Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്റെ അടുത്ത ടാര്‍ഗറ്റ്, രഘുറാം രാജന് ശേഷം, 4 സാധ്യതകള്‍, ലക്ഷ്യം ഇംപാക്റ്റ്, ഇവർ വരും!!

ദില്ലി: രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് വന്‍ വിജയമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പുതിയ പദ്ധതികളൊരുക്കുന്നു. മാറ്റത്തേക്കാളുപരി പാര്‍ട്ടിക്ക് ലഭിക്കുന്ന ഇംപാക്റ്റാണ് രാഹുല്‍ ഈ അവസരത്തില്‍ ലക്ഷ്യമിടുന്നത്. ശത്രുക്കളും മിത്രങ്ങളും വരെ അടുത്ത പട്ടികയില്‍ ഇടംപിടിക്കും. രഘുറാം രാജന് ശേഷമുള്ള കൂടിക്കാഴ്ച്ചയ്ക്ക് രാഹുല്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നുണ്ട്. ഇതുവരെ ലഭിച്ച മറുപടികളും പ്രതികരണങ്ങളും രാഹുലിനെ അമ്പരിപ്പിക്കുന്നതാണ്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ഒരു നേതാവ് പോലും മറ്റുള്ളവരില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത് കണ്ടിട്ടില്ലെന്നാണ് ഇവര്‍ ലഭിച്ച പ്രതികരണങ്ങള്‍. ഇതാണ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങാനുള്ള പ്രധാന കാരണം.

രാഹുലിന്റെ വിജയം

രാഹുലിന്റെ വിജയം

ഇന്ത്യയിലെ നേതാക്കള്‍ എല്ലാം തികഞ്ഞവരാണെന്ന പൊതുബോധ്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവിടെയാണ് രാഹുല്‍ വ്യത്യസ്ത ശൈലി പരീക്ഷിച്ചത്. അതാണ് വിജയിക്കാന്‍ പ്രധാന കാരണം. രാഷ്ട്രീയ നേതാക്കള്‍ പരസ്യമായി ഒരാളില്‍ നിന്നും നിര്‍ദേശങ്ങള്‍ ആവശ്യപ്പെടാറില്ല. ഇവിടെയാണ് ജനങ്ങള്‍ക്ക് വേണ്ടിയെന്ന രീതിയില്‍ രാഹുല്‍ രഘുറാം രാജനുമായി സംസാരിച്ചത്. ഇതുവരെ മോദി സര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ലോക്ഡൗണിന് ശേഷം എന്തായിരിക്കുമെന്ന് പറഞ്ഞിട്ടില്ല. പ്രതിസന്ധി ഉണ്ടെന്ന് പോലും പറഞ്ഞിട്ടില്ല. രാഹുലിന്റെ അഭിമുഖത്തില്‍ തൊഴിലില്ലായ്മ, ദാരിദ്ര്യം, തുടങ്ങിയ വിഷയങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. യുഎസ്സിലെ പോലെ തൊഴിലില്ലായ്മ പാക്കേജ് അനുവദിക്കാനും ഇതോടെ മോദിക്ക് സമ്മര്‍ദമേറിയിരിക്കുകയാണ്.

കൂടുതല്‍ മാറ്റം

കൂടുതല്‍ മാറ്റം

കൂടുതല്‍ അഭിമുഖങ്ങള്‍ രാഹുല്‍ അണിയറയില്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഇതിന് സഹായിക്കുന്നത് സോഷ്യല്‍ മീഡിയ ടീമാണ്. അടുത്ത അഭിമുഖം മന്‍മോഹന്‍ സിംഗായിരിക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. ഇന്ത്യയെ വികസ്വര രാജ്യമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മന്‍മോഹനാണ്. ഇതിന് പുറമേ 2008-09ലെ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ച കരുത്തും അദ്ദേഹത്തിനുണ്ട്. ഇന്ത്യ മതസൗഹാര്‍ദത്തിന്റെയും സാമ്പത്തിക മാന്ദ്യത്തിന്റെയും ആഗോള മഹാമാരിയെയും ഒരുമിച്ച് നേരിടേണ്ടി വരുമെന്ന് മന്‍മോഹന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാണ് ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുമെന്ന നിര്‍ദേശങ്ങള്‍ മന്‍മോഹനില്‍ നിന്ന് ഉണ്ടായേക്കും.

സാമ്പത്തികം മാത്രമല്ല....

സാമ്പത്തികം മാത്രമല്ല....

