Get Updates
Get notified of breaking news, exclusive insights, and must-see stories!

'അയാൾ മരിച്ചു, ആ രാഹുൽ ഗാന്ധിയെ ഞാൻ കൊന്നു കളഞ്ഞു', മാധ്യമപ്രവർത്തകരോട് രാഹുൽ

ദില്ലി: ജനങ്ങളുടെ മനസ്സിലുളള രാഹുല്‍ ഗാന്ധിയെന്ന ആ വ്യക്തിയെ താന്‍ കൊന്നു കളഞ്ഞുവെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആ പ്രതിച്ഛായയെ കുറിച്ച് ഓര്‍ത്ത് തനിക്ക് ആശങ്ക ഇല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ ഹരിയാനയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്ര താങ്കളുടെ പ്രതിച്ഛായ മാറ്റിയോ എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.

രാഹുല്‍ ഗാന്ധി എന്നത് നിങ്ങളുടെ മനസ്സിലാണ്. ആ രാഹുല്‍ ഗാന്ധിയെ ഞാന്‍ കൊന്നു കളഞ്ഞു. അയാള്‍ ഇനി അവിടെ ഇല്ല. എന്റെ മനസ്സില്‍ തീരെ ഇല്ല. അയാള്‍ മരിച്ചു, രാഹുല്‍ ഗാന്ധി പറഞ്ഞു.

rahul gandhi

''നിങ്ങള്‍ ഇപ്പോള്‍ കണ്ട് കൊണ്ടിരിക്കുന്ന വ്യക്തി രാഹുല്‍ ഗാന്ധിയല്ല. നിങ്ങള്‍ക്ക് അയാളെ കാണാം. നിങ്ങള്‍ക്ക് അത് മനസ്സിലായിട്ടില്ല. ഹിന്ദു പുരാണങ്ങള്‍ വായിക്കൂ. ശിവനെ കുറിച്ച് വായിക്കൂ, നിങ്ങള്‍ക്ക് മനസ്സിലാകും. നിങ്ങള്‍ ഞെട്ടേണ്ടതില്ല. രാഹുല്‍ ഗാന്ധി നിങ്ങളുടെ തലയ്ക്കുളളിലാണ്, എന്റേതിലല്ല. അയാള്‍ ബിജെപിയുടെ തലയ്ക്കകത്താണ്, എന്റെതിലല്ല'', രാഹുല്‍ ഗാന്ധി പറഞ്ഞു.

'പ്രതിച്ഛായ എന്റെ പരിഗണനാ വിഷയമേ അല്ല. ഏത് ഇമേജും അത് നല്ലതാകട്ടെ മോശമാകട്ടെ നിങ്ങള്‍ക്ക് എന്റെ മേല്‍ ചാര്‍ത്തി നല്‍കാം, ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ നവംബറിലും രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് സമാന പ്രതികരണം നടത്തിയിരുന്നു. ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധി എന്ന വ്യക്തിയെ കുറിച്ചല്ലെന്നാണ് രാഹുല്‍ പറഞ്ഞത്. ''വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ രാഹുല്‍ ഗാന്ധിയെ താന്‍ വിട്ടയച്ചു. നിങ്ങളുടെ മനസ്സിലാണ് രാഹുല്‍ ഗാന്ധി ഉളളത്. എന്റെ മനസ്സില്‍ അല്ല. അത് മനസ്സിലാക്കാന്‍ ശ്രമിക്കൂ'' എന്നാണ് തന്റെ ഇമേജിനെ കുറിച്ച് രാഹുല്‍ പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+