കോണ്‍ഗ്രസില്‍ മാറ്റം തുടരും.... തുടക്കം ആ 2 പേരില്‍, സോണിയ വഴങ്ങിയത് ഇങ്ങനെ, രാഹുല്‍ ഗെയിം!!

ദില്ലി: കോണ്‍ഗ്രസിന്റെ അധികാര കേന്ദ്രങ്ങളിലേക്ക് ഒരിടവേളയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി തിരിച്ചെത്തിയിരിക്കുകയാണ്. എന്നാല്‍ ഇതിനുള്ള ഒരുക്കങ്ങള്‍ കമ്മിറ്റി ഉണ്ടാക്കുന്നതിന് മുമ്പ് തുടങ്ങിയിരുന്നു. പ്രധാനമായും സീനിയര്‍ നേതാക്കളെ ഘട്ടം ഘട്ടമായി തുരത്തുന്ന രീതിയാണ് രാഹുല്‍ സ്വീകരിച്ചത്. ഇതിനുള്ള എല്ലാ സഹായവും പാര്‍ട്ടിക്കുള്ളിലെ പ്രമുഖര്‍ തന്നെയാണ് ചെയ്ത് കൊടുത്തത്. മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം രാഹുല്‍ നടത്തിയ നീക്കങ്ങളാണ് സോണിയ സീനിയേഴ്‌സിനെ ഒഴിവാക്കാന്‍ പ്രധാന കാരണം. ഇത് കോണ്‍ഗ്രസില്‍ വലിയ ബഹളങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.

ഇനിയും മാറ്റം

ഇനിയും മാറ്റം

കോണ്‍ഗ്രസിലെ സീനിയര്‍ നേതാവായ അഹമ്മദ് പട്ടേലിനെ പരമാവധി സ്ഥാനങ്ങളില്‍ നിന്ന് മാറ്റാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഗുലാം നബി ആസാദ് ഹൈക്കമാന്‍ഡ് ഉപദേശക സമിതിയിലുണ്ടാവും. ആന്റണിക്ക് പ്രത്യേകിച്ച് റോളുണ്ടാവില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ലക്ഷ്യമിട്ടിരുന്ന പദ്ധതികള്‍ തുടരാനാണ് രാഹുല്‍ എത്തിയിരിക്കുന്നത്. സെപ്റ്റംബറില്‍ രാഹുല്‍ അധ്യക്ഷ സ്ഥാനത്തെത്താനും സാധ്യതയുണ്ട്. അപ്പോഴേക്കും ലോക്ഡൗണ്‍ പ്രശ്‌നങ്ങളൊക്കെ തീരും. സീനിയര്‍ നേതാക്കളൊന്നും ഇനി സുപ്രധാന പദവിയില്‍ വേണ്ടെന്ന തീരുമാനത്തിലാണ് രാഹുല്‍.

തുടക്കം രണ്ട് പേരില്‍

തുടക്കം രണ്ട് പേരില്‍

രാഹുല്‍ ഒറ്റയടിക്കല്ല മാറ്റം തുടങ്ങിയത്. തുടക്കം രണ്ട് നേതാക്കളിലൂടെയായിരുന്നു. കെസി വേണുഗോപാലിനെ എഐസിസി ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് മാറ്റി രാജ്യസഭയിലേക്ക് കൊണ്ടുവന്നത് രാഹുലിന്റെ അപ്രതീക്ഷിത നീക്കമായിരുന്നു. സോണിയാ ഗാന്ധിയുമായി അടുപ്പമില്ലാതിരുന്ന വേണുഗോപാല്‍ ഇത്തരത്തില്‍ രാജ്യസഭയിലേക്ക് വന്നത് ആദ്യം എല്ലാ നേതാക്കള്‍ക്കും ഞെട്ടലായിരുന്നു. അടുത്തത് സച്ചിന്‍ പൈലറ്റിനെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കലായിരുന്നു. ഈ രണ്ട് തീരുമാനത്തോടെ ദക്ഷിണേന്ത്യക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്നും, യുവാക്കളെ ഒഴിവാക്കില്ലെന്നുമുള്ള സൂചനകളും രാഹുല്‍ നല്‍കി. സീനിയേഴ്‌സിനുള്ള ആദ്യ മുന്നറിയിപ്പായിരുന്നു ഇത്.

