കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വാരണാസിയിലെ 'ശുഭവാര്‍ത്ത'.. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മനസ് തുറന്ന് രാഹുല്‍

  • By
Google Oneindia Malayalam News

വാരണാസിയില്‍ ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന വാര്‍ത്തകള്‍ക്കിടയിലാണ് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയായി സാക്ഷാല്‍ പ്രിയങ്ക ഗാന്ധി തന്നെ മത്സരരംഗത്ത് ഉണ്ടാകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇതിനോട് ഇതുവരേയും എഐസിസി നേതൃത്വമോ രാഹുല്‍ ഗാന്ധിയോ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പ്രിയങ്കയുടെ ഭര്‍ത്താവ് റോബേര്‍ട്ട് വധ്ര പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തെ തള്ളിയതുമില്ല.

<strong>'ശബരിമല അരവണ കൗണ്ടറില്‍ വിസ്പര്‍ വില്‍ക്കും'.. കമന്‍റ് വ്യാജമെന്ന് വെളിപ്പെടുത്തി എസ്എഫ്ഐ നേതാവ്</strong>'ശബരിമല അരവണ കൗണ്ടറില്‍ വിസ്പര്‍ വില്‍ക്കും'.. കമന്‍റ് വ്യാജമെന്ന് വെളിപ്പെടുത്തി എസ്എഫ്ഐ നേതാവ്

ഇപ്പോള്‍ രാഹുല്‍ ഗാന്ധി തന്നെ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക മത്സരിക്കുമോ ഇല്ലെയോ എന്ന കാര്യത്തില്‍ രാഹുല്‍ മനസ് തുറന്നത്.

 പ്രിയങ്കയും മോദിയും

പ്രിയങ്കയും മോദിയും

വാരണാസിയില്‍ മോദിക്കെതിരെ മത്സരിച്ചാല്‍ എന്താ, കുഴപ്പമുണ്ടോ? ഗംഗയില്‍ ബോട്ട് പ്രചരണത്തിനിടെ മാധ്യമങ്ങളോടും പ്രവര്‍ത്തകരോടുമുള്ള പ്രിയങ്ക ഗാന്ധിയുടെ ഈ ചോദ്യമായിരുന്നു വാരണാസിയില്‍ പ്രിയങ്ക ഗാന്ധി തന്നെ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്ക് ചൂടുപിടിപ്പിച്ചത്.

 പ്രതീക്ഷയോടെ പ്രവര്‍ത്തകര്‍

പ്രതീക്ഷയോടെ പ്രവര്‍ത്തകര്‍

അതുവരെ റായ്ബറേലയില്‍ പ്രിയങ്ക സോണിയയ്ക്ക് പകരം എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ അവസാനിക്കുകയും ചെയ്തു. ബിജെപിയുടെ ഉറച്ച കോട്ടയായ വാരണാസിയില്‍ പ്രിയങ്ക ഗാന്ധിയെ പോലുള്ള ഒരു സ്ഥാനാര്‍ത്ഥി വരണമെന്നാണ് പ്രവര്‍ത്തകരും യുപിയിലെ നേതാക്കളും ആവശ്യപ്പെടുന്നത്.

 പൊടിപാറും

പൊടിപാറും

വാരണാസിയില്‍ ഇത്തവണ മോദി വിരുദ്ധ തരംഗം നിലനില്‍ക്കുന്നുണ്ട്. ഇതിനെ പ്രിയങ്കയിലൂടെ വോട്ടാക്കിമാറ്റാമെന്നും അതുവഴി 2022 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാമെന്നും നേതൃത്വം പറയുന്നു.

 ഭര്‍ത്താവ് വധ്രയും

ഭര്‍ത്താവ് വധ്രയും

പ്രവര്‍ത്തകരുടെ ആവശ്യം ശക്തമായതോടെ വാരണാസിയില്‍ മത്സരത്തിന് തയ്യാറാണെന്നാണ് പ്രിയങ്ക പറഞ്ഞിരിക്കുന്നത്. പക്ഷേ എഐസിസി നേതൃത്വം ഇക്കാര്യത്തിലുള്ള അന്തിമ തിരുമാനം അറിയിച്ചിട്ടില്ല.

 ഗംഗയിലെ ബോട്ട് പ്രചരണം

ഗംഗയിലെ ബോട്ട് പ്രചരണം

അമ്മ സോണിയാ ഗാന്ധിക്ക് പ്രിയങ്ക മത്സരിക്കുന്നതിനോട് താത്പര്യമില്ല. മോദിയോട് ഏറ്റുമുട്ടി ജയിച്ചില്ലേങ്കില്‍ പ്രിയങ്കയുടെ രാഷ്ട്രീയ ഭാവി തന്നെ അവസാനിച്ചേക്കും എന്നാണ് സോണിയയുടെ ആശങ്കയത്രേ.

ശക്തയായ ​എതിരാളി

ശക്തയായ ​എതിരാളി

അതേസമയം പ്രിയങ്ക മോദിയ്ക്ക് ശക്തയായ എതിരാളിയാണെന്നാണ് ഭര്‍ത്താവ് റോബേര്‍ട്ട് വധ്ര കഴിഞ്ഞ ദിവസം പറഞ്ഞത്. അവര്‍ ആത്മവിശ്വാസം ഉള്ള കഠിനാധ്വാനിയായ നേതാവാണ്. അവര്‍ക്ക് മോദിയെ പരാജയപ്പെടുത്താന്‍ കഴിയും എന്നായിരുന്നു വധ്ര പറഞ്ഞത്.

 രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ഇപ്പോള്‍ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഇക്കാര്യത്തില്‍ മറുപടി പറഞ്ഞത്.

 ശുഭ വാര്‍ത്ത

ശുഭ വാര്‍ത്ത

ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള രണ്ട് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ വാരണാസിയില്‍ മോദിക്കെതിരെ സ്ഥാനാര്‍ത്ഥിയാകുമെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ അതാരാകുമെന്ന് രാഹുല്‍ വെളിപ്പെടുത്തിയില്ല.

 മാധ്യമങ്ങളോട്

മാധ്യമങ്ങളോട്

ഇതോടെ പ്രിയങ്ക മോദിക്കെതിരെ മത്സരിക്കുമോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദുച്ചു. എന്നാല്‍ അത് സസ്പെന്‍സ് ആണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി‌. സസ്പെന്‍സ് ഒരിക്കലും മോശം കാര്യം ആയിരിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

 നിഷേധിക്കുന്നില്ല

നിഷേധിക്കുന്നില്ല

അപ്പോള്‍ താങ്കള്‍ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കുന്നില്ല എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് നിഷേധിക്കുന്നുമില്ല,സമ്മതിക്കുന്നുമില്ല എന്നായിരുന്നു രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞത്.

 വാരണാസിയില്‍ ഇപ്പോള്‍

വാരണാസിയില്‍ ഇപ്പോള്‍

1991 മുതല്‍ 2014 വരെ ഏഴ് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കൊപ്പം നിന്ന മണ്ഡലമാണ് വാരണാസി. 2014ല്‍ ആണ് മോദി ആദ്യമായി വാരണാസിയില്‍ മത്സരിക്കാന്‍ എത്തിയത്. മണ്ഡലത്തില്‍ നിന്നും മോദിക്ക് ലഭിച്ചത് 5,81,122 വോട്ടുകളാണ്.മെയ് 19 നാണ് ഇവിടെ വോട്ടെടുപ്പ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
Rahul Gandhi Keeps The Suspense On Sister Priyanka And The Varanasi Buzz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X