കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഹുൽ ഗാന്ധിയാണ് എന്റെ നേതാവ്..' ദില്ലി രാംലീല മൈതാനിയിൽ രാഹുലിനെ ഉയർത്തിക്കാട്ടി പ്രിയങ്ക ഗാന്ധി!

Google Oneindia Malayalam News

Recommended Video

cmsvideo
Rahul Gandhi is My leader, Says Priyanka Gandhi at Bharat Bhachao rally

ദില്ലി: രാഹുലാണ് എന്റെ നേതാവെന്ന് രാംലീല മൈതാനിയിലെ ഭാരത് ബച്ചാവോ റാലിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദേശീയ പൗരത്വ നിയമ ഭേദഗതിയുടെതടക്കം പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് പ്രിയങ്കയുടെ പരാമര്‍ശം. വിവിധ വിഷയങ്ങളില്‍ പ്രിയങ്ക ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചു.

സിനിമയിലെ വമ്പനെതിരെ വെളിപ്പെടുത്തലുകളുമായി ഷെയിൻ നിഗം! മാഫിയ ടീമൊക്കെയാണ് എന്ന് കേട്ടിട്ടുണ്ട്!സിനിമയിലെ വമ്പനെതിരെ വെളിപ്പെടുത്തലുകളുമായി ഷെയിൻ നിഗം! മാഫിയ ടീമൊക്കെയാണ് എന്ന് കേട്ടിട്ടുണ്ട്!

കേന്ദ്ര സര്‍ക്കാരിനെതിരെ സംഘടിക്കാന്‍ പ്രിയങ്ക ഗാന്ധി അണികളോട് ആഹ്വാനം ചെയ്തു. മോദിയുണ്ടെങ്കില്‍ സാധ്യമാണ് എന്ന ബിജെപിയുടെ മുദ്രാവാക്യത്തേയും പ്രിയങ്ക ഗാന്ധി പരിഹസിച്ചു. മോദി ഉണ്ടെങ്കില്‍ തൊഴിലില്ലായ്മയും കര്‍ഷക പ്രശ്‌നങ്ങളുമെല്ലാമാണ് സാധ്യമെന്നാണ് പ്രിയങ്ക പരിഹസിച്ചത്.

RG

മോദി വന്നതോടെ ഉളളി വിലയും തൊഴിലില്ലായ്മയുമാണ് പെരുകിയത്. കോടിക്കണക്കിന് ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ജനങ്ങളേയും അവരുടെ വികാരങ്ങളേയും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. കേന്ദ്ര നയങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്താനും അണികളോട് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഇന്ത്യയുടെ ഭരണഘടന തകര്‍ത്തെറിയപ്പെടുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

രാജ്യം വിഭജിക്കപ്പെടുമെന്നും നിശബ്ദരായിരിന്നാല്‍ ബിജെപിയുടേയും ആര്‍എസ്എസിന്റേയും നേതാക്കളെ പോലെ നമ്മളും ആ വിഭജനത്തിന് ഉത്തരവാദികള്‍ ആയിരിക്കുമെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. പതിനായിരങ്ങളാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ രാംലീല മൈതാനത്ത് എത്തിയത്. പ്രതിഷേധ പരിപാടിയില്‍ ഉടനീളം പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്ക് ജയ് വിളിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ പദവിയിലേക്കുളള തിരിച്ച് വരവിന്റെ തുടക്കമായേക്കാം രാംലീല മൈതാനിയിലെ പ്രക്ഷോഭം.

English summary
Rahul Gandhi is My leader, Says Priyanka Gandhi at Bharat Bhachao rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X