Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രാന്‍ഡ് ന്യൂ രാഹുല്‍.... പുതിയ ഗെയിമിലും വിജയം, ദില്ലിയിലെ ആ നീക്കം ട്രെന്‍ഡിംഗ്, 4 ഗെയിം ചേഞ്ചര്‍

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മടങ്ങി വരവിന് മുമ്പുള്ള ഇതുവരെ കാണാത്ത രാഷ്ട്രീയം പരീക്ഷിക്കുന്ന രാഹുല്‍ ഗാന്ധി കൂടുതല്‍ ജനപ്രീതി നേടുന്നു. കഴിഞ്ഞ ദിവസത്തെ രാഹുലിന്റെ രണ്ട് നീക്കങ്ങള്‍ വന്‍ വിജയമായിരിക്കുകയാണ്. 50 മാധ്യമപ്രവര്‍ത്തകരുമായിട്ടുള്ള രാഹുലിന്റെ സംഭാഷണം ജനങ്ങളുടെ നാവായി മാറാനുള്ള പരീക്ഷണത്തിന്റെ ആദ്യ ഘട്ടമായിരുന്നു. രണ്ടാമത്തേത് അന്യസംസ്ഥാന തൊഴിലാളികളെ നേരിട്ട് കണ്ട് സംസാരിക്കുന്നതാണ്. ഇതെല്ലാം ബിജെപിയുടെ വീഴ്ച്ചകളില്‍ നിന്ന് തിരഞ്ഞുപിടിച്ചുള്ള നീക്കങ്ങളായിരുന്നു. കൃത്യമായി മനസ്സിലാക്കി അതിവേഗം പ്രവര്‍ത്തിക്കുകയെന്ന രാഹുലിന്റെ പുതിയ ശൈലി ടീം മോദിയെ ശരിക്കും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ക്ലിക്കായി മൂന്നെണ്ണം

ക്ലിക്കായി മൂന്നെണ്ണം

രാഹുല്‍ തിരിച്ചുവരവിന് മൂന്ന് മാര്‍ഗങ്ങളാണ് തിരഞ്ഞെടുത്തത്. ഒന്ന് നഗര മേഖലകളില്‍ സ്വാധീനമുള്ളവരുമായി അഭിമുഖങ്ങള്‍ നടത്തുക. അഭിജിത്ത് ബാനര്‍ജി, രഘുറാം രാജന്‍ എന്നിവ രാഹുലിന്റെ സാമ്പിളായിരുന്നു. ഇത് വന്‍ വിജയമായി. രണ്ടാമത്തെ വിഷയം അതിഥി തൊഴിലാളികളായിരുന്നു. ഇവര്‍ കോണ്‍ഗ്രസിന്റെ ടാര്‍ഗറ്റ് വോട്ടര്‍മാരാണ്. കൃത്യമായി ഇവര്‍ക്കിടയില്‍ വലിയൊരു മതിപ്പാണ് രാഹുലിന് ഉണ്ടായിരിക്കുന്നത്. മൂന്നാമത്തെ വിഷയം മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച് ജനകീയ വഴിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇന്നലെ രാഹുല്‍ സംസാരിച്ച കാര്യങ്ങള്‍ ഇനിയുള്ള നീക്കങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്നത്.

ആദ്യ പണി ധനമന്ത്രിക്ക്

ആദ്യ പണി ധനമന്ത്രിക്ക്

ധനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ഒന്നാന്തരം തട്ടിപ്പാണെന്ന് രാഹുലിനറിയാം. ഇതെല്ലാം ബജറ്റില്‍ പ്രഖ്യാപിച്ചത് മാത്രമാണ്. ഇനി കര്‍ഷകരുടെ കാര്യമെടുക്കാം. രാഹുല്‍ സൂചിപ്പിക്കുന്നത് പ്രകാരം ഒരൊറ്റ പൈസ പോലും കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കില്ല. നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം ദീര്‍ഘകാലത്തേക്കുള്ളതാണ്. കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന ചോദ്യവും രാഹുല്‍ അടുത്തതായി ഉന്നയിച്ചേക്കും. നേരിട്ട് പണം എത്തിച്ചാല്‍ അത് സര്‍ക്കാരിന് നഷ്ടമുണ്ടാക്കുമെന്ന് ബിജെപി ചെയ്യുന്ന പ്രവര്‍ത്തിയില്‍ നിന്ന് വ്യക്തമാണ്.

