കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ ടീമില്‍ മാറ്റം.... സീനിയേഴ്‌സിന് പുതിയ റോള്‍, പട്ടേല്‍ തിരിച്ചെത്തി, ഇനി വരാനിരിക്കുന്നത്

Google Oneindia Malayalam News

ദില്ലി: പാര്‍ട്ടിയിലെ സീനിയര്‍ ടീമിനെ തീര്‍ത്തും ദുര്‍ബലമാക്കാനുള്ള പോരാട്ടം രാഹുല്‍ ഗാന്ധി മയപ്പെടുത്തുന്നു. മുതിര്‍ന്ന നേതാക്കളില്‍ നിന്നുള്ള അഭ്യര്‍ത്ഥന ഉണ്ടായെന്നാണ് സൂചന. ഇവര്‍ക്ക് പ്രതീക്ഷിച്ചത് പോലെ കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറാനുള്ള ചുമതല നല്‍കും. ചാനല്‍ ചര്‍ചകളിലേക്ക് ഇനി സീനിയര്‍ നേതാക്കളെ വിട്ടാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. മതേതര വിഷയത്തില്‍ ഇവര്‍ക്കാണ് കുറച്ച് കൂടി ക്ലാരിറ്റി എന്നാണ് മൊത്തത്തിലുള്ള അഭിപ്രായം. പൂര്‍ണമായും ഇവരെ മാറ്റി നിര്‍ത്തുന്നതിനോട് സച്ചിന്‍ പൈലറ്റ് അടക്കമുള്ളവരും വിയോജിപ്പ് അറിയിച്ചിരുന്നു.

രാഹുലിന്റെ പ്ലാന്‍

രാഹുലിന്റെ പ്ലാന്‍

രാഹുല്‍ ചെറിയൊരു മാറ്റമാണ് അടുത്ത നാല് മാസത്തിനുള്ളില്‍ ലക്ഷ്യമിടുന്നത്. നരേന്ദ്ര മോദിയെ പേര് പറഞ്ഞ് വിമര്‍ശിക്കാതെ പാളിച്ചകള്‍ മാത്രം എടുത്ത് പറയുകയാണ് ആദ്യ ലക്ഷ്യം. ഇതിലൂടെ ശ്രദ്ധ മുഴുവന്‍ മോദി കൊണ്ടുപോകുന്ന രീതി മാറും. രണ്ടാമത് സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ പ്രവര്‍ത്തന ചുമതലയില്‍ സീനിയര്‍ നേതാക്കളുടെ പങ്കുണ്ടാവും. പക്ഷേ പ്രചാരണ രംഗത്ത് യുവാക്കള്‍ മാത്രമായിരിക്കും. അടിമുടി മാറിയെന്ന് ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം.

ആരെയും ഒഴിവാക്കില്ല

ആരെയും ഒഴിവാക്കില്ല

സീനിയേഴ്‌സ് പരാതി പറഞ്ഞതോടെ രാഹുല്‍ തല്‍ക്കാലം കാര്‍ക്കശ്യ സ്വഭാവം അവസാനിപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഡാറ്റാ അനലറ്റിക്‌സ് ടീമിനൊപ്പം സീനിയര്‍ നേതാക്കളുണ്ടാവും. ഇത് ആരൊക്കെയാണെന്ന് തീരുമാനിച്ചിട്ടില്ല. പല സംസ്ഥാനങ്ങളിലും സീനിയര്‍ മുഖ്യമന്ത്രിമാരാണ് ഭരിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനത്തെ രാഹുലിനേക്കാള്‍ നന്നായി ഏകോപിപ്പിക്കാന്‍ സീനിയേഴ്‌സിന് സാധിക്കുമെന്നാണ് യുവ ടീമും കരുതുന്നത്. ആരെയും ഒഴിവാക്കാതെ പകരം അവരുടെ ഇപ്പോഴത്തെ സ്ഥാനങ്ങളില്‍ ചെറിയ മാറ്റം മാത്രമാണ് വരുത്തുന്നത്.

പട്ടേല്‍ തിരിച്ചെത്തും

പട്ടേല്‍ തിരിച്ചെത്തും

രാഹുലിന്റെ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും അഹമ്മദ് പട്ടേല്‍ തിരിച്ചുവരും. അതിന് രാഹുല്‍ അനുവാദം നല്‍കിയിട്ടുണ്ട്. അദ്ദേഹം കോവിഡില്‍ ആദ്യ പരാമര്‍ശവുമായി ഇതിന് പിന്നാലെ രംഗത്തെത്തി. റാപ്പിഡ് ആന്റിബോഡി ടെസ്റ്റിംഗ് കിറ്റുകള്‍ ഉയര്‍ന്ന വിലയ്ക്ക് വാങ്ങാനുള്ള തീരുമാനത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. എന്തുകൊണ്ട് ഓരോ കിറ്റുകള്‍ക്കും 600 രൂപ വെച്ച് നല്‍കുന്നതെന്ന് ദില്ലി ഹൈക്കോടതി ചോദിച്ചിരുന്നുവെന്നും, ഇത് യഥാര്‍ത്ഥത്തില്‍ 245 രൂപയ്ക്ക് ഇറക്കുമതി ചെയ്യാന്‍ സാധിക്കുന്നതാണെന്നും കോടതി പറഞ്ഞിരുന്നുവെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ഒരു മഹാമാരിയുടെ സമയത്ത് പാവപ്പെട്ടവരുടെ പ്രശ്‌നത്തില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ ആരെയും അനുവദിക്കരുത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് ആഗ്രഹമെന്നും പട്ടേല്‍ പറഞ്ഞു.

