കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളം മാറ്റി പിടിച്ച് രാഹുൽ ഗാന്ധി; ലക്ഷ്യം മോദി തന്നെ.. വീഡിയോകൾക്ക് പിന്നിൽ, തന്ത്രം മെനഞ്ഞ് ടീം

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; കൊവിഡിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. സർക്കാരിന്റെ വീഴ്ചകളെ കടന്നാക്രമിച്ചും കൊവിഡിനെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്ന ക്രീയാത്മകമായ ചർച്ചകൾക്ക് തുടക്കമിട്ടും രാഹുൽ തന്റെ രണ്ടാം വരവ് ശക്തമാക്കുകയാണെന്ന നിരീക്ഷണങ്ങളാണ് ഉയരുന്നത്.

രാജ്യത്ത് കൊവിഡ് രോഗികൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ചില വേറിട്ട നീക്കങ്ങൾക്കാണ് രാഹുലും ക്യാമ്പും തുടക്കം കുറിക്കാൻ ഇരിക്കുന്നത്.

തയ്യാറെടുപ്പോടെ രാഹുൽ

തയ്യാറെടുപ്പോടെ രാഹുൽ

ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ തീർത്തും പരാജിതനായി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് പടി ഇറങ്ങി പോയ രാഹുൽ ഗാന്ധിയല്ല കൊവിഡ് കാലത്ത് കളത്തിൽ. കൃത്യമായ പദ്ധതികളോടും തയ്യാറെടുപ്പുകളോടുമാണ് രാഹുൽ ഗാന്ധിയുടെ ഓരോ നീക്കങ്ങളും. വിവിധ മേഖലകളിലെ വിദഗ്ദരുമായുള്ള രാഹുൽ ഗാന്ധിയുടെ ചർച്ചകൾ ഇതിന്റെ ഭാഗമാണ്.

പ്രമുഖരുമായി

പ്രമുഖരുമായി

മുൻ ആർബിഐ ഗവർണറും സാമ്പത്തിക വിദഗ്ദനുമായ രഘുറാം രാജൻ, നോബൽ പുരസ്കാര ജേതാവ് അഭിജിത്ത് ബാനർജി, ആരോഗ്യ മേഖലയിൽ നിന്നുള്ള വിദഗ്ദൻ ആഷിഷ് ജാ, ജോൺ ഗിയസ്കേ, രാജീവ് ബജാജ്, യുഎസ് മുൻ നയതന്ത്രജ്ഞൻ നിക്കോളാസ് ബേണസ് എന്നിവരുമായെല്ലാം രാഹുൽ ഇതിനോടകം ചർച്ച നടത്തിയിട്ടുണ്ട്.

Recommended Video

cmsvideo
India-China Face-off: Opposition Questions PM Modi's Silence | Oneindia Malayalam
തുടക്കം കുറിക്കും

തുടക്കം കുറിക്കും

എന്നാൽ വരും ദിവസങ്ങളിൽ വേറിട്ട ഒരു ചർച്ചയ്ക്കാകും രാഹുൽ ഗാന്ധി തുടക്കം കുറിക്കുക. കൊവിഡിനെതിരെ മുൻനിര പോരാട്ടം നയിക്കുന്ന നഴ്സുമാരുമായിട്ടാണ് രാഹുൽ ഗാന്ധി ചർച്ചയ്ക്ക് ഒരുങ്ങുന്നത്. എന്നാൽ അത് ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരുമായിട്ടല്ല, മറിച്ച് വിദേശ രാജ്യങ്ങളിൽ ഉള്ള ഇന്ത്യൻ വംശജരായ നിരവധി പേരുമായിട്ടാകും രാഹുലിന്റെ ചർച്ച. വിവിധ രാജ്യങ്ങളിലെ കൊവിഡ് പോരാട്ടങ്ങളെ കുറിച്ച് രാഹുൽ ഗാന്ധി ഇവരുമായി ചർച്ച നടത്തും.

രോഹൻ ഗുപ്തയും?

രോഹൻ ഗുപ്തയും?

രാഹുൽ ഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തർ ഉൾപ്പെടുന്ന ഒരു കോർ ടീമാണ് ഇത്തരം ചർച്ചകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.കോൺഗ്രസിന്റെ സോഷ്യൽ മീഡിയ തലവൻ രോഹൻ ഗുപ്തയും മറ്റ് അംഗങ്ങൾക്കും ഈ തിരുമാനങ്ങളിൽ നിർണായകമാ പങ്കുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ബോധപൂർവ്വമെന്ന്

ബോധപൂർവ്വമെന്ന്

അതേസമയം രാഹുലിന്റെ ഇത്തരം ചർച്ചകൾ വൻ വിജയമാണെന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോഴും യഥാർത്ഥ രാഷ്ട്രീയത്തിൽ നിന്നും മാറിയുള്ള നീക്കങ്ങളാണ് രാഹുൽ നടത്തുന്നതെന്ന വിമർശനം ഒരു വിഭാഗം ഉയർത്തുന്നുണ്ട്. എന്നാൽ രാഹുൽ തുടരുന്ന പുതിയ രീതി ബോധപൂർവ്വമാണെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.