പിന്നാലെയെത്തിയത് ഇവര്‍

പിന്നാലെയെത്തിയത് ഇവര്‍

സോണിയയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും അടുത്ത ദിവസം തന്നെ രാഹുലിനെ പരസ്യമായി അഭിനന്ദിച്ചു. ഭീല്‍വാരയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം വിജയിച്ചത് രാഹുലിന്റെ ഇടപെടല്‍ കൊണ്ടാണെന്ന് സോണിയ പാര്‍ട്ടി യോഗത്തില്‍ പറഞ്ഞിരുന്നു. ഫെബ്രുവരില്‍ തന്നെ രാഹുലിന്റെ നിര്‍ദേശം സര്‍ക്കാരിന് ലഭിച്ചിരുന്നുവെന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനം മികച്ചതായത് രാഹുല്‍ കാരണമായിരുന്നുവെന്ന് ഭൂപേഷ് ബാഗല്‍ പറഞ്ഞു. തനിക്ക് മാര്‍ച്ചില്‍ തന്നെ കൊറോണയെ നേരിടാന്‍ സജ്ജമാകണമെന്ന് രാഹുല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബാഗല്‍ പറഞ്ഞിരുന്നു.

മധ്യപ്രദേശ് തലവര മാറ്റി

മധ്യപ്രദേശ് തലവര മാറ്റി

രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവിന് പ്രധാന കാരണം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണതാണ്. സീനിയര്‍ നേതാക്കളുടെ ഇടപെടലുണ്ടായിട്ടും ഇവിടെ അധികാരത്തില്‍ തുടരാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. സോണിയയുടെ തലയ്ക്ക് മുകളിലൂടെ പ്രവര്‍ത്തിച്ച കമല്‍നാഥും ദിഗ് വിജയ് സിംഗും പൂര്‍ണ പരാജയമായി. സോണിയ മുതിര്‍ന്ന നേതാക്കളെ എംഎല്‍എമാരെ തിരിച്ചെത്തിക്കുന്നതിനായി വിശ്വസിച്ച് പറഞ്ഞയച്ചിരുന്നു. എന്നാല്‍ ഇവരൊന്നും വിജയിച്ചില്ല. ഇതോടെ മാറ്റത്തിനായി സോണിയ തയ്യാറാവുകയായിരുന്നു. അഹമ്മദ് പട്ടേലിന്റെ അവസാന മിനുട്ട് തന്ത്രങ്ങള്‍ മധ്യപ്രദേശില്‍ കാര്യങ്ങള്‍ വഷളാക്കി എന്നാണ് റിപ്പോര്‍ട്ട്.

രാഹുലിന്റെ കലിപ്പ്

രാഹുലിന്റെ കലിപ്പ്

ജ്യോതിരാദിത്യ സിന്ധ്യക്ക് നേതൃത്വുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും രാഹുലിനെ അറിയിക്കാതിരിക്കാന്‍ സീനിയര്‍ നേതാക്കള്‍ സ്ഥിരമായി ശ്രമിച്ചിരുന്നു. രാഹുലുമായി കൂടിക്കാഴ്ച്ചയ്ക്ക് സിന്ധ്യ ശ്രമിച്ചപ്പോള്‍ അതിനെ സോണിയയെ ഉപയോഗിച്ച് തടഞ്ഞത് അഹമ്മദ് പട്ടേല്‍ അടക്കമുള്ള നേതാക്കളാണ്. എകെ ആന്റണിയും ഇതിനൊപ്പം നിന്നു. കമല്‍നാഥിനെ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. സിന്ധ്യ പോയാലും പ്രശ്‌നമില്ലെന്നായിരുന്നു സീനിയേഴ്‌സിന്റെ നിലപാട്. കാരണം രാഹുല്‍ കൂടുതല്‍ ദുര്‍ബലനാവും. പക്ഷേ സിന്ധ്യ പോയത് രാഹുലിന്റെ കണ്ണ് തുറപ്പിച്ചിരിക്കുകയാണ്. യുവ ടീമിന് ഇനി നല്ല കാലമാണ് വരാന്‍ പോകുന്നത്.

