കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ രാജിവെയ്ക്കും? രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകും? ജനവരി 15 ന് ശേഷം?

Google Oneindia Malayalam News

ദില്ലി: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു കോണ്‍ഗ്രസ് നേരിട്ടത്. ബിജെപി തരംഗത്തില്‍ കോണ്‍ഗ്രസ് 17 സംസ്ഥാനങ്ങളില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടു. വെറും 55 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങി. തൊട്ട് പിന്നാലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. അനുനയ നീക്കങ്ങള്‍ക്കും സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കും വഴങ്ങാതെയായിരുന്നു രാഹുലിന്‍റെ പടിയിറക്കം.

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് കോണ്‍ഗ്രസിനെ നയിക്കാന്‍ നേതാവെത്തുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നെങ്കിലും അധ്യക്ഷപദം ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ സോണിയാ ഗാന്ധി ഉടന്‍ അധ്യക്ഷ പദത്തില്‍ നിന്ന് ഒഴിയുമെന്നും രാഹുല്‍ ഗാന്ധി തന്നെ വീണ്ടും അധ്യക്ഷനായേക്കുമെന്നുമാണ് ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദാംശങ്ങളിലേക്ക്

 രാജി പ്രഖ്യാപിച്ചു

രാജി പ്രഖ്യാപിച്ചു

2017 ലാണ് കോണ്‍ഗ്രസ് അധ്യക്ഷ പദം സോണിയാ ഗാന്ധിയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാകാതിരുന്നതോടെ രാഹുല്‍ പാര്‍ട്ടിയുടെ പടിയിറങ്ങി. തിരഞ്ഞെടുപ്പ് തോല്‍വിക്ക് തൊട്ട് പിന്നാലെ വിളിച്ച് ചേര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു രാഹുലിന്‍റെ രാജി പ്രഖ്യാപനം.

 ഗാന്ധി കുടുംബത്തിന് പുറത്ത്

ഗാന്ധി കുടുംബത്തിന് പുറത്ത്

എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രിമാരും രാഹുല്‍ ഗാന്ധിയുടെ രാജി തള്ളി. രാഹുലിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും തുടരാനില്ലെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന് പുറത്ത് നിന്നൊരു നേതാവ് പാര്‍ട്ടിയെ നയിക്കാന്‍ എത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എന്നാല്‍ ഏറെ നാള്‍ നീണ്ട ചര്‍ച്ചക്കൊടുവിലും അധ്യക്ഷ പദം ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല.

 സ്ഥാനമൊഴിയുന്നു

സ്ഥാനമൊഴിയുന്നു

ഇതോടെ വീണ്ടും സോണിയാ ഗാന്ധിയെ തന്നെ ഇടക്കാല അധ്യക്ഷയായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തിരഞ്ഞെടുക്കുകയായിരുന്നു. അതേസമയം അടുത്ത വര്‍ഷം ആദ്യത്തോടെ ആരോഗ്യപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഉടന്‍ സോണിയാ ഗാന്ധി സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് സൂചന. വീണ്ടും പാര്‍ട്ടിയുടെ അമരത്ത് രാഹുല്‍ ഗാന്ധി എത്തുമെന്നും കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു.

 പ്രവര്‍ത്തക സമിതി യോഗം

പ്രവര്‍ത്തക സമിതി യോഗം

ഉടന്‍ തന്നെ ഇത് സംബന്ധിച്ചുള്ള എഐസിസി യോഗം നടക്കും എന്നാണ് വിവരം. നേരത്തേ ഡിസംബറില്‍ ഉദയ്പൂരില്‍ വെച്ച് ഇത് സംബന്ധിച്ച യോഗം ചേരാനായിരുന്നു പാര്‍ട്ടി ആലോചിച്ചിരുന്നത്. എന്നാല്‍ അടുത്ത വര്‍ഷത്തേക്ക് യോഗം മാറ്റി. ഡിസംബര്‍ അവസാനത്തോട് യോഗം സംബന്ധിച്ചുള്ള അന്തിമ തിരുമാനം അറിയാന്‍ കഴിയുമെന്നും നേതാവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

 #MyLeaderRG

#MyLeaderRG

തിങ്കളാഴ്ച #MyLeaderRG എന്ന പേരില്‍ ട്വിറ്ററില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടേയും രാഹുല്‍ ഗാന്ധി ബ്രിഗേഡിലെ അടുത്ത നേതാക്കളുടേയും നേതൃത്വത്തില്‍ ട്വിറ്ററില്‍ ഹാഷ് ടാഗ് ക്യാമ്പെയ്ന്‍ ഉയര്‍ന്നിരുന്നു. ഇതെല്ലാം അദ്ദേഹത്തിന്‍റെ തിരിച്ചുവരവിന്‍റെ ഭാഗമായിട്ടാണെന്നാണ് സൂചന.

