കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ വീക്ക്‌നെസ്സ് നോട്ടമിട്ട് രാഹുല്‍, അതിലൊന്ന് പൊളിയണം, തിരിച്ചുവരവിന്, 5 കാരണങ്ങള്‍!!

Google Oneindia Malayalam News

ദില്ലി: കോവിഡ് കാലത്ത് കോണ്‍ഗ്രസ് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. എന്നാല്‍ അതിലേറെ രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരിന് കളമൊരുക്കുകയാണ് പാര്‍ട്ടി നേതൃത്വം. ബിജെപിയിലെ ഏറ്റവും വലിയ വീക്ക്‌നെസ്സാണ് അവര്‍ നോട്ടമിട്ടിരിക്കുന്നത്. നരേന്ദ്ര മോദിയും അമിത് ഷായും തമ്മില്‍ അണിയറയില്‍ അത്ര രസത്തില്‍ അല്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. നിരവധി വിഷയങ്ങളില്‍ ഇവര്‍ക്കുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ശക്തമായെന്നും ഇവര്‍ പറയുന്നു. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഇവരുടെ വീഴ്ച്ചയെ ആശ്രയിച്ചാണ്. ഈ സഖ്യം പൊളിക്കാന്‍ അഞ്ച് കാരണങ്ങളാണ് മുന്നിലുള്ളത്.

രാഹുലിന്റെ ലക്ഷ്യം

രാഹുലിന്റെ ലക്ഷ്യം

മോദിയെ ആക്രമിക്കുന്നതിന് പകരം അമിത് ഷായാണ് കോണ്‍ഗ്രസിന്റെ തന്ത്രങ്ങളില്‍ ഉള്ളത്. ഇവര്‍ തമ്മില്‍ പിരിഞ്ഞാല്‍ രാഹുല്‍ ഏറെ പ്രാധാന്യം നല്‍കുന്ന തിരഞ്ഞെടുപ്പ് വിജയം നേടാനാവും. കഴിഞ്ഞ ആറുമാസമായി മോദിയും അമിത് ഷായും വ്യത്യസ്തമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് പ്രവര്‍ത്തനത്തില്‍ പോലും അമിത് ഷാ കാര്യമായി ഇടപെട്ടിട്ടില്ല. അദ്ദേഹത്തിന് അസുഖമാണെന്ന അഭ്യൂഹം മാത്രമാണ് പുറത്തുവന്നത്. എന്നാല്‍ ഇതെല്ലാം അമിത് ഷാ തള്ളിയിട്ടുണ്ട്. ഇത് ഇനിയും വലുതായാല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയമായ തിരിച്ചുവരവ് സാധ്യമാകും.

തിരഞ്ഞെടുപ്പ് മാനേജര്‍

തിരഞ്ഞെടുപ്പ് മാനേജര്‍

ബിജെപിയുടെ തിരഞ്ഞെടുപ്പ് മാനേജറാണ് അമിത് ഷാ. 2014 മുതല്‍ ബിജെപിയുടെ വമ്പന്‍ വിജയങ്ങളിലെല്ലാം അമിത് ഷായുടെ കരങ്ങളുണ്ടായിരുന്നു. എന്നാല്‍ ദില്ലിയിലെ പരാജയവും പിന്നീടുണ്ടായ കലാപവും മോദിയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിച്ചെന്നാണ് പിഎംഒ പറയുന്നത്. ഇതിന് ചുക്കാന്‍ പിടിച്ചത് അമിത് ഷായാണ്. ദില്ലി തിരഞ്ഞെടുപ്പിന്റെ സമയത്തെ പ്രകോപരമായ മുദ്രാവാക്യങ്ങള്‍ക്ക് അമിത് ഷാ മൗനാനുവാദം നല്‍കിയിരുന്നു. മോദി അന്താരാഷ്ട്ര തലത്തിലെ ഇമേജിനെ കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. യുഎന്നിലെയും അറബ് രാഷ്ട്രങ്ങളിലെയും മോദിയുടെ പ്രതിച്ഛായ മികച്ചതായിരുന്നു. എന്നാല്‍ ഇപ്പോഴത് മോശമായിരിക്കുകയാണ്.

സോണിയയെ പോലെ

സോണിയയെ പോലെ

സോണിയാ ഗാന്ധി യുപിഎ മോഡലില്‍ മോദി-ഷാ സഖ്യത്തെ പോലൊരു രീതി പരീക്ഷിച്ചിരുന്നു. സോണിയ-മന്‍മോഹന്‍ സിംഗ് കൂട്ടുകെട്ടായിരുന്നു ഇത്. അതിന് മുമ്പ് വാജ്‌പേയ്-അദ്വാനി സഖ്യമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ തമ്മിലൊന്നും തര്‍ക്കമുണ്ടായിരുന്നില്ല. കാരണം ഒരാളായിരുന്നു ഇതില്‍ തിരഞ്ഞെടുപ്പ് വിജയങ്ങളെ നിയന്ത്രിച്ചിരുന്നത്. ഇവിടെ അമിത് ഷായും മോദിയും തിരഞ്ഞെടുപ്പ് വിജയങ്ങളെ നിയന്ത്രിക്കുന്നവരാണ്. അതാണ് പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. രാഹുല്‍ ഇതേ പോലൊരു സഖ്യത്തെ പാര്‍ട്ടിയില്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ബാഗലിന്റെ വെളിപ്പെടുത്തല്‍