കെസിയുടെ ഇടപെടല്‍

കെസിയുടെ ഇടപെടല്‍

രാഹുലുമായുള്ള സീനിയേഴ്‌സിന്റെ പ്രശ്‌നം പരിഹരിച്ചതില്‍ കെസി വേണുഗോപാലിന് വലിയ പങ്കുണ്ട്. രണ്ട് പേര്‍ക്കുമിടയില്‍ പാലമായി പ്രവര്‍ത്തിക്കുകയായിരുന്നു വേണുഗോപാല്‍. നേരത്തെ അദ്ദേഹത്തെ പ്രാധാന്യം കുറഞ്ഞ റോളിലേക്ക് പരിഗണിക്കണമെന്ന് സീനിയേഴ്‌സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഹുല്‍ രാജ്യസഭാ സീറ്റ് നല്‍കിയാണ് വേണുഗോപാലിനെ പ്രമോട്ട് ചെയ്തത്. മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ടീമിന്റെ ചുമതലയും വേണുഗോപാലിന് നല്‍കും. നേരത്തെ കര്‍ണാടകത്തില്‍ സഖ്യമുണ്ടാക്കുന്നതില്‍ വേണുഗോപാല്‍ വിജയിച്ചിരുന്നു.

സച്ചിന്‍ പൈലറ്റിനും സമ്മതം

സച്ചിന്‍ പൈലറ്റിനും സമ്മതം

അഹമ്മദ് പട്ടേലിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അടുപ്പമാണ് രാഹുലിന്റെ ദേഷ്യത്തെ മറികടക്കുന്നതിന് സഹായിച്ചത്. സച്ചിന്‍ പൈലറ്റും മാറ്റം അടിമുടി വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ഗെലോട്ടിനെ ദുര്‍ബലമാക്കുന്നത് രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുമെന്ന് പൈലറ്റ് മുന്നറിയിപ്പ് നല്‍കി. ഗെലോട്ട് നേരത്തെ പൈലറ്റിന് എഐസിസി ജനറല്‍ സെക്രട്ടറി പദവും സംസ്ഥാന പദവിയും നല്‍കിയപ്പോള്‍ എതിര്‍ത്തിരുന്നില്ല. ഇതാണ് ഇരുവരും തമ്മിലുള്ള പിണക്കം തീര്‍ക്കാന്‍ സഹായകരമായത്.

സിന്ധ്യക്കെതിരെ പോരാട്ടം

സിന്ധ്യക്കെതിരെ പോരാട്ടം

സിന്ധ്യയെ ജാഗ്രതയോടെ നേരിടണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. ഉപതിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഗ്വാളിയോറില്‍ രാഹുലിന്റെ ടീമെത്തും. ഗ്രൗണ്ട് റിപ്പോര്‍ട്ട് കൈമാറാന്‍ നിര്‍ദേശമുണ്ട്. കമല്‍നാഥ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം സിന്ധ്യക്കെതിരെ അടിത്തട്ടില്‍ രണ്ട് വര്‍ഷമായി കടുത്ത വികാരമുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന. ഇത് നേട്ടമാക്കി മാറ്റാനാണ് രാഹുലിന്റെ ലക്ഷ്യം. കഴിഞ്ഞ തവണത്തെ പോലെ ക്ഷേത്ര സന്ദര്‍ശനം ഇത്തവണയും ഉണ്ടാവും. സിന്ധ്യയോട് താന്‍ തന്നെ ഏറ്റുമുട്ടുമെന്ന പ്രചാരണത്തിന് തിരികൊളുത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഹൈക്കമാന്‍ഡില്‍ തിരിച്ചെത്തി

ഹൈക്കമാന്‍ഡില്‍ തിരിച്ചെത്തി

രാഹുല്‍ മാസങ്ങള്‍ക്ക് ശേഷമാണ് എഐസിസിയില്‍ തിരിച്ചെത്തിയത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച ശേഷം ആദ്യമായിട്ടായിരുന്നു രാഹുലിന്റെ തിരിച്ചുവരവ്. കോവിഡ് പ്രവര്‍ത്തനത്തില്‍ രാഹുലിന്റെ നേതൃത്വത്തില്‍ എല്ലാവരും അണിനിരക്കണമെന്ന് സോണിയ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സോണിയക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് അവര്‍ തന്നെ അറിയിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനങ്ങളിലെ മാറ്റം അനിവാര്യമാണെന്ന് രാഹുല്‍ സോണിയയെ അറിയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Congress Young Turks Wants Senior Leaders To Be Avoided | Oneindia Malayalam
ഗെയിം പ്ലാന്‍ ഇങ്ങനെ

ഗെയിം പ്ലാന്‍ ഇങ്ങനെ

ഗുലാം നബി ആസാദ്, അംബികാ സോണി, ആനന്ദ് ശര്‍മ പോലുള്ളവര്‍ കോവിഡ് വക്താക്കളായി തിരിച്ചെത്തും. ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. യുപിയില്‍ പ്രിയങ്കയ്ക്ക് കൂടുതല്‍ റോള്‍ നല്‍കും. നിലവില്‍ പ്രിയങ്ക മാത്രമാണ് സര്‍ക്കാരിനെതിരെ സംസാരിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തുന്നു. സംസ്ഥാന അധ്യക്ഷനോടും സീനിയര്‍ നേതാക്കളോടും ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിനായി സജ്ജമാകണമെന്നാണ് നിര്‍ദേശം. ഇടഞ്ഞ് നില്‍ക്കുന്ന ഗുജറാത്ത് എംഎല്‍എമാരുമായി രാഹുല്‍ സംസാരിക്കുമെന്നാണ് സൂചന.

English summary
rahul gandhi may not completly avoid seniors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X