രാഹുല്‍ ഗാന്ധിയെ പൊതുവേദിയില്‍ ഉമ്മ വെച്ച് പ്രവര്‍ത്തക! വീഡിയോ വൈറല്‍
Recommended Video

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.യുപിയില്‍ സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പം പ്രചരണം തുടങ്ങിയ പിന്നാലെ വ്യാഴാഴ്ച അദ്ദേഹം ഗുജറാത്തിലും എത്തി.2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം ആദ്യമായാണ് ഗുജറാത്തില്‍ പ്രചരണത്തിന് എത്തിയിരിക്കുന്നത്.
ഇന്ന് വൈലന്റൈന്‍സ് ദിനത്തില്‍ മോദിയുടെ ജന്മാനാട്ടില് എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉഗ്രന്‍ വരവേല്‍പ്പാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ രാഹുലിനെ പാര്‍ട്ടി പ്രവര്‍ത്തക ചുംബിച്ചാണ് സ്വീകരിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മോദിയുടെ നാട്ടില്‍
2017 ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രചരണമായിരുന്നു ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയത്.

കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്
അന്ന് 182 സീറ്റില്‍ 99 സീറ്റുകള്‍ നേടി ബിജെപി വീണ്ടും അധികാരത്തില്‍ ഏറിയെങ്കിലും 60 ല്‍ നിന്ന് 80 സീറ്റിലേക്ക് കോണ്‍ഗ്രസിന് ഉയരാന്‍ സാധിച്ചിരുന്നു.
ബിജെപിയുടെ പല ഉറച്ച മണ്ഡലങ്ങള്‍ കൂടി കോണ്‍ഗ്രസിന്റെ കൈകളില്‍ എത്തുന്ന കാഴ്ചയാണ് ഉണ്ടായത്.

രാഹുല്‍ ഗാന്ധി ഗുജറാത്തില്‍
മോദിയുടെ നാട്ടില്‍ കോണ്‍ഗ്രസിന്റെ വന്‍ തിരിച്ചുവരവായിട്ടാണ് ഇതിനെ വിലയിരുത്തപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച ഗുജറാത്തില്‍ എത്തിയത്.

ആക്രോശ് റാലിക്കിടെ
ഗുജറാത്തിലെ ഗാന്ധി നഗറിനല് നിന്ന് 360 കിമി മാറിയുളള വല്‍സാദിലെ വന്രാജ് ആര്‍സ് ആന്റ് കൊമേഴ്സ് ഗ്രൗണ്ടില്‍ ജന്‍ ആക്രോശ് റാലിയെ അഭിസംബോദന ചെയ്യാനായിരുന്നു രാഹുല്‍ ഗാന്ധി എത്തിയത്. ഇതിനിടയിലാണ് അദ്ദേഹത്തെ പാര്‍ട്ടി പ്രവര്‍ത്തക ചുംബിച്ചത്.

ചുംബിച്ചു
രാഹുലിനെ കാണാന്‍ നിരവധി വനിതാ പ്രവര്‍ത്തകള്‍ വേദിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. നിരവധി പേര് രാഹുലിനെ പൂമാല അണിയിക്കാനായി കാത്തിരിക്കുന്നതിനിടയിലാണ് കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു പ്രവര്‍ത്തക അദ്ദേഹത്തെ ചുംബിച്ചത്.

മാലയണിയിച്ചു
ശേഷം മറ്റ് സ്ത്രീ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ മാല അണിയിക്കുകയും ചെയ്തു. വരളെ സ്നേഹപൂര്‍വ്വം ചുംബനം ഏറ്റുവാങ്ങുന്ന രാഹുലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ചുംബിച്ച ശേഷം അവര്‍ രാഹുലിന്റെ താടി പിടിക്കുന്നതും സ്നേഹ പൂര്‍വ്വം രാഹുലിന് സമീപം നില്ക്കുന്നതുമെല്ലാം വീഡിയോയില്‍ ഉണ്ട്. രാഹുലിന്റെ വീഡിയോ പ്രവര്‍ത്തകരെല്ലാം ഏറ്റെടുത്ത് കഴിഞ്ഞു.

ആദിവാസി ഗ്രാമം
രാഹുല്‍ പ്രചരണ പരിപാടികള്‍ക്ക് തുടക്കമിട്ടത് ധരംപൂരിലെ ദംഗ്രി ഗ്രാമത്തില്‍ നിന്നാണ്. മുത്തശ്ശി ഇന്ദിരാഗാന്ധിയും പിതാവ് രാജീവ് ഗാന്ധിയും പ്രചരണത്തിന് തുടക്കം കുറിച്ച അതേ ആദിവാസി ഗ്രാമത്തില്‍ നിന്നാണ് രാഹുലും തന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ദക്ഷിണ ഗുജറാത്ത്
1980 ല്‍ ഇന്ദിരാ ഗാന്ധിയും 1984 ല്‍ രാജീവ് ഗാന്ധിയും ഇതേ മണ്ഡലത്തില്‍ നിന്നാണ് തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്.
ദക്ഷിണ ഗുജറാത്തിലാണ് ഈ ആദിവാസി ഗ്രാമം.

കോണ്‍ഗ്രസ് അനുകൂലം
പൊതുവേ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന ഈ മണ്ഡലം മികച്ച ശകുനമായാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. ബുള്ളറ്റ് ട്രെയിനിനായി കര്‍ഷക ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഇവിടെ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ്.
|
വീഡിയോ
വൈറല്‍ വീഡിയോ
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications