കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി വിദേശ വനിതയുടെ മകന്‍; ദേശസ്‌നേഹിയാകാന്‍ കഴിയില്ല, വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

  • By Goury Viswanathan
Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം രാഹുല്‍ ഗാന്ധി എന്ന കോണ്‍ഗ്രസ് അധ്യക്ഷന്റെ വിജയമാണ്. പാര്‍ട്ടിയുടെ അധ്യക്ഷ പദവിയേറ്റെടുത്ത് ഒരു വര്‍ഷം തികയുമ്പോള്‍ ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് തരംഗം ആഞ്ഞടിച്ചു. രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി ആരാകും എന്ന ചോദ്യത്തിന് കൂടി ഉത്തരം ലഭിച്ചിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

തിരഞ്ഞെടുപ്പ് വിജയം രാഹുല്‍ ഗാന്ധിയെ കൂടുതല്‍ ജനകീയനാക്കി. പപ്പുവെന്ന് പരസ്യമായി വിളിച്ച് അപമാനിച്ചവര്‍ പോലും രാഹുല്‍ ഗാന്ധി എന്ന നേതാവിന്റെ നേതൃപാടവം തിരിച്ചറിഞ്ഞിരിക്കുന്നു. രാഹുല്‍ ഗാന്ധിയെ വ്യക്തിഹത്യ ചെയ്യാന്‍ കിട്ടുന്ന ഒരു അവസരവും ബിജെപി നേതാക്കള്‍ പാഴാക്കാറില്ല. സോണിയ ഗാന്ധിയുടെ ഇറ്റലി ബന്ധം ചൂണ്ടിക്കാട്ടി രാഹുലിന്റെ രാജ്യ സ്‌നേഹത്തെ ചോദ്യം ചെയ്തിരിക്കുകയാണ് ബിജെപി നേതാവ്. വിശദാംശങ്ങള്‍ ഇങ്ങനെ:

 വിദേശ വനിതയുടെ മകന്‍

വിദേശ വനിതയുടെ മകന്‍

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയാണ് രാഹുല്‍ ഗാന്ധിയുടെ വംശപാരമ്പര്യം ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുന്നത്. വിദേശ വനിതയുടെ മകനായി ജനിച്ച രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും രാജ്യസ്‌നേഹിയാകാന്‍ കഴിയില്ല, അദ്ദേഹത്തിന്റെ ഹൃദയത്തില്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ ഉണ്ടായിരിക്കല്ല എന്നായിരുന്നു കൈലാഷിന്റെ പരാമര്‍ശം.

 സോണിയാ ഗാന്ധി ഇറ്റലിക്കാരി

സോണിയാ ഗാന്ധി ഇറ്റലിക്കാരി

ഇറ്റലിക്കാരിയായ സോണിയ ഗാന്ധിയുടെ മകന് ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനാവില്ലെന്നാണ് ്ബിജെപി നേതാവ് വാദിക്കുന്നത്. കൈലാഷിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉന്നയിച്ചു. പരാമര്‍ശം വിവാദമായിട്ടും ട്വീറ്റ് പിന്‍വലിക്കാനോ മാപ്പ് പറയാനോ നേതാവ് തയാറായിട്ടില്ല. രാഹുല്‍ ഗാ്ന്ധിക്കെതിരെ പല സന്ദര്‍ഭങ്ങളിലായി ബിജെപി വിദേശി പരാമര്‍ശം നടത്തിയിട്ടുണ്ട്.

 ചികിത്സ നല്‍കണം

ചികിത്സ നല്‍കണം

മധ്യപ്രദേശില്‍ ബിജെപി പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് കൈലാഷ് വിജയ് വര്‍ഗിയായിരുന്നു. പതിനഞ്ച് വര്‍ഷം തുടര്‍ച്ചായി ഭരിച്ച സംസ്ഥാനം ബിജെപിക്ക് നഷ്ടമായിരുന്നു. മധ്യപ്രദേശിലെ പരാജയം കൈലാഷിന്റെ തലയ്ക്ക് ക്ഷതമേല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അടിയന്തിരമായ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി തിരിച്ചടിച്ചു.

മുമ്പും വിവാദങ്ങള്‍

മുമ്പും വിവാദങ്ങള്‍

ഇതാദ്യമായല്ല കൈലാഷ് ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. ദില്ലിയില്‍ നിര്‍ഭയ കൂട്ടബലാത്സംഗത്തിന്റെ സമയത്ത് പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തില്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. സ്വന്തം അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന പെണ്‍കുട്ടികള്‍ അതിന്റെ വില നല്‍കേണ്ടി വരുമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇതിന് പിന്നാലെ മധ്യപ്രദേശിനെ പിടിച്ചു കുലുക്കിയ വ്യാപം അഴിമതി ചെറിയ സംഭവമാണെന്നും അതിന് വലിയ പ്രധാന്യം നല്‍കേണ്ട ആവശ്യമില്ലെന്നും കൈലാഷ് പറയുകയുണ്ടായ.ി

 രാഹുല്‍ വിദേശിയെന്ന് ചൗഹാന്‍

രാഹുല്‍ വിദേശിയെന്ന് ചൗഹാന്‍

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് റാലികളില്‍ രാഹുല്‍ ഗാന്ധിയുടെ വിദേശ ബന്ധം ചൂണ്ടിക്കാട്ടി കടന്നാക്രമിച്ചവരില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമുണ്ട്. ഒരു ഹിന്ദി ചലച്ചിത്ര ഗാനത്തിന്റെ വരികള്‍ പാടിയാണ് രാഹുല്‍ ്്ഒരു ഇന്ത്യക്കാരനെന്നതിനേക്കാള്‍ കൂടുതല്‍ വിദേശിയാണെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ ആക്ഷേപിച്ചത്

തോല്‍വിക്ക് പിന്നാലെ

തോല്‍വിക്ക് പിന്നാലെ

മധ്യപ്രദേശിലെ 230 അംഗ മന്ത്രിസഭയില്‍ 109 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. ശക്തമായ ഭരണ വിരുദ്ധ വികാരമാണ് ശിവരാജ് സിംഗ് ചൗഹാന്‍ നേരിടേണ്ടി വന്നത്. തനിക്ക് വോട്ട് ചെയ്യാത്ത ജനങ്ങളെ താന്‍ കരയിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പില്‍ തോറ്റ മന്ത്രി അര്‍ച്ചന ചിതനിസിന്റെ ഭീഷണിയും പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

English summary
Son Of Foreigner Can't Be Patriot": BJP Leader's Shocker On Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X