എന്തുകൊണ്ട് അവര്‍

എന്തുകൊണ്ട് അവര്‍

വേണുഗോപാലിനെയും സച്ചിന്‍ പൈലറ്റിനെയും രാഹുല്‍ ഒപ്പം നിര്‍ത്തുന്നതിന് നിരവധി കാരണങ്ങളുണ്ട്. പട്ടേലും ഗുലാം നബി ആസാദുമെല്ലാം കെസിയെ മാറ്റണമെന്ന് വാശി പിടിച്ചവരാണ്. വേണുഗോപാലിനെ അപ്രധാനമായ റോളിലേക്ക് മാറ്റണമെന്നായിരുന്നു സീനിയേഴ്‌സിന്റെ ആവശ്യം. പാര്‍ട്ടിയിലെ സീനിയേഴ്‌സും രാഹുലും തമ്മിലുള്ള പാലമായി പ്രവര്‍ത്തിച്ചിരുന്നു കെസി. അന്ന് മുതല്‍ അദ്ദേഹത്തോട് സോണിയ ഗ്രൂപ്പിന് വിരോധമുണ്ട്. സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയില്‍ കടുത്ത അസംതൃപ്തനായിരുന്നു. ഗെലോട്ടിന് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്നത് പൈലറ്റിനെ ചൊടിപ്പിച്ചിരുന്നു. സിന്ധ്യ പോയതോടെ തന്നെ പൈലറ്റിന്റെ എല്ലാ പിണക്കവും രാഹുല്‍ മാറ്റുകയായിരുന്നു. സംസ്ഥാന അധ്യക്ഷ പദവി, ഉപമുഖ്യമന്ത്രി, ജനറല്‍ സെക്രട്ടറി എന്നീ പദവികളോടെ ഗെലോട്ടിനേക്കാള്‍ കരുത്തനായിരിക്കുകയാണ പൈലറ്റ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍

അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് മുതല്‍ രാഹുല്‍ സീനിയേഴ്‌സിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നുണ്ടായിരുന്നു. മധ്യപ്രദേശില്‍ കമല്‍നാഥ് സ്വന്തം മകന്‍ നകുല്‍ നാഥിനെ വളര്‍ത്താനും, രാജസ്ഥാന്‍ ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ടിനെ വളര്‍ത്താനുമാണ് ശ്രമിച്ചത്. മറ്റ് മണ്ഡലങ്ങളിലെ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതുമില്ല. ഹൈക്കമാന്‍ഡില്‍ ആസാദും ആന്റണിയും പട്ടേലിനൊപ്പം നില്‍ക്കാനാണ് ആഗ്രഹിച്ചത്. ഗുജറാത്തിലെ ഇപ്പോഴത്തെ കോണ്‍ഗ്രസ് പ്രതിസന്ധിക്ക് പിന്നിലും പട്ടേലുണ്ടെന്ന് സൂചനകളുണ്ട്. ഇവരെയൊക്കെ പുറത്താക്കാനുള്ള പ്രധാന കാരണം ഇതാണ്.

പട്ടേലിനെ വെട്ടാന്‍ കാരണം

പട്ടേലിനെ വെട്ടാന്‍ കാരണം

രാഹുലിനെ തുടര്‍ച്ചയായി അധ്യക്ഷ സ്ഥാനത്തെത്തുന്നതില്‍ നിന്ന് തടഞ്ഞത് അഹമ്മദ് പട്ടേലാണ്. രാഹുലിനെ വഴിമുടക്കുന്നതിനും പട്ടേല്‍ ഗൂഢാലോചന നടത്തിയിരുന്നു. ജാര്‍ഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര, എന്നിവിടങ്ങളിലെ നേട്ടം എടുത്ത് കാണിച്ച് പട്ടേല്‍ രാഹുല്‍ വിഭാഗത്തെ ദുര്‍ലമാക്കുകയും ചെയ്തു. അതേസമയം ജൂനിയര്‍ നേതാക്കള്‍ പട്ടേലിനെ കുറിച്ചുള്ള പരാതികളും നിരന്തരം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ രാജ്യസഭാ തിരഞ്ഞെടുപ്പാണ് ഇനി ഞെട്ടിക്കാനിരിക്കുന്നത്. ഇതിലെ സ്ഥാനാര്‍ത്ഥികള്‍ കൂടുതലും യുവാക്കളായിരിക്കും.

ഇനി കണക്ക് തീര്‍ക്കും

ഇനി കണക്ക് തീര്‍ക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് ചുക്കാന്‍ പിടിച്ചത് സീനിയര്‍ നേതാക്കളാണ്. ഇത് രാഹുല്‍ നേരത്തെ തന്നെ തുറന്ന് പറഞ്ഞതാണ്. ഇവരെയെല്ലാം പുറത്താക്കാനാണ് തിരിച്ചുവന്നിരിക്കുന്നത്. അമേഠിയിലെ തോല്‍വിക്ക് പിന്നിലും ഇതേ കരങ്ങളാണ്. സോണിയ സെപ്റ്റംബറോടെ പടിയിറങ്ങും. അതോടെ രാഹുല്‍ കൂടുതല്‍ ശക്തനാവും. ഉപദേശക റോളില്‍ മന്‍മോഹന്‍ സിംഗിനെ നിര്‍ത്തിയത് അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായിട്ടാണ്. കാര്യങ്ങളെ വിഷയാധിഷ്ഠിതമായി അവതരിപ്പിക്കാന്‍ മന്‍മോഹന് കഴിവുണ്ട്. സാമ്പത്തിക മേഖലയില്‍ ബിജെപി നേരിടുകയാണ് പ്രധാന തന്ത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+