കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി തന്‍റെ നേതാവല്ലെന്ന് ഹാര്‍ദ്ദിക് പട്ടേല്‍.. പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്കിറങ്ങണം

  • By Desk
Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്‍റെ നേതാവ് അല്ലെന്ന് ഗുജറാത്ത് പാട്ടീധാര്‍ അനമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍. അതേസമയം പ്രീയങ്കാ ഗാന്ധി രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നും ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. മുംബൈയില്‍ നടന്ന പരിപാടിയിലാണ് ഹാര്‍ദ്ദിക് തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഡിസംബറില്‍ ഗുജറാത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യം ചേര്‍ന്ന ഹാര്‍ദ്ദിക് രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

hardik patel

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും മോഷണം...യാത്രക്കാര്‍ ജാഗ്രതെ!!കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും മോഷണം...യാത്രക്കാര്‍ ജാഗ്രതെ!!

രാഹുല്‍ ഗാന്ധിയോട് അടുത്ത സബന്ധമുണ്ട്. അതിനര്‍ത്ഥം അദ്ദേഹം തന്‍റെ നേതാവാണെന്നല്ല. പ്രീയങ്കാ വദ്ര ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ഹാര്‍ദ്ദിക് പറഞ്ഞു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. മത്സരിക്കാന്‍ ഭയമുള്ളതിനാല്‍ അല്ല. മറിച്ച് ജനങ്ങളുമായി അടുത്ത് ഇടപഴകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. തന്‍റ മണ്ഡലത്തിലെ ജനങ്ങളുടെ സ്പന്ദനം തിരിച്ചറിഞ്ഞാല്‍ മാത്രമേ ഒരു നല്ല നേതാവാന്‍ കഴിയൂവെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വകരിച്ച നിലപാടിനേയും ഹാര്‍ദ്ദിക് വിമര്‍ശിച്ചു. കോണ്‍ഗ്രസ് പാട്ടീദാര്‍ സമൂഹത്തേയും പ്രക്ഷോഭത്തേയും മുഴവനായും പിന്തുണച്ചിരുന്നെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന് കൂടുതല്‍ വോട്ടുകള്‍ നേടാന്‍ കഴിയുമായിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന് 182 അംഗ നിയമസഭയില്‍ 77 സീറ്റാണ് ലഭിച്ചത്. അതേസമയം താന്‍ ഒരാള്‍ കോണ്‍ഗ്രസിന് ഒപ്പം നിന്നതുകൊണ്ട് മാത്രമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന് ഇത്രയും സീറ്റുകള്‍ ലഭിച്ചതെന്നും പട്ടേല്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്.

മരിക്കും മുന്‍പ് മധുവിന് ഒരുതുള്ളി വെള്ളം കൊടുത്തില്ല... വെള്ളം ചോദിച്ചപ്പോള്‍ തലക്കൊഴിച്ചുമരിക്കും മുന്‍പ് മധുവിന് ഒരുതുള്ളി വെള്ളം കൊടുത്തില്ല... വെള്ളം ചോദിച്ചപ്പോള്‍ തലക്കൊഴിച്ചു

ഷംസുദ്ദീന്‍ എംഎല്‍എക്ക് കണക്കിന് കേട്ടു; കൂടെ ഇരുന്ന ഉടനെ ചാടി എഴുന്നേറ്റു!! മധു മതി, എണീറ്റുപോടാ...ഷംസുദ്ദീന്‍ എംഎല്‍എക്ക് കണക്കിന് കേട്ടു; കൂടെ ഇരുന്ന ഉടനെ ചാടി എഴുന്നേറ്റു!! മധു മതി, എണീറ്റുപോടാ...

English summary
Hardik Patel, the 24-year-old face of the Patidar campaign in Gujarat, said he did not consider Congress president Rahul Gandhi "my leader", adding that he favoured the entry of Mr Gandhi's sister Priyanka Vadra in politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X