രാഹുല്‍ ഗാന്ധി അവധി നീട്ടി; തിരിച്ചെത്തുന്നതോടെ പ്രസിഡന്റാകും
ദില്ലി: അവധിയില്‍ പ്രവേശിച്ചിരിക്കുന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ അവധി വീണ്ടും നീട്ടി. ഏപ്രില്‍ പത്തിന് തിരിച്ചെത്തുമെന്ന് കരുതപ്പെട്ടിരുന്ന രാഹുല്‍ ഏപ്രില്‍ ഇരുപതോടെ മടങ്ങിയെത്തുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് രാഹുല്‍ ഗാന്ധി തന്റെ അജ്ഞാതവാസം നീട്ടിയെടുക്കുന്നത്. തിരിച്ചെത്തുന്നതോടെ രാഹുലിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് രാഹുല്‍ ഗാന്ധി അമ്മ സോണിയാ ഗാന്ധിയുടെ അനുവാദത്തോടെ അവധിയില്‍ പ്രവേശിക്കുന്നത്. മാനസികമായി തളര്‍ന്ന അവസ്ഥയിലുള്ള രാഹുല്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചുവരാനായാണ് അവധിയില്‍ പ്രവേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നാളിതുവരെ ആയിട്ടും രാഹുല്‍ എവിടെയാണെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

രാഹുല്‍ തായ്ലന്ഡിലേക്ക് പോയതെന്നായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാല്‍ പിന്നീട് മ്യാന്മറില് ധ്യാനത്തിലാണെന്നതാണ് ഒടുവിലത്തെ വാര്‍ത്ത. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയാണ് രാഹുല്‍ ഗാന്ധിയെ മാനസികമായി തകര്‍ത്തത്. തോല്‍വി രാഹുലിന്റെ പിടിപ്പുകേടിനെ തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കള്‍വരെ കുറ്റപ്പെടുത്തി.
നേതാക്കളുടെ കുറ്റപ്പെടുത്തലിന് പിന്നാലെ അമ്മ സോണിയാ ഗാന്ധിയും രാഹുലിനെ വിമര്‍ശിച്ചതോടെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തിനിടെ ഉത്തരവാദിത്വങ്ങള്‍ ഇട്ടെറിഞ്ഞ് രാഹുല്‍ അവധിയില്‍ പോയത് പല കോണ്‍ഗ്രസുകാരും വിമര്‍ശിച്ചിരുന്നു. രാഹുലിനെ കാണിനില്ലെന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ രാഹുലിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ കുഴങ്ങുകയാണ് നേതൃത്വം.
-
ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി












Click it and Unblock the Notifications