കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നരേന്ദ്രമോദിയെ നേരിടുന്ന ഒരേ ഒരു നേതാവ് രാഹുല്‍ ഗാന്ധി; കേരളം പോലുള്ള ചിലയിടങ്ങളും'

  • By News Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്ന സ്ഥിതിവിശേഷമാണ്. ഇത് വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മറക്കുന്നതിനായി മോദി സര്‍ക്കാര്‍ വര്‍ഗീയ പശ്ചാത്തലം സൃഷ്ടിക്കുകയാണെന്ന് അരുന്ധതി റോയ്. സര്‍ക്കാരിന്റെ ഉദാസീനതക്കെതിരെ പ്രതികരിക്കുന്ന ഏക പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മാത്രമാണെന്നും അരുന്ധതി റോയ് പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്നും അരുന്ധതി റോയ് കൂട്ടി ചേര്‍ത്തു.

സാമ്പത്തിക തകര്‍ച്ച

സാമ്പത്തിക തകര്‍ച്ച

ലേബര്‍ പാര്‍ട്ടി നേതാവായ ജെര്‍മി കോര്‍ബിന്‍, ചിന്തകന്‍ താരിഖ് അലി എന്നിവരുമായി നടത്തിയ 'കൊറോണ വൈറസ്, യുദ്ധം, സാമ്രാജ്യത്വം' എന്ന് വെര്‍ച്വല്‍ ചര്‍ച്ചയിലായിരുന്നു അരുന്ധതി റോയിയുടെ പരാമര്‍ശം. അതില്‍ രാദ്യത്തെ സാമ്പത്തിക മാന്ദ്യത്തിനെ കുറിച്ചും ചര്‍ച്ചയായി. രാജ്യത്ത് സാമ്പത്തിക തകര്‍ച്ച അങ്ങേയറ്റത്താണെന്നും ഇതില്‍ നിന്നും തിരിച്ചുവരവുണ്ടാവുമെന്ന് പ്രതീക്ഷയില്ലെന്നും അരുന്ധതി റോയ് പറഞ്ഞു.

 വര്‍ഗീയ അന്തരീക്ഷം

വര്‍ഗീയ അന്തരീക്ഷം

ഇത്തരം പ്രതിസന്ധികളില്‍ നിന്നും വഴി തിരിച്ചുവിടുന്നതിനായി സര്‍ക്കാര്‍ വര്‍ഗീയ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്ത് പലായനമാണ് നടക്കുന്നത്. ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ്. ഈ സാഹര്യത്തില്‍ സര്‍ക്കാര്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചെയ്തതെന്നും അരുന്ധതി കുറ്റപ്പെടുത്തി.

 സ്വകാര്യവല്‍ക്കരണം

സ്വകാര്യവല്‍ക്കരണം

സര്‍ക്കാര്‍ ദേശിയ വിഭവങ്ങളെ സ്വകാര്യവല്‍ക്കരിച്ചു, എല്ലാത്തിനേയും സ്വകാര്യവല്‍ക്കരിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ വിദ്യഭ്യാസത്തെ സ്വകാര്യവല്‍ക്കരിച്ചു. അതില്‍ നിന്നും അരികുവല്‍ക്കരിക്കപ്പെട്ടവരെ ഒഴിവാക്കി. ദളിതര്‍ അതില്‍ നിന്നും പുറത്താണ്. ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുന്ന നിരവധി പേരൊന്നും നമ്മള്‍ക്കിടയില്‍ ഇല്ല്. ഇത് നമുക്ക് വലിയ തിരിച്ചടിയാണെന്നും അരുന്ധതി പറഞ്ഞു.

മുസ്ലീം വിരുദ്ധത

മുസ്ലീം വിരുദ്ധത

ജനങ്ങള്‍ നേരിടുന്ന കൊവിഡ്, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, മറക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ മറ്റൊരു അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ഹിന്ദു ദേശിയത ഉയര്‍ത്തിപിടിച്ചും മുസ്ലീം വിരുദ്ധത അഴിച്ചുവിട്ടും. അവര്‍ വിദ്വേഷം വില്‍ക്കുകയാണ്. മധ്യവര്‍ഗവും മാധ്യമ പ്രവര്‍ത്തകരും മഹാനായി സൃഷ്ടിക്കുന്നത് കൊണ്ട് തന്നെ മോദിക്ക് എന്തും വില്‍ക്കാനാവും. കഷണ്ടിയുള്ള ഒരാള്‍ക്ക് ചീപ്പ് വില്‍ക്കാന്‍ വരെ മോദിക്ക് കഴിയും. വ്യവസായികള്‍ക്കും മാധ്യമങ്ങള്‍ക്കുമിടയില്‍ ഒരു തരം ഭയം നിലനില്‍ക്കുന്നുവെന്നും അരുന്ധതി റോയ് പറഞ്ഞു.

 കേരളം പോലുള്ള സംസ്ഥാനങ്ങള്‍

കേരളം പോലുള്ള സംസ്ഥാനങ്ങള്‍

രാജ്യത്ത് പ്രതിപക്ഷമില്ലേയെന്ന താരിഖ് അലിയുടെ ചോദ്യത്തിന് കേരളത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അരുന്ധതിയുടെ മറുപടി. പ്രതിസന്ധിയെ മികച്ച രീതിയില്‍ തരണം ചെയ്യുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ന്ത്യയില്‍ ഉണ്ടെന്നായിരുന്നു അരുന്ധതിയുടെ മറുപടി.

 രാഹുല്‍ ഗാന്ധി മാത്രം

രാഹുല്‍ ഗാന്ധി മാത്രം

അതേസമയം മോദിയെ നേരിടുന്ന ഒരു രാഷ്ട്രീയ നേതാാവ് മാത്രമെ രാജ്യത്തുള്ളു. അത് രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെങ്കിലും അദ്ദേഹം മോദിക്കെതിരെ പ്രതിരോധം തീര്‍ക്കുകയാണ്. മറ്റുള്ളവരെല്ലാം സംസ്ഥാനത്തിനകത്ത് മാത്രമുള്ള പാര്‍ട്ടികളാണ്. അവര്‍ക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാന്‍ പറ്റാത്ത അവസ്ഥയാണ്. അതിന്റെ കാരണം അറിയില്ല.

 നിശബ്ദമാക്കപ്പെടുന്നു

നിശബ്ദമാക്കപ്പെടുന്നു

ഓരോരുത്തര്‍ക്കും അതിന്റേതായ കാരണങ്ങളുണ്ട്. പലരും നിശബ്ദരാക്കപ്പെടുകയോ നിയമനടപടികള്‍ നേരിടുകയോ ചെയ്യുകയാണ്. ഒരു രാഷ്ട്രീയക്കാരമോ ബ്യൂറോക്രാറ്റോ ആകട്ടെ എല്ലാവരുടേയും തലച്ചോര്‍ ഒരു തരം ഭയത്തില്‍ മരവിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. അവര്‍ പ്രതികരിക്കുമ്പോള്‍ ആക്രമിക്കപ്പെടുകയാണ്. അതിനാല്‍ പലരുടേയും ഉള്ളില്‍ ഭയമാണെന്നും അവര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല

സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല

ലോക്ക്ഡൗണ്‍ കാലത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇങ്ങനെയൊരു കുതിച്ചുചാട്ടം മറ്റെവിടേയും കണ്ടിട്ടില്ലെന്നും ആദ്യ കേസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത് രണ്ട് മാസങ്ങള്‍ക്കിപ്പുറവും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തി.

English summary
Rahul Gandhi is the only one Opposition Leader Who Attacks Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X