി അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകനായ ദീപക് ചൗരസ്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. രാഷ്ട്രീയം കടന്ന് വരാതെ മോദി കവിത ചൊല്ലി കടന്ന് പോയ അഭിമുഖം പോലെയല്ല രാഹുലിന്റെത്.

റഫാല്‍ വിവാദവും നോട്ട് നിരോധനവും അഴിമതിയുമടക്കം രാഷ്ട്രീയം മാത്രം ചോദ്യങ്ങളും ഉത്തരങ്ങളുമായ അഭിമുഖമാണ് രാഹുല്‍ ഗാന്ധിയുമായി ന്യൂസ് നാഷന്‍ നടത്തിയത്. എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായും ഗൗരവതരമായും ഉത്തരം നല്‍കുന്ന രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയുടെ കയ്യടിയും നേടുന്നു. അതിനിടെ മോദിയുടെ അഭിമുഖകാരനെ രാഹുല്‍ ഇടയ്‌ക്കൊന്ന് വെള്ളം കുടിപ്പിക്കുകയും ചെയ്തു.

congress

അഭിമുഖത്തിനിടെ രാഹുല്‍ ഗാന്ധി നോട്ട് നിരോധനം അടക്കമുളള തീരുമാനങ്ങളെ വിമര്‍ശിക്കുകയുണ്ടായി. എന്നാല്‍ ചൗരസ്യ മോദിയെ പ്രതിരോധിച്ചു. നോട്ട് നിരോധനത്തേയും ജിഎസ്ടിയേയും കുറിച്ച് തങ്ങള്‍ മോദിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം ആ തീരുമാനങ്ങള്‍ക്ക് ശേഷം ഉത്തര്‍ പ്രദേശിലും ഗുജറാത്തിലും അടക്കമുളള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ച കാര്യം ചൂണ്ടിക്കാണിച്ചു എന്ന് ചൗരസ്യ രാഹുലിനോട് പറഞ്ഞു.

സ്റ്റാലിൻ ബിജെപി ചേരിയിലേക്ക്? നരേന്ദ്ര മോദിയുമായി ചർച്ച നടത്തുന്നു, അവകാശവാദവുമായി ബിജെപിസ്റ്റാലിൻ ബിജെപി ചേരിയിലേക്ക്? നരേന്ദ്ര മോദിയുമായി ചർച്ച നടത്തുന്നു, അവകാശവാദവുമായി ബിജെപി

മോദി പറഞ്ഞ ഈ ഉത്തരം അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന കടലാസില്‍ ഉണ്ടായിരുന്നില്ലേ എന്നാണ് എടുത്ത പടിക്ക് രാഹുല്‍ ചോദിച്ചത്. ഈ ഉത്തരം കടലാസില്‍ എഴുതിയിട്ടുണ്ടായിരുന്നോ ഇല്ലയോ എന്ന് രാഹുല്‍ വീണ്ടും ഊന്നി ചോദിച്ചു. ഒരു നിമിഷം ചമ്മിപ്പോയ ചൗരസ്യ പറഞ്ഞത് ആ കടലാസില്‍ കവിതയായിരുന്നു എന്നാണ്. എന്നാല്‍ രാഹുല്‍ സമ്മതിച്ചില്ല.

ആ നോട്ട് ഷീറ്റില്‍ കവിത മാത്രമല്ല ചോദ്യങ്ങളും ഉണ്ടായിരുന്നു എന്ന് രാഹുല്‍ തിരിച്ചടിച്ചു. ജനങ്ങള്‍ എല്ലാം ഇന്റര്‍നെറ്റില്‍ കണ്ടതാണ് എന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഈ ആരോപണം ശരിയല്ലെന്ന് ചൗരസ്യ പറഞ്ഞു. മോശമാണെന്ന് തോന്നുന്നുവെങ്കില്‍ എഡിറ്റ് ചെയ്ത് കളയാന്‍ രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും ഒരിക്കലും അത് തെയ്യില്ല എന്നാണ് ചൗരസ്യ മറുപടി നല്‍കിയത്.

കോൺഗ്രസ് നീക്കം പാളുന്നു.. പാർട്ടിയുടെ ആഭ്യന്തര സർവ്വേ പുറത്ത്! കോൺഗ്രസിന് 140 വരെ സീറ്റുകൾ മാത്രം!കോൺഗ്രസ് നീക്കം പാളുന്നു.. പാർട്ടിയുടെ ആഭ്യന്തര സർവ്വേ പുറത്ത്! കോൺഗ്രസിന് 140 വരെ സീറ്റുകൾ മാത്രം!

English summary
Rahul Gandhi interviewed by the same journalist who interviewed Narendra Modi in News Nation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X