Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കില്ല? പകരം മറ്റൊരു മണ്ഡലം; സാധ്യത പറഞ്ഞ് മുല്ലപ്പള്ളി

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ ഇക്കുറിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും മത്സരിക്കുമോയെന്ന ആകാംക്ഷ നിലനിൽക്കുകയാണ്. സംസ്ഥാന നേതാക്കൾ വയനാട്ടിൽ രാഹുൽ എത്തുമെന്ന് ആവർത്തിച്ച് പറയുമ്പോഴും ദേശീയ നേതൃത്വമോ രാഹുൽ ഗാന്ധിയോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ രാഹുൽ വയനാട്ടിലേക്ക് എത്തിയേക്കില്ലെന്നും മറിച്ച് ദക്ഷിണേന്ത്യയിൽ മറ്റൊരു മണ്ഡലം തിരഞ്ഞെടുത്തേക്കുമെന്നുമാണ് കെ പി സി സി മുൻ അധ്യക്ഷൻ കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്.

'രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും വീണ്ടും ജനവിധി തേടേണ്ട സാഹചര്യമില്ല. അദ്ദേഹം കന്യാകുമാരിയിൽ നിന്നോ കർണാടകയിലെ ഒരു സീറ്റിൽ നിന്നോ മത്സരിക്കാനാണ് സാധ്യത,'മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ നിരവധി കോൺഗ്രസ് നേതാക്കൾ, പ്രത്യേകിച്ച് ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വിശ്വസ്തർ ഉൾപ്പെടെ ഇതേ നിലപാടാണ് പങ്കുവെയ്ക്കുന്നത്.

rahul2-

തമിഴ്നാട്ടിലെ കന്യാകുമാരിയിൽ എംപിയായ എച്ച് വസന്തകുമാർ 2021 മരണപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ വി വിജയ് വസന്ത് ഇവിടെ നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ഈ മണ്ഡലത്തിൽ ഇത്തവണ രാഹുൽ ജനവിധി തേടട്ടെയെന്നാണ് നേതാക്കൾ പറയുന്നത്.

അതേസമയം രാഹുൽ അമേഠിയിൽ നിന്നും മത്സരിക്കട്ടേയെന്നാണ് ഉത്തരേന്ത്യയിൽ നിന്നുള്ള നേതാക്കളുടെ ആവശ്യം.ബിജെപിക്കെതിരെ ഉത്തരേന്ത്യയിൽ രാഹുൽ മത്സരിക്കുന്നത് പ്രതിപക്ഷ സഖ്യത്തിന് ഊർജം പകരുമെന്നാണ് ദേശീയ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

രാഹുൽ ഉത്തരേന്ത്യയിൽ നിന്ന് മത്സരിക്കുന്നത് കോൺഗ്രസിന് കൂടുതൽ ഗുണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. 'രാഹൽ ഗാന്ധി വയനാട്ടിൽ നിന്നും മത്സരിച്ചാൽ യുഡിഎഫിന് മലബാർ മേഖലയിൽ അതിന്റെ ഗുണം ലഭിച്ചേക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഉത്തരേന്ത്യയിൽ നിന്നുളള രാഹുലിന്റെ സ്ഥാനാർത്ഥിത്വമാണ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ആവശ്യപ്പെടുന്നത്', രാഷ്ട്രീയ നിരീക്ഷകൻ കെ ബാബുരാജ് പറഞ്ഞു. അതേസമയം 2019 ലെ കൂറ്റൻ വിജയം ആവർത്തിക്കണമെങ്കിൽ ഇത്തവണയും രാഹുൽ വയനാട്ടിൽ നിന്നും മത്സരിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ ആവശ്യം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ വയനാട്ടില്‍ മത്സരിച്ചപ്പോള്‍ കേരള ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വിജയമായിരുന്നു സ്വന്തമാക്കാന്‍ കഴിഞ്ഞത്. കേരളത്തിലെ 20 ല്‍ 19 സീറ്റിലും തമിഴ്നാട്ടിലെ 39 ല്‍ 38 സീറ്റിലും (വിജയിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട മുന്നണിക്ക് സാധിച്ചിരുന്നു.

രാഹുൽ കഴിഞ്ഞ തവണത്തെ പോലെ തന്നെ അമേഠിയിലും വയനാട്ടിലും മത്സരിക്കട്ടേയെന്നും ഇവർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+