പണവുമായി ബന്ധപ്പെട്ട കാര്യത്തിലൂടെ താന്‍ കാര്യങ്ങള്‍ അറിയുന്ന ഇന്റലിജന്റ് നേതാവാണെന്ന് സ്ഥാപിക്കാനാണ് രാഹുല്‍ ശ്രമിച്ചത്. രഘുറാം രാജനും മന്‍മോഹനും കഴിഞ്ഞാല്‍ രാഷ്ട്രീയ-മത മേഖലകളിലേക്കുള്ള രാഹുലിന്റെ യാത്ര ആരംഭിക്കും. ഇത് കൂടുതല്‍ ഇംപാക്റ്റ് ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. രാഹുലിനെ ഒരു തികഞ്ഞ നേതാവായി അംഗീകരിക്കാന്‍ ഇത്തരം കാര്യങ്ങളാണ് കൂടുതല്‍ ആവശ്യമെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സര്‍വേകളില്‍ കൂടുതല്‍ പേര്‍ പറഞ്ഞ് രാഹുല്‍ എതിരാളികളുമായി സംവാദം നടത്തണമെന്നാണ്. അല്ലെങ്കില്‍ അവരുമായി അഭിമുഖം നടത്തുക. അതില്‍ നിന്ന് അവരുടെ വീക്ക്‌നെസ്സും പുറത്തുകൊണ്ടുവരാന്‍ സാധിക്കും.

അര്‍ണാബും എത്തുമോ?

അര്‍ണാബും എത്തുമോ?

കോണ്‍ഗ്രസ് ഇപ്പോള്‍ ഏറ്റവുമധികം ഇടഞ്ഞ് നില്‍ക്കുന്നത് അര്‍ണബ് ഗോസ്വാമിയുമായിട്ടാണ്. റിപബ്ലിക്ക് ചാനലില്‍ സോണിയയെ മോശക്കാരിയാക്കി ചിത്രീകരിച്ചതിന് അദ്ദേഹം കേസ് നേരിടുന്നുണ്ട്. രാഹുല്‍ അര്‍ണബുമായി അഭിമുഖത്തിന് സാധ്യതയുണ്ട്. ശത്രുക്കളുമായിട്ടുള്ള ചര്‍ച്ച അദ്ദേഹത്തിന്റെ റേറ്റിംഗ് വര്‍ധിപ്പിക്കും. രാഹുല്‍ നേരത്തെ അര്‍ണബുമായി നടത്തിയ അഭിമുഖമാണ് ഇപ്പോഴും ടോപ്പ് റേറ്റിംഗില്‍ നില്‍ക്കുന്നത്. അതേ മോഡല്‍ അഭിമുഖമാണ് ലക്ഷ്യമിടുന്നത്. ഇത്തവണ ലോക്ഡൗണിന് ശേഷമുള്ള പല കാര്യങ്ങളിലും രാഹുല്‍ അര്‍ണബിന്റെ നിര്‍ദേശവും തേടും. പക്ഷേ അഭിമുഖം രാഹുല്‍ മോഡലിലാണ് നടക്കുക. യഥാര്‍ത്ഥത്തില്‍ ഗോസ്വാമിയെ പൂട്ടാനുള്ള നീക്കമാണ് രാഹുല്‍ ലക്ഷ്യം. അര്‍ണബിന്റെ പോരായ്മകള്‍ ശരിക്കും തുറന്നു കാണിക്കും.