 ജനവരി 15 ന് ശേഷം

ജനവരി 15 ന് ശേഷം

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ മടങ്ങി വരവ് അനിവാര്യമാണ്. ജനവരി 15 ന് ശേഷം സ്ഥാനാരോഹണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും മറ്റൊരു നേതാവിനെ ഉദ്ധരിച്ച് പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു. സോണിയ ഗാന്ധി ചുമതല ഏറ്റെടുത്തെങ്കിലും രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം തേടാതെ സോണിയ ഇപ്പോഴും ഒരു തിരുമാനം പോലും കൈക്കൊള്ളാറില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

 തിരഞ്ഞെടുപ്പിന് ശേഷം

തിരഞ്ഞെടുപ്പിന് ശേഷം

ജാര്‍ഖണ്ഡ്, ദില്ലി നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമാകും അധികാര കൈമാറ്റം സംബന്ധിച്ചുള്ള എഐസിസി യോഗം ചേരുകയെന്ന് മറ്റൊരു നേതാവ് വ്യക്തമാക്കി.
അതേസമയം അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ഇതുവരെ രാഹുല്‍ തയ്യാറായിട്ടില്ലെന്നാണ് സൂചന. ശക്തമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അദ്ദേഹം മടങ്ങി വരാന്‍ സാധ്യത ഉള്ളൂവെന്നും നേതാവ് പറയുന്നു.

 സജീവമല്ല

സജീവമല്ല

രാജിവെച്ചതിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ സജീവമല്ല. രാജിവെച്ച് ഇക്കാലയളവിനിടയില്‍ ഏഴ് വിദേശ യാത്രകളാണ് രാഹുല്‍ നടത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ വന്ന മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ പ്രചരണത്തിന് പോലും എത്തിയിരുന്നില്ല.

 മികച്ച പ്രകടനം

മികച്ച പ്രകടനം

അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിനെക്കാള്‍ മികച്ച പ്രകടനമായിരുന്നു ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് കാഴ്ചവെച്ചത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്‍റെ ഭാഗമാണ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ഹരിയാനയില്‍ ബിജെപി അധികാരത്തിലേറിയത്. ഒറ്റയ്ക്ക് ഭൂരിപക്ഷം തികയ്ക്കുമെന്ന് ബിജെപി വെല്ലുവിളിച്ചിരുന്നെങ്കില്‍ പോലും കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല.

 മടങ്ങി വരില്ലെന്ന്

മടങ്ങി വരില്ലെന്ന്

ഒടുവില്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജെഎംഎമ്മുമായി സഖ്യത്തിലാണ് ബിജെപി അധികാരത്തിലേറിയത്. അതേസമയം തിരഞ്ഞെടുപ്പ് പ്രകടനങ്ങളില്‍ ഒന്നും രാഹുല്‍ നേതാക്കളെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നില്ലെന്നതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതെല്ലാം അദ്ദേഹം മടങ്ങിവരാന്‍ മടിക്കുന്നതിന്‍റെ സൂചനയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

 അഭ്യൂഹങ്ങള്‍

അഭ്യൂഹങ്ങള്‍

അതേസമയം ബിഹാറിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ശക്തിസിന്‍ഹ് ഗോഹില്‍ ഈ അഭ്യൂഹങ്ങളെല്ലാം തള്ളി.എഐസിസിയുടേത് സാധാരണ യോഗം മാത്രമായിരുന്നുവെന്നും സിന്‍ഹ് പറഞ്ഞു. പുതുവത്സരത്തിന് എന്ന നിലയില്‍ ഒരു എ​ഐസിസി യോഗം ചേരും. എന്നാല്‍ യോഗത്തിന്‍റെ അജണ്ട ഇതുവരെ തിരുമാനിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും സിന്‍ഹ പറഞ്ഞു.

10 ബിജെപി എംഎല്‍എമാര്‍ മറുകണ്ടം ചാടും,ഖാര്‍ഗെയെ മുഖ്യമന്ത്രിക്കും? ഒരുങ്ങുന്നത് അട്ടിമറി

ബിജെപിക്ക് വീണ്ടും 'പൊളിറ്റിക്കല്‍ ഷോക്ക്'; 12 ഓളം ബിജെപി എംഎല്‍എമാരും എംപിമാരും പാര്‍ട്ടി വിടും?

English summary
Rahul Gandhi may return as party president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X