Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിയെ കുംഭമേളയ്ക്ക് ക്ഷണിച്ച് ബിജെപി മന്ത്രി.... റാഫേലിലെ പാപങ്ങള്‍ കഴുകി കളയാം!!

വാരണാസി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുംഭമേളയ്ക്ക് ക്ഷണിച്ച് ഉത്തര്‍പ്രദേശിലെ ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ്. ഒപ്പം നല്ല പരിഹാസവും അദ്ദേഹം നടത്തിയിട്ടുണ്ട്. റാഫേല്‍ ഇടപാടില്‍ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാം കള്ളങ്ങളായിരുന്നു. ഇത് അദ്ദേഹത്തെ മഹാപാപിയാക്കിയിരിക്കുകയാണ്. ഇത് കഴുകി കളയാനാണ് അദ്ദേഹത്തെ കുംഭമേളയിലേക്ക് ക്ഷണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഗംഗാദേവി രാഹുലിന്റെ എല്ലാ പാപങ്ങളും പൊറുക്കും. പ്രയാഗ് രാജിലേക്ക് അദ്ദേഹത്തെ ഞാന്‍ ക്ഷണിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി റാഫേല്‍ ഇടപാടില്‍ അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും സിദ്ധാര്‍ത്ഥ് നാഥ് പറഞ്ഞു.

1

കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ചൂടേറിയ വാഗ്വാദങ്ങളായിരുന്നു റാഫേല്‍ അഴിമതിയില്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ രാഹുല്‍ ഉന്നയിച്ചിരുന്നു. അതേസമയം ബിജെപി മന്ത്രി അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ചുള്ള നിലപാടും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരും എത്രയും പെട്ടെന്ന് രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. സുപ്രീം കോടതി ഈ വിഷയത്തില്‍ പെട്ടെന്ന് തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശില്‍ വന്ദേമാതര ആലാപനം അവസാനിപ്പിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+