കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫില്ലാത്ത വാഹനം, മോദിക്ക് 8400 കോടിയുടെ വിമാനം; നീതിയാണോ എന്ന് രാഹുല്‍

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെ ശക്തിയുക്തം എതിര്‍ക്കുന്ന കോണ്‍ഗ്രസ് നേതാവാണ് രാഹുല്‍ ഗാന്ധി. അതിര്‍ത്തി വിഷയത്തിലും കൊറോണ പ്രതിരോധ രംഗത്തും കേന്ദ്രസര്‍ക്കാരിന്റെ ഓരോ പാളിച്ചകളും ചൂണ്ടിക്കാട്ടി അദ്ദേഹം നിശിതമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉത്തര്‍ പ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ പോലീസ് തടഞ്ഞത്, അദ്ദേഹം നരേന്ദ്ര മോദിയെയും ബിജെപിയെയും വിമര്‍ശിക്കുന്നത് കൊണ്ടാണ് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. രാഹുല്‍ ഗാന്ധിയെ പോലീസ് തടഞ്ഞ വേളയില്‍ അദ്ദേഹം നിലത്ത് വീണ സംഭവവുമുണ്ടായി.

ഇതിനിടെയാണ് സൈനികരുടെ യാത്രാ വീഡിയോ പുറത്ത് വിട്ട് രാഹുല്‍ ഗാന്ധി പുതിയ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്....

 ലക്ഷ്യം മോദിയെ

ലക്ഷ്യം മോദിയെ

രാഹുല്‍ ഗാന്ധി ഇന്ന് പുറത്തുവിട്ട വീഡിയോയില്‍ ലക്ഷ്യം വയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ്. സൈനിക ട്രക്കിന് അകത്തിരിക്കുന്ന ജവാന്‍മാരുടെ വീഡിയോ ആണിത്. ബുള്ളറ്റ് പ്രൂഫ് അല്ലാത്ത വാഹനത്തില്‍ സൈനികരെ മേലുദ്യോഗസ്ഥന്‍ അയച്ച കാര്യമാണ് വിവാദ വിഷയം.

8400 കോടിയുടെ വിമാനം

8400 കോടിയുടെ വിമാനം

ബുള്ളറ്റ് പ്രൂഫ് അല്ലാത്ത വാഹനത്തില്‍ സൈനികരെ രക്തസാക്ഷികളാകാന്‍ വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍. അതേസമയം തന്നെ പ്രധാനമന്ത്രിയ്ക്ക് വേണ്ടി 8400 കോടി രൂപയുടെ വിമാനം സര്‍ക്കാര്‍ വാങ്ങുകയും ചെയ്യുന്നു. ഇത് നീതിയാണോ എന്നാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം.

സുരക്ഷ ഒരുക്കാതെ

സുരക്ഷ ഒരുക്കാതെ

മതിയായ സുരക്ഷ ഒരുക്കാതെ സൈനിക വ്യൂഹത്തെ കശ്മീര്‍ അതിര്‍ത്തിയിലേക്ക് അയച്ച വേളയിലാണ് കഴിഞ്ഞ വര്‍ഷം പുല്‍വാമയില്‍ ആക്രമണമുണ്ടായത്. 40 സിആര്‍പിഎഫ് ഭടന്‍മാരാണ് അന്ന് കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് ശേഷം കശ്മീരിലേക്കുള്ള സൈനികരുടെ യാത്രയില്‍ സര്‍ക്കാര്‍ സുരക്ഷാ മുന്‍കരുതല്‍ എടുത്തിരുന്നു.

പുതിയ സൗകര്യം

പുതിയ സൗകര്യം

കുഴിബോംബ് ആക്രമണത്തില്‍ തകരാത്ത ഒരു വാഹനവും സുരക്ഷ ഉറപ്പാക്കുന്ന സംവിധാനമുള്ള, 30 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ബസ്സുകളും പിന്നീട് സൈനികര്‍ക്ക് അനുവദിച്ചിട്ടുണ്ട്. വന്‍ സേനാ വ്യൂഹത്തെ റോഡ്മാര്‍ഗം കശ്മീരിലേക്ക് അയച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയാണ് പുല്‍വാമ ആക്രമണത്തിന് കാരണമായത് എന്ന് വിമര്‍ശനം ഉയര്‍ന്നതോടെ ആയിരുന്നു ഈ സൗകര്യങ്ങള്‍ അനുവദിച്ചത്.

Recommended Video

cmsvideo
Rahul Gandhi trolled modi for claiming oxygen from wind turbain | Oneindia Malayalam
വിമാനം ഉപയോഗിക്കാം

വിമാനം ഉപയോഗിക്കാം

വന്‍ സേനാ വ്യൂഹത്തെ കശ്മീരിലേക്ക് അയക്കുന്നതിന് റോഡ് മാര്‍ഗം ഉപയോഗിക്കരുത് എന്ന പ്രത്യേക നിര്‍ദേശമുണ്ടിപ്പോള്‍. വിമാന മാര്‍ഗമാണ് സൈനികരെ കശ്മീരിലേക്ക് അയക്കുക. മാത്രമല്ല, തിരിച്ച് മറ്റേതെങ്കിലും സൈനിക കേന്ദ്രത്തിലേക്ക് അയക്കലും വിമാന മാര്‍ഗമായിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

ജഗന്‍ റെഡ്ഡിയുടെ വരവില്‍ കളിമാറും; മോദി സര്‍ക്കാരില്‍ അത്താവാലെ കൂടി; ബാക്കി എല്ലാം ബിജെപിജഗന്‍ റെഡ്ഡിയുടെ വരവില്‍ കളിമാറും; മോദി സര്‍ക്കാരില്‍ അത്താവാലെ കൂടി; ബാക്കി എല്ലാം ബിജെപി

ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യും; വീട്ടിലെത്തി പോലീസ്, റിമാന്റ് ഒഴിവാക്കാനാകില്ലഭാഗ്യലക്ഷ്മിയെയും കൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യും; വീട്ടിലെത്തി പോലീസ്, റിമാന്റ് ഒഴിവാക്കാനാകില്ല

English summary
Is this justice? Rahul Gandhi asks with Sharing Video of Soldiers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X