കിസാന്‍ നേതാവ്

കിസാന്‍ നേതാവ്

കര്‍ഷകരുടെ സ്വന്തം നേതാവായി രാഹുല്‍ വീണ്ടും റീപാക്കേജ് ചെയ്യുകയാണ് നാലാം ഘട്ട മാറ്റമായി മുന്നിലുള്ളത്. 2017 മുതല്‍ ആ ശൈലി സ്വീകരിച്ചാണ് രാഹുല്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രബലനായത്. ഗുജറാത്തില്‍ 85 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് കുതിച്ചതും, മധ്യപ്രദേശിലും, ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസ് വിജയിച്ചത് കിസാന്‍ കീ നേതാ രാഹുല്‍ ഗാന്ധി എന്ന മുദ്രാവാക്യം ഉന്നയിച്ചായിരുന്നു. ലോക്ഡൗണ്‍ കാരണം ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. 40 ശതമാനം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാനാണ് ഒരുങ്ങുന്നത്. ഇത് ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടാണ്. രാഹുലിന്റെ റീ ബ്രാന്‍ഡിംഗ് ഈ സര്‍വേ അടിസ്ഥാനമാക്കിയാണ്.

എന്തുകൊണ്ട് അതിഥി തൊഴിലാളികള്‍

എന്തുകൊണ്ട് അതിഥി തൊഴിലാളികള്‍

മോദി ഇവരെയും അവഗണിച്ചത് രാഷ്ട്രീയ നേട്ടമായിട്ടാണ് രാഹുല്‍ കാണുന്നത്. ഇവര്‍ ഇന്ത്യയുടെ തൊഴില്‍ മേഖലയുടെ 50 ശതമാനത്തോളമുണ്ട്. പ്രധാനമായും അന്യസംസ്ഥാന തൊഴിലാളികളെല്ലാം യുവാക്കളാണ്. കൃഷിയിലേക്ക് മടങ്ങാന്‍ ഇവര്‍ക്ക് താല്‍പര്യമില്ല. ഇവരെ നേരിട്ട് കണ്ടതിലൂടെ വലിയ രാഷ്ട്രീയ പ്രഖ്യാപനമാണ് രാഹുല്‍ നടത്തിയത്. കോണ്‍ഗ്രസ് സ്വന്തം കൈയ്യില്‍ നിന്ന് കാശ് മുടക്കിയാണ് ഇവരെ നാട്ടിലെത്തിക്കുന്നത്. എംപി ഫണ്ടില്ലാതിരുന്നിട്ടും രാഹുല്‍ സ്വന്തം കൈയ്യില്‍ നിന്നാണ് പണം ഇവര്‍ക്കായി വിനിയോഗിക്കുന്നത്.