ബാഗലിന്റെ വെളിപ്പെടുത്തല്‍

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലാണ് ബിജെപിയിലെ വിള്ളല്‍ നേരത്തെ പുറത്തുകൊണ്ടുവന്നത്. രാഹുലിന്റെ അടുപ്പക്കാരനുമാണ് ബാഗല്‍. പ്രധാന പ്രശ്‌നം ബിജെപിയിലെ സൂപ്പര്‍ പ്രധാനമന്ത്രിയായി അമിത് ഷാ മാറിയതാണ്. പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുന്നത് അമിത് ഷായായിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം മോശമായതോടെ മധ്യപ്രദേശിലെ പ്രതിസന്ധിയില്‍ പോലും അമിത് ഷാ ഇടപെട്ടിരുന്നില്ല. സാധാരണ രാഷ്ട്രീയ അട്ടിമറി ഉണ്ടാവുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നതായിരുന്നു ഷായുടെ സ്‌റ്റൈല്‍. മന്ത്രിസഭാ രൂപീകരണത്തിന് പോലും മധ്യപ്രദേശില്‍ ഷാ മുന്‍കൈ എടുത്തിരുന്നില്ല.

മുന്നില്‍ കാണുന്നത്

മുന്നില്‍ കാണുന്നത്

അമിത് ഷായില്ലെങ്കില്‍ മോദിക്ക് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ നേടുക അസാധ്യമാകും. ഇതാണ് രാഹുല്‍ നോട്ടമിടുന്നത്. യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ വീക്ക്‌നെസ്സാണ് അമിത് ഷാ. ബിജെപിയുടെ ശക്തി കേന്ദ്രമായി ബൂത്ത് മാനേജ്‌മെന്റ് ഇതോടെ പൊളിയും. മോദിയുടെ പ്രസംഗമാണ് അദ്ദേഹത്തിന്റെ കരുത്ത്. പക്ഷേ ഈ തന്ത്രങ്ങള്‍ നടപ്പാക്കുന്നത് ഷായാണ്. പക്ഷേ രാഹുല്‍ വിചാരിക്കുന്നത് പോലെ ഇത് എളുപ്പത്തില്‍ നടക്കില്ല. കാരണം മോദിക്കറിയാം അമിത് ഷായെ കൈവിടുന്നത് രാഷ്ട്രീയ നഷ്ടമാണെന്ന്.

അഞ്ച് നിര്‍ദേശങ്ങള്‍

അഞ്ച് നിര്‍ദേശങ്ങള്‍

അമിത് ഷായെ നേരിടുന്നതാണ് രാഹുലിന് ഏറ്റവും സേഫ്. മോദിക്ക് എതിരാളിയെന്ന തോന്നല്‍ ഇതിലൂടെ ഇല്ലാതാക്കാം. അത് കുറച്ച് കൂടി ഗുണം ചെയ്യും. രണ്ടാമത്തെ കാര്യം അമിത് ഷാ ചെയ്യുന്ന കാര്യങ്ങള്‍ മോദിയെ പോലെ എല്ലാ വിഭാഗത്തെയും ലക്ഷ്യമിടുന്നതല്ല. ഇതിനെയും രാഹുലിന് നേരിടാം. അമിത് ഷായെ നേരിട്ട് തോല്‍പ്പിക്കാനാവുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ തെളിയിച്ചതാണ്. ഇത് രാഹുലിന് മാതൃകയാക്കാം. പക്ഷേ അതിന് കൃത്യമായ ആസൂത്രണം വേണം. വികസന പദ്ധതികള്‍ മാത്രം അവതരിപ്പിച്ച് ബിജെപിയെ വെല്ലുവിളിക്കാതെ തന്റെ നേട്ടങ്ങളില്‍ മാത്രം കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് വിജയം നേടാം.

തീര്‍ത്തും അവഗണിക്കുക

തീര്‍ത്തും അവഗണിക്കുക

ബിജെപിയുടെ നേതൃനിരയെ തീര്‍ത്തും അവഗണിക്കുകയാണ് രാഹുല്‍ പ്രധാനമായും ചെയ്യേണ്ടത്. പകരം കോണ്‍ഗ്രസിന്റെ പ്രധാന നേതാവ് രാഹുല്‍ തന്നെയാണെന്ന് അണികളെ ബോധ്യപ്പെടുത്തുക. ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ നയിക്കുന്നത് ആരാണെന്ന ആശങ്ക പ്രവര്‍ത്തകരിലും ജനങ്ങളിലുമുണ്ട്. താന്‍ തന്നെയാണ് മുഖ്യ പ്രതിപക്ഷ നേതാവെന്ന് ബോധ്യപ്പെടുത്തുക. മോദി ഇത്തരത്തിലുള്ള തന്ത്രം കൊണ്ടാണ് അദ്വാനി അടക്കമുള്ള സീനിയര്‍ നേതാക്കളെ തഴഞ്ഞത്. അതേ തന്ത്രം ഉപയോഗിച്ച് സീനിയര്‍ ഗ്രൂപ്പിനെ പൊളിക്കാനും രാഹുലിന് സാധിക്കും.

English summary
rahul gandhi looking to exploit bjp's weakness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X