വ്യത്യസ്തമാണ്

വ്യത്യസ്തമാണ്

മാത്രമല്ല മോദിക്ക് പ്രതിരോധം തീർക്കുകാണ് നേതൃത്വം പ്രധാനമായും ഇതുവഴി ലക്ഷ്യം വെയ്ക്കുന്നത്, പേര് വെളിപ്പെടുത്താത്ത കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു. അധികാരത്തിലേറി ഒരിക്കൽ പോലും പത്രസമ്മേളനം നടത്താൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. എന്നാൽ രാഹുലിന്റെ സമീപനം തീർത്തും വ്യത്യസ്തമാണ്.

രാഹുൽ ശ്രമിക്കുന്നില്ല

രാഹുൽ ശ്രമിക്കുന്നില്ല

എന്ത് തരം ചോദ്യങ്ങളേയും അഭിമുഖീകരിക്കാൻ താൻ തയ്യാറണെന്നാണ് ഇത്തരം ചർച്ചകളിലൂടെ രാഹുൽ ഗാന്ധി തെളിയിക്കുന്നത്. എല്ലാത്തിനും ഉത്തരം ഉള്ള ആളാണ് പ്രധാനമന്ത്രിയെന്ന ബിജെപി നേതാക്കൾ അവകാശപ്പെടുമ്പോഴും എല്ലാം അറിയുന്നുവെന്ന ധാരണ ഉണ്ടാക്കാൻ രാഹുൽ ശ്രമിക്കുന്നില്ല.

ഉയർത്തിക്കാട്ടുന്നു

ഉയർത്തിക്കാട്ടുന്നു

തന്റെ കൈയ്യിൽ എന്തിനും ഉത്തരം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. മറിച്ച് താൻ എന്തും കേൾക്കാൻ തയ്യാറാണെന്നാണ് അദ്ദേഹം ആവർത്തിക്കുന്നത്. ഈ അന്തരം തന്നെയാണ് ഞങ്ങൾ ഉയർത്തിക്കാട്ടാൻ ആഗ്രഹിക്കുന്നത്,കോൺഗ്രസ് നേതാവ് പറഞ്ഞു.

ഉപദേശങ്ങൾ നിരസിക്കുന്നു

ഉപദേശങ്ങൾ നിരസിക്കുന്നു

എല്ലാ വിദഗ്ദ്ധരുടെയും ഉപദേശങ്ങൾ നിരസിക്കുക എന്നതാണ് സർക്കാരിന്റെ പതിവ് സമീപനം. എന്നാൽ പ്രതിസന്ധിക്ക് നിരവധി പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന ശാസ്ത്രജ്ഞരുമായും സാമ്പത്തിക വിദഗ്ധരുമായും ഗാന്ധി നടത്തിയ ഇടപെടൽ, അദ്ദേഹം ഒരു രാഷ്ട്രതന്ത്രജ്ഞനാണെന്ന് വ്യക്തമാക്കുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ രാജീവ് ഗൗഡ പ്രതികരിച്ചു.

വിമർശനം

വിമർശനം

ഉന്നത ആരോഗ്യ വിദഗ്ധരും മെഡിക്കൽ അസോസിയേഷനുകളും മോദി സർക്കാരിന്റെ കൊവിഡ് പ്രതിരോധ നടപടികൾക്കെതിരെ ആഞ്ഞടിച്ചിരുന്നു. ഭരണകൂടം ആശ്രയിക്കുന്നത് സിവിൽ സർവീസുകാരെയാണ്, വിദഗ്ധരയല്ലെന്ന വിമർശനമായിരുന്നു അവർ ഉയർത്തിയത്.

'സോണിയ ഗാന്ധിയുടെ കാൽതൊട്ട് വന്ദിച്ച് മൻമോഹൻ സിംഗ്, നോക്കി നിന്ന് രാഹുൽ'; ചിത്രത്തിന് പിന്നിലെന്ത്'സോണിയ ഗാന്ധിയുടെ കാൽതൊട്ട് വന്ദിച്ച് മൻമോഹൻ സിംഗ്, നോക്കി നിന്ന് രാഹുൽ'; ചിത്രത്തിന് പിന്നിലെന്ത്

സംഘർഷത്തിന് ഉത്തരവാദികൾ ആയവരെ ശിക്ഷിക്കണമെന്ന് ഇന്ത്യയോട് ചൈന; മുൻനിര സൈനികര നിയന്ത്രിക്കണംസംഘർഷത്തിന് ഉത്തരവാദികൾ ആയവരെ ശിക്ഷിക്കണമെന്ന് ഇന്ത്യയോട് ചൈന; മുൻനിര സൈനികര നിയന്ത്രിക്കണം

" 'വീട്ടിൽ കയറി അടിക്കുന്നത്' ചൈനയ്ക്കെതിരെ പറ്റില്ലേ, വീമ്പ് പാകിസ്താനെതിരെ മാത്രമാണോ"

വിദ്യാർത്ഥികൾക്ക് ആശ്വാസം; ഓൺലൈൻ പഠനം മുടങ്ങില്ല!! 1093 ടിവികള്‍ സ്ഥാപിച്ചുവിദ്യാർത്ഥികൾക്ക് ആശ്വാസം; ഓൺലൈൻ പഠനം മുടങ്ങില്ല!! 1093 ടിവികള്‍ സ്ഥാപിച്ചു

English summary
Rahul Gandhi may interact with Indian origin nurses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X