Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവര്‍ത്തക സമിതിയില്‍ ആവശ്യം; രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ആവശ്യം.

ദില്ലി: സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് സോണിയാ ഗാന്ധിയെ മാറ്റി രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏല്‍പ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ച നടന്നത്.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ആവശ്യം. ഇതാദ്യമായാണ് പ്രവര്‍ത്തകസമിതി അംഗങ്ങള്‍ ഒന്നടങ്കം ഈ ആവശ്യം ഉന്നയിക്കുന്നത്. പാര്‍ട്ടി ഏകകണ്ഠമായി നിര്‍ദേശിക്കുന്ന ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയാറാണെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി.

rahul-gandhi-latest

എകെ ആന്റണിയാണ് രാഹുലിന്റെ നേതൃത്വമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഡോ.മന്‍മോഹന്‍ സിങ് പിന്തുണച്ചു. തുടര്‍ന്ന് മറ്റ് അംഗങ്ങളും പിന്തുണ അറിയിക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ആവശ്യമാണ് ഇതെന്ന് ആന്റണി വ്യക്തമാക്കി. വിഷയത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി കൈക്കൊള്ളുമെന്നും ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അനാരോഗ്യത്തെ തുടര്‍ന്ന് സോണിയ ഗാന്ധി തിങ്കളാഴ്ച നടന്ന പ്രവര്‍ത്തക സമിതിയില്‍ പങ്കെടുത്തിരുന്നില്ല. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ എഐസിസി പുന:സംഘടന ഒരു വര്‍ഷത്തേക്കു കൂടി നീട്ടിവെക്കാന്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+