ക്രിയാത്മക നിര്‍ദേശങ്ങള്‍

ക്രിയാത്മക നിര്‍ദേശങ്ങള്‍

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അവഗണിക്കപ്പെട്ട വിഭാഗമാണ് മാധ്യമപ്രവര്‍ത്തകര്‍. ഇവര്‍ ജനങ്ങളുമായി അടുപ്പം സ്ഥാപിക്കുന്നതിന് രാഹുലിന് ഏറ്റവും നല്ല മാര്‍ഗമാണ്. ഇനി വിമര്‍ശനം എന്ന രീതി മോദിക്ക് നേരെയില്ല. വളരെ തന്ത്രപരമായി ക്രിയാത്മക നിര്‍ദേശങ്ങള്‍ എന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍ ഇതിന് വിമര്‍ശനത്തിന്റെ സ്വഭാവമുണ്ടാകും. ഇതിലൂടെ ബിജെപിയുടെ കൂട്ടത്തോടെയുള്ള സൈബര്‍ ആക്രമണവും വിമര്‍ശനങ്ങളും തടയാനും രാഹുലിന് സാധിച്ചു. മൂന്നാമത്തെ മാറ്റമാണ് ഇതില്‍ ഏറ്റവും വിജയകരമായിട്ടുള്ളത്. ധനമന്ത്രിയുടെ പാക്കേജുമായി ചേര്‍ന്നിട്ടുള്ളതായിരുന്നു ഇത്. കര്‍ഷകര്‍ രാഹുലിന്റെ നിര്‍ദേശത്തെ സ്വീകരിച്ചിരിക്കുകയാണ്.

പുതിയ പ്രതിപക്ഷം

പുതിയ പ്രതിപക്ഷം

പ്രതിപക്ഷത്തെ ആള്‍ട്ടര്‍നേറ്റീവ് നേതൃത്വമായി മാറ്റിയെടുക്കാനാണ് രാഹുലിന്റെ പടയൊരുക്കം. ആരുണ്ട് രാഹുലിന് പകരം പ്രതിപക്ഷത്ത് എന്ന ചോദ്യം തന്നെ ഇല്ലാതായിരിക്കുകയാണ്. ന്യായ് പദ്ധതി അടക്കം ഒരുവശത്ത് കൂടി രാഹുല്‍ അവതരിപ്പിക്കുന്നുണ്ട്. ഈ സമയത്ത് ന്യായ് പദ്ധതിക്ക് ഏറെ ശ്രദ്ധ നേടാനാവുമെന്ന് ഉറപ്പാണ്. കാരണം ജനസംഖ്യയുടെ നല്ലൊരു ശതമാനം ദാരിദ്ര്യത്തിലാണ്. സാധാരണ ജനങ്ങളുമായി കൂടുതല്‍ സംസാരിക്കുമെന്ന് രാഹുല്‍ പറയുന്നു. സോണിയാ ഗാന്ധിയുടെ നിര്‍ദേശങ്ങളും ഈ മാറ്റത്തിന് പിന്നിലുണ്ട്. ശാന്തയായി സോണിയ സ്വീകരിച്ച നയങ്ങളാണ് 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്. ക്ഷുഭിത യൗവ്വനം എന്ന പരിവേഷവും രാഹുല്‍ വലിച്ചെറിഞ്ഞിരിക്കുകയാണ്.

വിജയനായകനായി രാഹുല്‍

വിജയനായകനായി രാഹുല്‍

രാഹുലിന്റെ വരവ് ബിജെപി ക്യാമ്പിനെ ശരിക്കും ഇളക്കി മറിച്ചിരിക്കുകയാണ്. ദില്ലിയില്‍ രാഹുല്‍ അതിഥി തൊഴിലാളികളെ കണ്ടതിന് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ അനില്‍ ചൗധരിയെ പോലീസ് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളെ ദില്ലി-യുപി അതിര്‍ത്തിയില്‍ എത്തിച്ചു എന്നാല്‍ ദില്ലി പോലീസ് പറയുന്നത്. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്തതിന്റെ കാരണം അറിയില്ലെന്ന് ചൗധരി പറഞ്ഞു. മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് അറസ്റ്റെന്ന് കോണ്‍ഗ്രസ് പറയുന്നു. രാഹുല്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കി എന്ന് ബിജെപിയുടെ തന്നെ നീക്കങ്ങളില്‍ നിന്ന് വ്യക്തമാണ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലിനുള്ള ഏറ്റവും വലിയ അഡ്വാന്റേജ് കൂടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+