കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീത്വത്തെ അപമാനിച്ചു? മിഷേലിനെ അടുക്കളക്കാരിയാക്കി!രാഹുലിന് ട്വിറ്ററില്‍ പൊങ്കാല മഹോത്സവം!

മിഷേല്‍ അടുക്കളയില്‍ പാചകം ചെയ്യുമ്പോള്‍ ജാന്‍പൂരിലെ പാത്രങ്ങളാണ് ഉപയോഗിക്കുക എന്ന രാഹുലിന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ട്വിറ്ററില്‍ രൂക്ഷ വിമര്‍ശനം. രാഹുല്‍ സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ചാണ് ട്വിറ്ററിസ്റ്റുകള്‍ രാഹുലിന് പൊങ്കാലയുടുന്നത്. ബരാക് ഒബാമയെ കുറിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.

മിഷേല്‍ അടുക്കളയില്‍ പാചകം ചെയ്യുമ്പോള്‍ ജാന്‍പൂരിലെ പാത്രങ്ങളാണ് ഉപയോഗിക്കുക എന്ന രാഹുലിന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. രാഹുലിന്റെ പരാമര്‍ശം ലിംഗവിവേചന താത്പര്യത്തോടെയുള്ളതാണെന്നും സ്ത്രീകളുടെ സ്ഥാനം അടുക്കളയില്‍ മാത്രമാണെന്ന് കാണിക്കുന്നതിന് വേണ്ടിയാണെന്നും ആരോപിച്ചാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി ജാന്‍പൂരിലെ ജനങ്ങളെ കൈയിലെടുക്കുന്നുതിന് നടത്തിയ പരാമര്‍ശമാണ് അബദ്ധമായത്. ലോകത്തിന്‍റെ നിര്‍മ്മാണ ഹബ്ബാണ് യുപി എന്ന് വരുത്തിത്തീര്‍ക്കാനാണ് രാഹുല്‍ ശ്രമിച്ചത്.

 ഒടുവില്‍ വിവാദത്തിലായി

ഒടുവില്‍ വിവാദത്തിലായി

ഉത്തര്‍പ്രദേശില്‍ അവസാനഘട്ട തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന റാലിക്കിടെയാണ് രാഹുലിന്റെ വിവാദ പരാമര്‍ശം. ജാന്‍പൂരിലെ ജനങ്ങളെ കൈയിലെടുക്കാനുള്ള ശ്രമമാണ് അബദ്ധത്തില്‍ കലാശിച്ചത്. ലോകത്തിന്‍റെ നിര്‍മ്മാണ ഹബ്ബാണ് യുപി എന്ന് വരുത്തിത്തീര്‍ക്കാന്‍ രാഹുല്‍ പറഞ്ഞ വാക്കുകളാണ് വിവാദത്തിലായത്.

 മിഷേലിനെ കുറിച്ച്

മിഷേലിനെ കുറിച്ച്

മിഷേലുമായി ബന്ധിപ്പിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഒബാമയുടെ ഭാര്യ മിഷേല്‍ ആഹാരം പാകം ചെയ്യു മ്പോള്‍ പാത്രങ്ങളെ അഭിസംബോധന ചെയ്യാറുണ്ടെന്നും അതിനു ശേഷം ജാന്‍പൂരില്‍ നിര്‍മ്മിച്ചതാണെന്ന് എഴുതിയിരിക്കുന്നത് വായിക്കുമെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.

 വിവേചനത്തോടെ

വിവേചനത്തോടെ

രാഹുലിന്റെ പ്രസ്താവന സ്ത്രീകളെ ഒന്നടങ്കം ആക്ഷേപിക്കുന്നതാണെന്നും വിവേചനപരമാണെന്നുമാണ് വിമര്‍ശനം. സ്ത്രീകളുടെ സ്ഥാനം അടുക്കളയിലാണെന്ന് എടുത്തു പറയുന്നതാണ് പരമാര്‍ശമെന്നും വിമര്‍ശിക്കുന്നവര്‍ പറയുന്നു.

എഴുത്തുകാരനെ മാറ്റണം

പലപ്പോഴും രാഹുലിന്റെ പ്രസംഗങ്ങള്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാകാറുണ്ടായിരുന്നു. ഇത്തവണയും സോഷ്യല്‍ മീഡിയ വെറുതെ വിട്ടിട്ടില്ല. രാഹുലിന് പ്രസംഗം എഴുതി നല്‍കുന്ന ആളെ മാറ്റണമെന്നാണ് ഒരു പ്രതികരണം.

കപില്‍ ശര്‍മ ഷോ

രാഹുല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ രാജ്യം വിരസമായി പോകുമായിരുന്നുവെന്നും രാഹുല്‍ മികച്ച കൊമേഡിയനാണെന്നും പരിഹസിക്കുന്നുണ്ട്. കപില്‍ ശര്‍മയുടെ ഷോയ്ക്ക് യോഗ്യനാണെന്ന് രാഹുല്‍ തെളിയിച്ചിരിക്കുന്നുവെന്നും പരിഹസിക്കുന്നവരുണ്ട്.

ഒബാമയുടെ ഭാര്യ സമരത്തില്‍

ചിരിക്കാനുള്ള അവസ്ഥയിലല്ലായിരുന്നിട്ടും രാഹുലിന്റെ പരാമര്‍ശം ചിരിപ്പിച്ചു കളഞ്ഞുവെന്നും പരിഹസിക്കുന്നുണ്ട്. രാഹുലിന്റെ പരാമര്‍ശം കേട്ട മിഷേല്‍ സമരം ആരംഭിച്ചതായി പരിഹസിക്കുന്നുണ്ട്.

ജിലേബി

ജാന്‍പൂര്‍ പാത്രങ്ങള്‍ക്കല്ല പ്രശസ്തമെന്നും അവിടുത്തെ ജിലേബിയാണ് പ്രശ്‌സ്തമെന്നും രാഹുലിനെ പഠിപ്പിക്കാന്‍ പറയുന്നുണ്ട്. രാഹുലിനെ ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി കോഴ്‌സിന് വിടണമെന്ന് വിമര്‍ശിക്കുന്നുണ്ട്.

English summary
he grabbed a lot of attention by passing an absurd remark about Barack Obama’s wife, Michelle Obama. This time, Rahul was addressing a rally in Jaunpur and he talked about how he wants to make UP the manufacturing hub of the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X