കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകർക്ക് ലഭിക്കുന്നത് മോദിയുടെ ശൂന്യ പ്രസംഗം; കർഷക മാർച്ചിൽ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ!

Google Oneindia Malayalam News

ദില്ലി: ലക്ഷങ്ങൾ അണിചേർന്ന കർഷക മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യഇപ്പോൾ രണ്ട് പ്രതിസന്ധികളാണ് നേരിട്ട്കൊണ്ടിരിക്കുന്നത്. ശൂന്യമായി കിടക്കുന്ന കർഷകരുടെ ഭാവിയും ജോലിയില്ലാത്ത യുവാക്കളും. പ്രധാനമന്ത്രിയിൽ നിന്നും കർഷകർക്ക് ലഭിക്കുന്നത് ശൂന്യമായ പ്രസംഗങ്ങൾ മാത്രമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

<strong>കർഷകമാർച്ചിന് പിന്തുണയേറുന്നു... ടോയ്ലെറ്റ് ഒരുക്കി ദില്ലി സർക്കാർ, ഭക്ഷണവുമായി വിദ്യാർത്ഥികൾ... </strong>കർഷകമാർച്ചിന് പിന്തുണയേറുന്നു... ടോയ്ലെറ്റ് ഒരുക്കി ദില്ലി സർക്കാർ, ഭക്ഷണവുമായി വിദ്യാർത്ഥികൾ...

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കർഷക റാലിയിൽ അമിനിരന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളും ആദ്യമായി ഒരേ വേദി പങ്കിടുന്ന വേദിയന്ന പ്രത്യേകതയും കർഷക മാർച്ചിനുണ്ട്. താങ്ങുവില ഉയര്‍ത്തുക, സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വായ്പകള്‍ എഴുതിതളളുക എന്നീ ആവശ്യങ്ങള്‍ക്ക് പുറമെ പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിച്ച് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക മാർച്ച് നടക്കുന്നത്.

കാർഷിക വളർച്ച നിരക്ക് കുറഞ്ഞു

കാർഷിക വളർച്ച നിരക്ക് കുറഞ്ഞു


നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ കീഴിൽ കാർഷിക വളർച്ച നിരക്ക് കുറഞ്ഞ് വരികയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപി നേതാക്കളായ നരേന്ദ്രമോദിയും അമിത്ഷായും കൗരവനാമാരെപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമക്ഷേത്രത്തിന്റെ പേരും പറഞ്ഞ് എല്ലാ അഞ്ച് വർഷവും ജനങ്ങളെ വിഭജിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഭീമ യോജനയല്ല... തീവെട്ടികൊള്ള

ഭീമ യോജനയല്ല... തീവെട്ടികൊള്ള

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. കർഷകരുടെ അക്കൗണ്ടിൽ നിന്ന് ആയിരക്കണക്കിന് കോടി രൂപയാണ് എടുക്കുന്നത്. പക്ഷേ വിള നശിക്കുമ്പോൾ വേണ്ടത്ര സഹായം കർഷകർക്ക് ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കർഷകർക്കുള്ള ഭീമയോജന പദ്ധതി തട്ടിപ്പാണ്. ഇതി ഭീമയോജന അല്ല. ബിജെപിയുടെ 'ദാക്കാ യോജന'യാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

21 രാഷ്ട്രീയ പാർട്ടി നേതാക്കൾ

21 രാഷ്ട്രീയ പാർട്ടി നേതാക്കൾ


രാഹുൽ ഗാന്ധി, ശരത് പവാർ, സീതാറാം യെച്ചൂരി, ഫറൂഖ് അബ്ദുള്ള, ശരത് യാദവ് തുടങ്ങി ഇരുപത്തൊന്നോളം രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ ലക്ഷങ്ങള്‌ പങ്കെടുക്കുന്ന പരിപാടിയിലെ വേദിക്ക് മുന്നിൽ ഒരുമിച്ച് നിന്നു. ബിജെപി നേതാവ് സംബിക് പാട്ര സമരത്തെ പരിഹസിച്ചിരുന്നു. രാഹുല് ഗാന്ധിയും അരവിന്ദ് കെജ്രവാളും ഒരേ വേദിയിൽ എന്നതിന് അർത്ഥം അത് നാടകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇവർക്ക് ജനങ്ങളുടെ പിന്തുണ ഇല്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പോലീസ് സ്റ്റേഷന് മുന്നിൽ തടഞ്ഞു

പോലീസ് സ്റ്റേഷന് മുന്നിൽ തടഞ്ഞു

പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ഏകദേശം 35000 കർഷകരെ തടഞ്ഞിരുന്നു. കർഷകരെ മുന്നോട്ട് പോകാൻ അനുവദിക്കാത്തിനാൽ കർഷക നേതാക്കൾ അവിടെ വെച്ച് തന്നെ കര്ഡഷകരെ അബിസംബോധന ചെയ്ത് സംസാരിച്ചുരുന്നു.

വ്യാഴാഴ്ച തന്നെ രാംലീല മൈതാനി സജീവമായി

വ്യാഴാഴ്ച തന്നെ രാംലീല മൈതാനി സജീവമായി


അന്ധ്രപ്രദേശ്, തെലുങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമ ബംഗാൾ ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കർ വ്യാഴാഴ്ച തന്നെ ദില്ലിയിൽ എത്തിയരുന്നു. രാത്രിയിൽ കർഷകർ രാംലീല മൈതാനിയിൽ തമ്പടിക്കുകയായിരുന്നു.

ആത്മഹത്യ ചെയ്ത ഭർത്താക്കന്മാരുടെ ഫോട്ടോയും പിടിച്ച് സ്ത്രീകൾ

ആത്മഹത്യ ചെയ്ത ഭർത്താക്കന്മാരുടെ ഫോട്ടോയും പിടിച്ച് സ്ത്രീകൾ


തെലുങ്കാനയിൽ വന്ന സ്ത്രീകൾ ആത്മഹത്യ ചെയ്ത അവരുടെ ഭർത്താക്കന്മാരുടെ ചിത്രങ്ങൾ കഴുത്തിന് തൂക്കിയായിരുന്നു മാർച്ചിൽ പങ്കെടുത്തത്. കണ്ടു നിൽക്കുന്നവരുടെ മനസലിയിച്ച, മാർച്ചിൽ പങ്കെടുക്കുന്ന മറ്റുള്ളവർക്ക് ആവേശം നൽകുന്ന കാഴ്ചയായിരുന്നു അത്.

26 കിലോമീറ്റർ റാലി

26 കിലോമീറ്റർ റാലി


യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തിൽ ബിജ്വാസനിൽ നിന്ന് രാം ലീല മൈതാനിവരെ 26 കിലോമീറ്റർ റാലിയായാണ് കർഷകർ എത്തിയത്. ഒഡീഷയിലെയും ഹരിയാനയിലെയും രാജസ്ഥാനിലെയും കർഷർ ഈ റാലിയിൽ അണിചേർന്നു. മാധ്യമപ്രവർത്തകർ, ഡോക്ടർമാർ, വിദ്യാർത്ഥികൾ, കലാകാരന്മാർ തുടങ്ങി രാജ്യത്തെ എല്ലാവരുടെയും പിന്തുണ കർഷകരുടെ റാലിക്ക് ഉണ്ടെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.

English summary
Rahul Gandhi Leads Opposition Charge At Mega Farmers' Rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X