'രാഹുൽ ഗാന്ധി പഠിപ്പില്ലാത്തവനാണ്, രാഷ്ട്രീയത്തെ കുറിച്ച് യാതൊരു അറിവും ഇല്ല';അസം മുഖ്യമന്ത്രി
ഡൽഹി: ബി ജെ പി രാഷ്ട്രീയത്തിൽ കുടുംബവാഴ്ചയാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബി ജെ പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ. രാഹുൽ ഗാന്ധി വിദ്യാഭ്യാസമില്ലാത്തയാളാണെന്നും രാഷ്ട്രീയത്തെ കുറിച്ച് യാതൊരു ധാരണയും ഇല്ലെന്നും ഹിമന്ത പറഞ്ഞു.
'അമിത് ഷായുടെ മകൻ എങ്ങനെയാണ് ചിത്രത്തിൽ വന്നത്? അദ്ദേഹം ബി ജെ പിയിൽ പോലും ഇല്ല. പക്ഷേ രാഹുൽ ഗാന്ധിയുടെ മുഴുവൻ കുടുംബവും രാഷ്ട്രീയത്തിൽ ഉണ്ട്. ബി സി സി ഐ ബി ജെ പിയുടെ ഭാഗമാണെന്നായിരിക്കും രാഹുൽ ഗാന്ധി കരുതുന്നുണ്ടാകുക. എന്നോട് രാഹുലിനെ കുറിച്ച് കൂടുതൽ ഒന്നും ചോദിക്കേണ്ടതില്ല. അയാൾ പഠിക്കാത്തയാളാണ്', ഹിമന്ത പറഞ്ഞുു. ഉത്തർപ്രദേശിൽ നിന്നുള്ള എംഎൽഎയായ രാജ്നാഥ് സിംഗിന്റെ മകനെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി താരതമ്യം ചെയ്യാൻ സാധിക്കുമോയെന്നും ഹിമന്ത ചോദിച്ചു.

'രാജ്നാഥ് സിംഗിന്റെ മകനാണോ ബിജെപിയെ നിയന്ത്രിക്കുന്നത്? രാഹുൽ ഗാന്ധിയ്ക്ക് രാഷ്ട്രീയത്തെ കുറിച്ച് യാതൊരു ധാരണയും ഇല്ല. കുടുംബവാഴ്ചയുടെ ഭാഗമാണ് രാഹുൽ. ഒരു കുടുംബത്തിലെ മുത്തച്ഛനും അമ്മയും അച്ഛനും സഹോദരനും സഹോദരിയുമെല്ലാം രാഷ്ട്രീയത്തിൽ എന്നിട്ട് അവർ ഒരു പാർട്ടിയെ തന്നെ നിയന്ത്രിക്കുന്നു. അതിനെ എങ്ങനെയാണ് ബി ജെ പിയുമായി അയാൾക്ക് താരതമ്യം ചെയ്യാൻ സാധിക്കുക', ഹിമന്ത ചോദിച്ചു.
മിസോറാമിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു ബി ജെ പിക്കെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തിയത്.കുടുംബ രാഷ്ട്രീയമുയര്‍ത്തി കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന അമിത് ഷായുടേയും രാജ്‌നാഥ് സിംഗിന്റേയും മക്കള്‍ എന്ത് ചെയ്യുന്നുവെന്നായിരുന്നു രാഹുലിന്റെ ചോദ്യം. 'എന്താണ് അമിത് ഷായുടെ മകൻ ചെയ്യുന്നത്. അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിനെ ഭരിക്കുകയാണ്. രാജ്‌നാഥ് സിങ്ങിന്റെ മകൻ എന്തു ചെയ്യുന്നു? അനുരാഗ് ഠാക്കൂർ ആരാണ്? ബിജെപിയിൽ ഒരുപാട് പേർ രാഷ്ട്രീയ കുടുംബ പശ്ചാത്തലമുള്ളവരാണ്' - രാഹുൽ പറഞ്ഞു.
യു പിയിലെ ബി ജെ പിയുടെ അധ്യക്ഷൻ ആണ് രാജ്നാഥ് സിംഗിന്റെ മകനായ പങ്കജ് സിംഗ്. നോയ്ഡയിൽ നിന്നാണ് പങ്കജ് തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്രമന്ത്രി അനുരാഗ് സിംദ് ഠാക്കൂർ ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമലിന്റെ മകനാണ്.












Click it and Unblock the Notifications