• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതിനൊക്കെ നിങ്ങള്‍ക്കെന്താണ് അവകാശം? ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കെതിരെ രാഹുല്‍

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ ഭരണത്തില്‍ ഇടപെടുന്നു എന്ന് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. സംസ്ഥാനങ്ങളുടെ ഭരണത്തില്‍ ഇടപെടാന്‍ ഗവര്‍ണര്‍മാര്‍ക്ക് എന്ത് അവകാശമാണ് ഉള്ളത് എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണോ ഗവര്‍ണര്‍മാര്‍ എന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തെ ജനങ്ങള്‍ അല്ല ഗവര്‍ണറെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. ഇന്ത്യയിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി ജെ പിക്കും ആര്‍ എസ് എസിനും എന്താണ് അവകാശങ്ങള്‍ എന്നും രാഹുല്‍ ഗാന്ധി ആരാഞ്ഞു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും രാഹുല്‍ ഗാന്ധി പറഞ്ഞു.

1

ജി എസ് ടി, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയിലും രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ഇന്ന് ഞങ്ങള്‍ ആള്‍ക്കൂട്ടത്തോടൊപ്പം നടക്കുമ്പോള്‍ ഒരു വലിയ നദി ഒഴുകുന്നത് പോലെ തോന്നി. മനുഷ്യത്വത്തിന്റെ ഈ നദിയെ ഞാന്‍ സൂക്ഷ്മമായി നോക്കികാണുകയായിരുന്നു. വെറുപ്പും ദേഷ്യവും ഇവിടെ ഇല്ല, രാഹുല്‍ ഗാന്ധി പറഞ്ഞു.

ടിക്കറ്റ് നിരക്കില്‍ വന്‍ കിഴിവുമായി എയര്‍ ഇന്ത്യ!!; മറ്റാരും നല്‍കാത്ത ഓഫറെന്ന് വിമാനക്കമ്പനിടിക്കറ്റ് നിരക്കില്‍ വന്‍ കിഴിവുമായി എയര്‍ ഇന്ത്യ!!; മറ്റാരും നല്‍കാത്ത ഓഫറെന്ന് വിമാനക്കമ്പനി

2

അതേസമയം ഈ നദിയെ ശല്യപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ചില ആളുകളും സംഘടനകളും ഉണ്ട് എന്നും ഇവിടെ വിദ്വേഷവും അക്രമവും രോഷവും കലര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. നദിയില്‍ കലഹം സൃഷ്ടിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു, അതിനാലാണ് ഞങ്ങള്‍ 'ഭാരത് ജോഡോ യാത്ര' ആരംഭിച്ചത്.

'ഇത് ആരാണ് തുടങ്ങിവെച്ചത് എന്ന് വ്യക്തമായറിയാം... അത് തല്ലിക്കെടുത്തിയേ തീരൂ...' പ്രകാശ് ബാരെ'ഇത് ആരാണ് തുടങ്ങിവെച്ചത് എന്ന് വ്യക്തമായറിയാം... അത് തല്ലിക്കെടുത്തിയേ തീരൂ...' പ്രകാശ് ബാരെ

3

ഇന്ത്യ എന്ന ഈ മനോഹരമായ നദിയില്‍ വിദ്വേഷം പരത്താനും രോഷം പടര്‍ത്താനും അക്രമം പ്രചരിപ്പിക്കാനും തങ്ങള്‍ അവരെ അനുവദിക്കില്ല എന്നും ഒരു സംസ്ഥാനത്തെയും ഒരു ഭാഷയെയും ഒരു ആശയത്തെയും അനാദരിക്കാന്‍ തങ്ങള്‍ അവരെ അനുവദിക്കില്ല എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി റിട്ടേണുകള്‍ തീര്‍പ്പാക്കാത്തതും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഗുജറാത്ത് അടക്കം മൂന്ന് സംസ്ഥാനങ്ങളിലേക്ക് പോകരുത്; പൗരന്‍മാരോട് കാനഡഗുജറാത്ത് അടക്കം മൂന്ന് സംസ്ഥാനങ്ങളിലേക്ക് പോകരുത്; പൗരന്‍മാരോട് കാനഡ

4

സംസ്ഥാനങ്ങളുടെ ജി എസ് ടി കൃത്യസമയത്ത് അടയ്ക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് എന്ത് അവകാശമാണുള്ളത്? ഇത് നിങ്ങളുടെ പണമാണ്, ഈ പണം നിങ്ങള്‍ക്ക് ശരിയായ സമയത്ത് ലഭിക്കണം എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. കേന്ദ്രം രാജ്യത്തെ എല്ലാ സംസ്‌കാരങ്ങളെയും ഭാഷകളെയും ബഹുമാനിക്കണം എന്നും അദ്ദേഹം പറഞ്ഞു.

5

ഒരു ഭാഷയും ഒരു സംസ്‌കാരവും രാജ്യത്തെ മുഴുവന്‍ അടിച്ചേല്‍പ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. നാനാത്വത്തില്‍ ഏകത്വം വേണം. എന്നാല്‍ നമുക്ക് യൂണിഫോമിറ്റി വേണ്ട. ഈ മനോഹരമായ രാജ്യത്ത് ഓരോ സംസ്ഥാനത്തിനും, എല്ലാ സംസ്‌കാരത്തിനും, എല്ലാ ഭാഷകള്‍ക്കും അതിന്റേതായ സ്ഥാനമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

6

ഇന്ന് രാജ്യത്ത് ബി ജെ പി പടര്‍ത്തുന്ന വെറുപ്പിന്റെയും രോഷത്തിന്റെയും ഫലം ഇന്ത്യ കണ്ട ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണ്. കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട ഇടത്തരം വ്യവസായികള്‍ എന്നിവര്‍ വലിയ ദുരിതമാണ് നേരിടുന്നത് എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. നോട്ടുനിരോധനം ഒരു ദുരന്തമാണ് എന്നാണ് പല വ്യവസായികളും തന്നോട് പറഞ്ഞത് എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

7

കേന്ദ്രസര്‍ക്കാരിന്റെ പല നയങ്ങളും രാജ്യത്തെ ശതകോടീശ്വരന്‍മാരായ രണ്ടോ മൂന്നോ വലിയ ബിസിനസുകാരെ മാത്രമാണ് സഹായിച്ചത് എന്ന അഭിപ്രായമാണ് ജനങ്ങള്‍ക്ക് ഉള്ളത് എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ബി ജെ പി നിങ്ങളുടെ പോക്കറ്റില്‍ നിന്ന് പണം എടുത്ത് രാജ്യത്തെ തിരഞ്ഞെടുത്ത കുറച്ച് ആളുകള്‍ക്ക് നല്‍കുന്നു എന്നും അദ്ദേഹം പരിഹസിച്ചു.

English summary
Rahul Gandhi lashes out at governors of non-BJP states and their interfere in ruling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X