സഖ്യത്തിലുള്ളവരെയും കളത്തിലിറക്കും

സഖ്യത്തിലുള്ളവരെയും കളത്തിലിറക്കും

താന്‍ മാത്രമല്ല ഓരോ നേതാവും ഈ അവസരം മുതലെടുക്കണമെന്ന് രാഹുല്‍ കോണ്‍ഗ്രസിനുള്ളില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് മാത്രമാണ് ജനപ്രീതി വര്‍ധിപ്പിക്കാനുള്ള ഏക വഴി. രണ്‍ദീപ് സുര്‍ജേവാല, കപില്‍ സിബല്‍, അഭിഷേക് സിംഗ്‌വി, അഹമ്മദ് പട്ടേല്‍ എന്നിവര്‍ നിരന്തരം പുതിയ നിര്‍ദേശങ്ങള്‍ നല്‍കുന്നത് രാഹുലിന്റെ പ്രേരണ കാരണമാണ്. ഉദ്ധവ് താക്കറെ, ശരത് പവാര്‍, അജിത് പവാര്‍, തേജസ്വി യാദവ്, ഹേമന്ദ് സോറന്‍ എന്നിവരും രാഹുലിനോട് യോജിപ്പുള്ളവരാണ്. ഇവര്‍ രാഹുലിന്റെ മാറ്റത്തെ അഭിനന്ദിച്ചിരുന്നു. സഖ്യത്തിലുള്ളവരും ഇത്തരം മാറിയ രീതികള്‍ പരീക്ഷിക്കും. ബിജെപിയെ പ്രതിരോധിക്കാന്‍ ജനങ്ങളെ കേന്ദ്രീകരിച്ചുള്ള പദ്ധതികളിലേക്ക് വിഷയത്തെ കൊണ്ടുവരികയാണ് ലക്ഷ്യം.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച രാഹുലിന്റെ പദ്ധതിയിലുണ്ട്. എന്താണ് ലോക്ഡൗണ്‍ കാലത്തും, അതിന് ശേഷവും കോണ്‍ഗ്രസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ഈ കൂടിക്കാഴ്ച്ചയിലൂടെ കൃത്യമായി ജനങ്ങളിലെത്തും. പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, പുതുച്ചേരി, എന്നിവയാണ് ആദ്യ ഘട്ടത്തിലുള്ളത്. ഇവരുടെ സമ്പദ് ഘടന അഴിച്ചുപണിയാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. പഞ്ചാബില്‍ നിര്‍ദേശങ്ങളെല്ലാം നല്‍കുന്നത് മന്‍മോഹന്‍ സിംഗാണ്. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുമായും പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍ എന്നിവരുമായും അഭിമുഖങ്ങള്‍ നടത്തും. യഥാര്‍ത്ഥത്തില്‍ ബിജെപി മുഖ്യമന്ത്രിമാരുമായിട്ടുള്ള ഒരു താരതമ്യമായിരിക്കും ഇത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തൊക്കെ പ്രവര്‍ത്തനമാണ് നടക്കാന്‍ പോകുന്നതെന്ന് ഇതോടെ പറയേണ്ടി വരും.

Recommended Video

cmsvideo
    രാഹുലിന്റെ ചോദ്യങ്ങളില്‍ വെട്ടിലായി മോദി | Oneindia Malayalam
    രാഹുലിന് ചിരി

    രാഹുലിന് ചിരി

    മാസ്റ്റര്‍ പ്ലാനില്‍ ബിജെപിയുടെ മുഖംമൂടി വീഴുമെന്ന് നന്നായി പഠിച്ച് മനസ്സിലാക്കിയാണ് രാഹുലിന്റെ ഓരോ നീക്കവും. വിമര്‍ശിക്കുന്നതിന് പകരം പ്രവര്‍ത്തിയിലൂടെ ബിജെപിയെ കുഴിയില്‍ വീഴ്ത്തുകയാണ് ലക്ഷ്യമിടുന്നത്. മനശാസ്ത്രജ്ഞരുമായിട്ടുള്ള കൂടിക്കാഴ്ച്ച നിരവധി പേര്‍ രാഹുലിനായി നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡിന്റെ ഭയം മൂലം ആത്മഹത്യക്ക് ശ്രമിച്ച ഇന്ത്യക്കാര്‍ നിരവധിയാണ്. ഇതിന്റെ കാരണങ്ങള്‍ അഭിമുഖത്തിലൂടെ ചോദിക്കാം. തബ്ലീഗ് ജമാഅക്ക് അംഗങ്ങളുമായി ചര്‍ച്ചയാവാം. ഇവരാണ് കോവിഡ് പടര്‍ത്തിയതെന്ന് ബിജെപി ആരോപിക്കുന്നുണ്ട്. അതേസമയം ഇവര്‍ രക്തത്തിലെ പ്ലാസ്മ നേരത്തെ സംഭാവന ചെയ്തിരുന്നു. എന്നാല്‍ ഇത് ആരും ചര്‍ച്ച ചെയ്തില്ല. ഈ സമയത്തും മതസൗഹാര്‍ദം രാഹുലിലുണ്ട് എന്ന് തെൡയിക്കാനും ഈ നീക്കത്തിന് സാധിക്കും. ഇതെല്ലാം പുതിയ പാക്കേജില്‍ രാഹുല്‍ ലക്ഷ്യമിടുന്നവയാണ്. വിജയിക്കാനുള്ള സാധ്യതയും കൂടുതലാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+